വികസനം എന്നത് ഒരു നിരന്തര പ്രക്രിയയാണ്. നാടിന്റെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞുകൊണ്ട് എല്ലാവരും ചേർന്ന് അത് സാക്ഷാത്ക്കരിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ കൈകോർത്തു പിടിക്കുമ്പോഴാണ് വികസന രാഷ്ട്രീയം സർഗ്ഗാത്മകമാകുന്നത്.
തിരുവനന്തപുരം തൊളിക്കോട് യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിക്കായി നിർമ്മിച്ച പുതിയ കെട്ടിടസമുച്ചയം അക്കാദമിക് ലോകത്തിനായി സമർപ്പിച്ചു.
സമൂഹത്തിന്റെ നാനാതുറയിൽപ്പെട്ട സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് ഡൊണേഷൻ നൽകാതെ പ്രൊഫഷണൽ വിദ്യാഭ്യാസം സാധ്യമാക്കുന്നതിനു വേണ്ടി ഉന്നതവിദ്യാഭ്യാസരംഗത്ത് കേരള യൂണിവേഴ്സിറ്റി തുടക്കം കുറിച്ച സ്ഥാപനങ്ങളാണ് യു ഐ ടി സെൻ്ററുകൾ.
കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ അടിസ്ഥാന സൗകര്യവികസനത്തിന് പ്രഥമ പരിഗണന നൽകി വരുന്ന ഒരുഘട്ടത്തിലാണ് നമ്മളിപ്പോൾ. സർക്കാരിന്റെ പ്ലാൻ ഫണ്ട് ഉപയോഗിച്ചും കിഫ്‌ബി ഫണ്ടുപയോഗിച്ചും റൂസ ഫണ്ടുപയോഗിച്ചും സമൂലമായ വികസന പ്രവർത്തനങ്ങളാണ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടന്നു വരുന്നത്.
ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് പ്രഥമ പരിഗണന കൊടുത്തുകൊണ്ടാണ് സർക്കാർ മുന്നോട്ട് നീങ്ങുന്നത്. പുത്തൻ സാങ്കേതിക വിദ്യയുടെ കുതിച്ചു ചാട്ടം സാധ്യമായിട്ടുള്ള കാലമാണിത്. ഒരു വൈജ്ഞാനിക വിസ്ഫോടനം തന്നെ സംഭവിച്ചു കൊണ്ടിരിക്കുകയാണ്. എല്ലാ വൈജ്ഞാനിക മേഖലകളും വികസിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്തിനനുസൃതമായിട്ടുള്ള പ്രവർത്തനങ്ങളിൽ ദൃഢനിശ്ചയത്തോടെയാണ് സംസ്ഥാന സർക്കാർ പ്രവർത്തിച്ചുക്കൊണ്ടിരിക്കുന്നത്.
കേരളത്തിലെ ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളെ ലോകോത്തര നിലവാരത്തിലുള്ള സ്ഥാപനങ്ങളാക്കി മാറ്റി, കുട്ടികൾക്ക് ഏറ്റവും മെച്ചപ്പെട്ട വിദ്യാഭ്യാസ സാഹചര്യങ്ങൾ ഒരുക്കിക്കൊണ്ടു കാലാനുസാരിയായ പരിഷ്‌ക്കാരങ്ങളിലേക്ക് പോകുമ്പോൾ എല്ലാവരും ഒപ്പമുണ്ടാകണം.
കേന്ദ്ര സര്ക്കാര് അടിച്ചേല്പ്പിക്കാന് ശ്രമിക്കുന്ന വഖഫ് ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം അലയടിക്കുന്നു. സൃഷ്ടാവിന് വേണ്ടി വിശ്വാസികള് ആദര പൂര്വ്വം സമര്പ്പിക്കുന്ന…
തേങ്ങാപ്പാലില് നിന്നുള്ള വീഗന് ഐസ്ഡ്ക്രീം ഇന്ത്യയില് ആദ്യം കൊച്ചി: രാജ്യത്ത് ആദ്യമായി തേങ്ങാ പാല് ഉപയോഗിച്ചു നിര്മ്മിക്കുന്ന വീഗന് ഐസ്ഡ്ക്രീം…
ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി ഫെബ്രുവരി 8,9,10 തീയതികളിൽ ടാഗോർ തിയേറ്ററിൽ സംഘടിപ്പിക്കുന്ന അഖിലേന്ത്യാ ശാസ്ത്ര സമ്മേളനത്തിന്റെ ഭാഗമായി എട്ടാം ക്ലാസ്സ്…
തിരുവനന്തപുരം: അങ്കണവാടിയില് ഉപ്പുമാവിന് പകരം ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്ന ആവശ്യവുമായി എത്തിയ കുഞ്ഞിന്റെ വിഡിയോയില് ഇടപെട്ട് ആരോഗ്യ വകുപ്പ്…
മലയിന്കീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തോടനുബന്ധിച്ച് മാര്ച്ച് 25ന് പ്രാദേശിക അവധി നല്കും. മലയിന്കീഴ്, വിളവൂര്ക്കല്, മാറനല്ലൂര്, വിളപ്പില് ഗ്രാമപഞ്ചായത്തുകളിലെ…
മിതമായ നിരക്കിൽ മികച്ച ഡ്രൈവിംഗ് പരിശീലനം എന്ന സന്ദേശവുമായി കെ.എസ്. ആർ.ടി.സി ആരംഭിച്ച ഡ്രൈവിംഗ് സ്കൂൾ പദ്ധതി ആറു മാസം…