തൃശ്ശൂർ ജില്ലയിലെ 10 എൻ.എസ്.എസ് യൂണിറ്റുകൾക്ക് കൂടി സർക്കാർ ധനസഹായം പ്രഖ്യാപിച്ച് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു.
ഈ വർഷത്തെ എൻഎസ്എസ് സപ്തദിന സഹവാസ ക്യാമ്പിന്റെ സംസ്ഥാനതല ഉദ്‌ഘാടനം ഇരിങ്ങാലക്കുട മാടായിക്കോണം ചാത്തൻ മാസ്റ്റർ മെമ്മോറിയൽ യു.പി.സ്കൂളിൽ നിർവ്വഹിക്കെയാണ് മന്ത്രി ധനസഹായം പ്രഖ്യാപിച്ചത്.
ഇരിങ്ങാലക്കുടയിലെ 8 ഹയർ സെക്കന്ററി സ്കൂളുകളിലെയും ക്രൈസ്റ്റ് എൻജിനീയറിംഗ് കോളേജിലെയും മണ്ണുത്തി ഡോൺ ബോസ്കോ കോളേജിലെയും എൻ.എസ്.എസ് യൂണിറ്റുകൾക്കാണ് സർക്കാർ ധനസഹായം നൽകുന്നത്. ഇതോടെ ഇരിങ്ങാലക്കുട മണ്ഡലത്തിലെ മുഴുവൻ എൻ.എസ്.എസ് യൂണിറ്റുകളും സർക്കാർ ധനസഹായത്താൽ പ്രവർത്തിക്കുന്ന യൂണിറ്റുകളായി മാറിക്കഴിഞ്ഞു.
സപ്‌തദിന ക്യാമ്പുകളിലൂടെ എൻ.എസ്.എസ് നൽകുന്ന സേവനങ്ങൾ വിലമതിക്കാനാകാത്തതാണെന്നും ക്യാമ്പസ്സിനെയും കമ്മ്യൂണിറ്റിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന കരുത്ത് കൂടിയാണ് ഈ ക്യാമ്പുകളെന്നും മന്ത്രി പറഞ്ഞു.
പരിപാടിയുടെ ഭാഗമായി പ്രദേശത്തെ 100 പാവപ്പെട്ട കുടുംബങ്ങൾക്ക് അരിയും പലവ്യഞ്ജനങ്ങളും ക്രിസ്മസ് കേക്കും അടങ്ങുന്ന കിറ്റും വയോജനങ്ങൾക്കായി പുതപ്പുകളും മന്ത്രി ഡോ. ആർ ബിന്ദു വിതരണം ചെയ്തു.
ലഹരിവിരുദ്ധ പ്രചാരണത്തിന് ഊന്നൽ നൽകികൊണ്ടാണ് ഇക്കുറി എൻഎസ്എസ് സഹവാസ ക്യാമ്പുകൾ സംഘടിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തെ 4000 ദത്തുഗ്രാമങ്ങളിലായി 4000 സപ്തദിന സ്പെഷ്യൽ ക്യാമ്പുകളാണ് ഒരുക്കിയിട്ടുള്ളത്.
എല്ലാവർഷവും ഡിസംബറിലെ അവധിക്കാലത്താണ് സപ്തദിന സഹവാസ ക്യാമ്പുകൾ. ഒരു സപ്തദിന ക്യാമ്പിലെങ്കിലും പങ്കെടുക്കുകയും എൻഎസ്എസിന്റെ പ്രവർത്തനങ്ങളിൽ 240 മണിക്കൂർ പൂർത്തിയാക്കുകയും ചെയ്യുന്ന വോളന്റിയർമാർക്ക് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും.
എൻ എസ് എസ് സംസ്ഥാന ഓഫീസർ ഡോ. ആർ എൻ അൻസർ അധ്യക്ഷനായ ചടങ്ങിൽ എൻ എസ് എസ് സെൻട്രൽ റീജിയൻ RPC ഡോ.എൻ.രാജേഷ്, ഇരിങ്ങാലക്കുട നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ജിഷ ജോബി, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി അംബിക പള്ളിപ്പുറത്ത്, വാർഡ് കൗൺസിലർ ശ്രീമതി ലിജി, ഹയർ സെക്കന്ററി ജില്ലാ കോർഡിനേറ്റർ ശ്രീ.വി എ കരീം, ഗവ.ഗേൾസ് ഹയർസെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീമതി സോണി വി ആർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി എൻഎസ്എസ് ജില്ലാ കൺവീനർ ഡോ.ബിനു ടി വി തുടങ്ങിയവർ പങ്കെടുത്തു.
കേന്ദ്ര സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന വഖഫ് ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം അലയടിക്കുന്നു. സൃഷ്ടാവിന് വേണ്ടി വിശ്വാസികള്‍ ആദര പൂര്‍വ്വം സമര്‍പ്പിക്കുന്ന…
തേങ്ങാപ്പാലില്‍ നിന്നുള്ള വീഗന്‍ ഐസ്ഡ്ക്രീം ഇന്ത്യയില്‍ ആദ്യം കൊച്ചി: രാജ്യത്ത് ആദ്യമായി തേങ്ങാ പാല് ഉപയോഗിച്ചു നിര്‍മ്മിക്കുന്ന വീഗന്‍ ഐസ്ഡ്ക്രീം…
ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി ഫെബ്രുവരി 8,9,10 തീയതികളിൽ ടാഗോർ തിയേറ്ററിൽ സംഘടിപ്പിക്കുന്ന അഖിലേന്ത്യാ ശാസ്ത്ര സമ്മേളനത്തിന്റെ ഭാഗമായി എട്ടാം ക്ലാസ്സ്…
തിരുവനന്തപുരം: അങ്കണവാടിയില്‍ ഉപ്പുമാവിന് പകരം ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്ന ആവശ്യവുമായി എത്തിയ കുഞ്ഞിന്റെ വിഡിയോയില്‍ ഇടപെട്ട് ആരോഗ്യ വകുപ്പ്…
മലയിന്‍കീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തോടനുബന്ധിച്ച് മാര്‍ച്ച് 25ന് പ്രാദേശിക അവധി നല്‍കും. മലയിന്‍കീഴ്, വിളവൂര്‍ക്കല്‍, മാറനല്ലൂര്‍, വിളപ്പില്‍ ഗ്രാമപഞ്ചായത്തുകളിലെ…
മിതമായ നിരക്കിൽ മികച്ച ഡ്രൈവിംഗ് പരിശീലനം എന്ന സന്ദേശവുമായി കെ.എസ്. ആർ.ടി.സി ആരംഭിച്ച ഡ്രൈവിംഗ് സ്കൂൾ പദ്ധതി ആറു മാസം…