NEWS

ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാൻ വി എം കോയ മാസ്റ്ററുടെ വേർപാട് ഏറ്റവും നടുക്കുന്നു

ഏറ്റവുമൊടുവിൽ മാഷിനൊപ്പം പങ്കെടുത്ത യോഗം മനസ്സിൽ വരുന്നു. സർക്കാർ ആശുപത്രികളിൽ ഉറ്റവരാൽ കയ്യൊഴിക്കപ്പെടുന്ന വയോജനങ്ങളുടെ പുനരധിവാസം സംബന്ധിച്ച യോഗമായിരുന്നു അത്. കനിവും മാനവസാഹോദര്യവും വഴിയുന്ന നിർദ്ദേശങ്ങൾ മാഷിൽ നിന്നും അന്നുയർന്നു. മാഷടക്കമുള്ള ഓർഫനേജ് കൺട്രോൾ ബോർഡംഗങ്ങളുടെ വാക്കുകളുടെ സാന്ത്വനബലം ഉൾക്കൊണ്ടാണ് ഉപേക്ഷിക്കപ്പെടുന്നവരെ വയോജന മന്ദിരങ്ങളിൽ ഏറ്റെടുക്കാനുള്ള തീരുമാനം സാമൂഹ്യനീതി മന്ത്രിയെന്ന നിലയിൽ അന്നു പ്രഖ്യാപിച്ചത്.

മാനുഷികവും ജീവകാരുണ്യപരവുമായ സമീപനങ്ങളുടെ പേരിൽ എത്രയോ പേരുടെ മനസ്സുകളിൽ പേരും രൂപവും നിലനിർത്തിയാണ് അന്ത്യയാത്ര. ബന്ധുക്കളുടെയും കുടുംബത്തിന്റെയും വേദനയിൽ സഹോദരിയുടെ നിലയിൽ പങ്കു ചേരുന്നു.

News Desk

Recent Posts

ആറ്റിൻപുറം up സ്കൂളിൽ അഭിമുഖം

ആറ്റിന്‍പുറം സര്‍ക്കാര്‍ യു.പി സ്‌കൂളില്‍ പാര്‍ട്ട്‌ടൈം ഹിന്ദി ഭാഷ അധ്യാപകയുടെ ഒഴിവിലേക്ക് ഇന്ന് (14.01.2025) അഭിമുഖം നടത്തുന്നു. താത്പര്യമുള്ള യോഗ്യരായ…

6 hours ago

നവകേരള നിര്‍മ്മിതിയിലൂടെ സര്‍ക്കാർ ലക്ഷ്യമിടുന്നത് ദാരിദ്ര്യമുക്ത സംസ്ഥാനം : മന്ത്രി ഒ.ആര്‍. കേളു

നവകേരള നിര്‍മ്മിതിയിലൂടെ സംസ്ഥാനത്തെ ദാരിദ്ര്യമുക്തമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാർ നടപ്പിലാക്കുന്നതെന്ന് പട്ടികജാതി പട്ടികവര്‍ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍. കേളു. കേരള…

7 hours ago

ഉണ്ണി ആറ്റിങ്ങലിന്റെ പതിനാലാമത് നോവൽ പ്രകാശനം ചെയ്തു

നോവൽ പ്രകാശനംഉണ്ണി ആറ്റിങ്ങലിന്റെ പതിനാലാമത് നോവലായ 'മാനവികത'സ. എം.എ ബേബിയുടെ പ്രൗഢഗംഭീരമായ അവതാരികയോട് കൂടി നിയമസഭാ പുസ്തകോത്സവം നാലാം പതിപ്പിന്റെ…

7 hours ago

പോലീസ് ക്യാമ്പിന് മുന്നിൽ മദ്യപിച്ച് നിരവധി വാഹനങ്ങൾ ഇടിച്ച് തെറിപ്പിച്ചു

നന്ദാവനം പോലീസ് ക്യാമ്പിന് മുന്നിൽ മദ്യപിച്ച് നിരവധി വാഹനങ്ങൾ ഇടിച്ച് തെറിപ്പിച്ചു നിരവധി പേർക്ക് പരിക്ക്. 4 പേർ വാഹനത്തിൽ…

7 hours ago

പൊതു ഇടങ്ങള്‍ ഭിന്നശേഷി സൗഹൃദമായി : മന്ത്രി ആര്‍. ബിന്ദു

നമ്മുടെ നാട്ടിലെ സ്‌കൂളുകള്‍, കോളേജുകള്‍, ആശുപത്രികള്‍, പാര്‍ക്കുകള്‍ തുടങ്ങി എല്ലാ പൊതുഇടങ്ങളും ഇപ്പോള്‍ ഭിന്നശേഷി സൗഹൃദമായി മാറിക്കഴിഞ്ഞെന്ന് ഉന്നത വിദ്യാഭ്യാസ…

7 hours ago

വായന സംസ്കാരമാകണം; ജനാധിപത്യത്തിന്റെ കരുത്ത് പുസ്തകങ്ങൾ: ഗവർണർ

പുസ്തകങ്ങൾ കേവലം അക്ഷരക്കൂട്ടങ്ങളല്ലെന്നും അവ ഒരാളുടെ വ്യക്തിത്വത്തെയും സംസ്‌കാരത്തെയും സ്വാധീനിക്കുന്ന ഉത്തമ സുഹൃത്തുക്കളാണെന്നും ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. കേരള…

7 hours ago