AGRICULTURE

ആനയറ വേള്‍ഡ് മാര്‍ക്കറ്റില്‍ ന്യൂ ഇയര്‍ ഫെസ്റ്റിന് തുടക്കം

വേൾഡ് മാർക്കറ്റിനെ കേരള അഗ്രോ ബിസിനസ് കമ്പനിയുടെ പ്രധാന കേന്ദ്രമാക്കുമെന്ന് മന്ത്രി പി. പ്രസാദ്
ജനുവരി 15 വരെ പ്രദർശന വിപണന മേള

കൃഷിവകുപ്പിന് കീഴില്‍ ആനയറയിൽ പ്രവര്‍ത്തിക്കുന്ന കാര്‍ഷിക നഗര മൊത്തവ്യാപാര വിപണി(വേള്‍ഡ് മാര്‍ക്കറ്റ്)യില്‍ വേള്‍ഡ് മാര്‍ക്കറ്റ് ഷോപ്പ് ഓണേഴ്‌സ് അസോസിയേഷനും കൃഷിവകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന വേള്‍ഡ് മാര്‍ക്കറ്റ് ന്യൂ ഇയര്‍ ഫെസ്റ്റ് 2023ന് തുടക്കമായി. ജനുവരി 15 വരെ നീണ്ടുനില്‍ക്കുന്ന ഫെസ്റ്റ് കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. ആനയറ വേൾഡ് മാർക്കറ്റിന്റെ എല്ലാ സാധ്യതകളും വിനിയോഗിക്കുമെന്നും കാർഷിക ഉത്പന്നങ്ങൾ പ്രദർശിപ്പിക്കാനുള്ള സ്ഥിരം സംവിധാനത്തിന്റെ സാധ്യത പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. കർഷകർക്കും വ്യാപാരികൾക്കും പങ്കാളിത്തം ഉറപ്പാക്കി ‘സിയാൽ’ മാതൃകയിൽ സംസ്ഥാന സർക്കാർ ആരംഭിക്കുന്ന കേരള അഗ്രോ ബിസിനസ് കമ്പനിയുടെ പ്രധാന കേന്ദ്രമായി ആനയറ വേൾഡ് മാർക്കറ്റിനെ മാറ്റും. കാർഷിക ഉത്പന്നങ്ങളെ മൂല്യ വർദ്ധിത ഉത്പന്നങ്ങളാക്കാൻ വാല്യൂ ആഡഡ് അഗ്രികൾച്ചർ മിഷൻ രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനായ ചടങ്ങില്‍ കൗൺസിലർമാരായ ഡി.ജി. കുമാരൻ , ഗോപകുമാർ പി.കെ, ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് തുടങ്ങിയവരും പങ്കെടുത്തു.101 കര്‍ഷകരെ ചടങ്ങിൽ ആദരിച്ചു.

വേൾഡ് മാർക്കറ്റിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുക, ജനങ്ങൾക്ക് ന്യായ വിലയിൽ വിഷരഹിതമായ പച്ചക്കറി വാങ്ങാൻ അവസരം ഒരുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ന്യൂ ഇയർ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ട്രേഡ് ഫെയര്‍, നഴ്‌സറി, അക്വാഷോ, പെറ്റ്‌ഷോ, കന്നുകാലി പ്രദര്‍ശനം, ഫുഡ്‌ഫെസ്റ്റ്, ബോട്ടിംഗ്, അമ്യൂസ്‌മെന്റ് പാര്‍ക്ക്, ഫാം ടൂറിസം, കുതിരസവാരി, വിവിധ കലാസാംസ്‌കാരിക പരിപാടികള്‍ തുടങ്ങിയവയും ഫെസ്റ്റിന്റെ ഭാഗമായി നടക്കും. രാവിലെ പത്ത് മുതല്‍ രാത്രി ഒൻപത് വരെയാണ് ഫെസ്റ്റ് നടക്കുക. പ്രവേശനം സൗജന്യമാണ്.

News Desk

Recent Posts

‘ചിലങ്ക 2026’ നൃത്തോത്സവത്തിന് തിരിതെളിഞ്ഞു

തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…

4 days ago

ബാലാവകാശ കമ്മിഷന് യൂണിസെഫിന്റെ അംഗീകാരം സ്പീക്കർ ഏറ്റുവാങ്ങി

സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…

4 days ago

‘സ്നേഹ സ്പർശം’ തിരുവനന്തപുരം ജില്ലാ ജഡ്ജ് ശ്രീ ജോസ് എൻ സിറിൽ ഉദ്ഘാടനം ചെയ്തു

തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…

4 days ago

തിരുവന്തപുരത്ത് പോലീസ് ഉദ്യോഗസ്ഥന് നേരെയുള്ള ആക്രമണം ജനാധിപത്യ പ്രബുദ്ധകേരളത്തിന് അപമാനം: കേരള പോലീസ് അസോസിയേഷൻ

ഔദ്യോഗിക ഡ്യൂട്ടി നിർവ്വഹിച്ചതിൻ്റെ പേരിൽ തിരുവനന്തപുരത്ത് പോലീസ് ഉദ്യോഗസ്ഥനെ പിന്തുടർന്ന് ആക്രമിച്ച സംഭവം ഞെട്ടിക്കുന്നതാണ്. നാട്ടിൽ അരാജകത്വം സൃഷ്ടിക്കാനുള്ള ഇത്തരം…

2 weeks ago

മാളിൽ പൊലീസുകാരനെ ആക്രമിച്ചത് എസ്എഫ്ഐക്കാർ; പൊലീസ് കേസ് രജിസ്റ്റർ ചെയ്തത് പൊലീസുകാരനും സഹോദരിക്കുമെതിരെ

*തിരുവനന്തപുരത്തെ മാളിൽ പൊലീസുകാരനെ ആക്രമിച്ചത് എസ്എഫ്ഐക്കാർ; പൊലീസ് കേസ് രജിസ്റ്റർ ചെയ്തത് പൊലീസുകാരനും സഹോദരിക്കുമെതിരെ; ഒപ്പമുണ്ടായിരുന്ന യുവതി “അവനെ അടിച്ചു…

2 weeks ago

ലോക കരാട്ടെ മത്സരങ്ങൾ ഇനി തിരുവനന്തപുരം സ്വദേശി ക്യോഷി ജി കെ പ്രദീപ്‌ നിയന്ത്രിക്കും

                                                                                                                                                                          തിരുവനന്തപുരം :  ഫെബ്രുവരി 6 മുതൽ 15 വരെ ദുബായ് ഫുജൈറയിൽ  നടക്കുന്ന ലോക യൂത്ത് ലീഗ്…

2 weeks ago