സംസ്ഥാനത്ത് കരിക്കുലം പുന:സംഘടനയ്ക്കായി കേരള സംസ്ഥാന കരിക്കുലം കമ്മിറ്റിയെ നിയോഗിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിൽ മുൻ വൈസ് പ്രസിഡന്റ് പ്രൊഫ. സുരേഷ് ദാസ് ആണ് മുപ്പത്തൊമ്പതംഗ കമ്മിറ്റിയുടെ ചെയർപേഴ്സൺ.
ഉന്നതവിദ്യാഭ്യാസ രംഗത്ത് സമഗ്ര പരിഷ്കരണങ്ങൾക്കു ശുപാർശ ചെയ്യുന്ന പ്രൊഫ. ശ്യാം ബി മേനോൻ കമ്മീഷന്റെ നിർദേശങ്ങൾക്കനുസൃതമായാണ് കരിക്കുലം പരിഷ്‌ക്കരണത്തിന് കമ്മിറ്റി രൂപീകരിച്ചത്. കരിക്കുലം പരിഷ്കരണത്തിന്റെ ഭാഗമായി സംസ്ഥാന തലത്തിൽ മാതൃക കരിക്കുലം രൂപീകരിക്കാൻ കമ്മിറ്റി രൂപീകരിക്കണമെന്ന് ഉന്നതവിദ്യാഭ്യാസ പരിഷ്കരണ നിർവ്വഹണ സെൽ ശുപാർശ ചെയ്തിരുന്നു.
കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയെ ലോകോത്തര നിലവാരത്തിലേയ്ക്കുയർത്താൻ തക്കവിധം മാതൃകാ കരിക്കുലം രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരുന്നു. കൂടാതെ തൊഴിലും നൈപുണ്യവും ഉറപ്പുവരുത്താനും സർക്കാർ ലക്ഷ്യമിടുന്നുണ്ട്. നാലു വർഷ ബിരുദ കോഴ്സുകൾ തുടങ്ങാൻ സർക്കാർ തലത്തിൽ തീരുമാനമായ സാഹചര്യത്തിലാണ് മോഡൽ കരിക്കുലം രൂപീകരണ കമ്മിറ്റി പ്രവർത്തനമാരംഭിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖല അഭിമുഖീകരിക്കുന്ന വെല്ലുവിളികൾക്കു പരിഹാരം നിർദ്ദേശിക്കാനും പുതിയ സാധ്യതകൾ കണ്ടെത്താനും കമ്മിറ്റി ലക്ഷ്യമിടുന്നു. കമ്മിറ്റി തയ്യാറാക്കുന്ന മാതൃകാ കരിക്കുലം സർവ്വകലാശാല തലത്തിൽ സമഗ്ര ചർച്ചകൾ നടത്തി നടപ്പിലാക്കും. തുടർന്ന് സിലബസ് പരിഷ്കരണവും നടക്കും. ആവശ്യമെങ്കിൽ ഭേദഗതികളോടെ അഫിലിയേറ്റഡ് സർവ്വകലാശാലകളിൽ കരിക്കുലം പുനസംഘടന നടപ്പിലാക്കും – മന്ത്രി പറഞ്ഞു.
രാജ്യത്തെ വിവിധ സർവകലാശാലകളിലേയും ഗവേഷണ സ്ഥാപനങ്ങളിലേയും മികച്ച യുവ അധ്യാപകരും ഗവേഷകരും അടങ്ങുന്നതാണ് കമ്മറ്റി. കുസാറ്റ് മുൻ വൈസ് ചാൻസിലർ പ്രൊഫ.ഗംഗൻ പ്രതാപ്, എ.പി.ജെ. അബ്ദുൾ കലാം ടെക്നിക്കൽ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ പ്രൊഫ. രാജശ്രീ എം.എസ്, ജെ.എൻ.യു സ്കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് പ്രൊഫസർ എ.കെ.രാമകൃഷ്ണൻ, സെന്റർ ഫോർ ഇക്കണോമിക് സ്റ്റഡീസ് ആൻഡ് പ്ലാനിംഗ് പ്രൊഫസർ സുർജിത് മജുംദാർ, എം.ജി.യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് സോഷ്യൽ സയൻസസ് മുൻ പ്രൊഫസർ സനൽ മോഹൻ, കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിപ്പാർട്ടുമെൻറ് ഓഫ് ഹിസ്റ്ററി മുൻ പ്രൊഫസർ കെ.എൻ.ഗണേഷ്, കേരള യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റൂട്ട് ഓഫ് ഇംഗ്ലീഷ് പ്രൊഫസർ മീന ടി പിള്ള, ചെന്നൈ ഏഷ്യൻ കോളേജ് ഓഫ് ജേർണലിസം ചെയർമാൻ ശ്രീ. ശശികുമാർ തുടങ്ങിയവർ കമ്മിറ്റിയിൽ അംഗങ്ങളാണ്.
ശബരിമലയില്‍ തീര്‍ത്ഥാടകനും ദേവസ്വം ഗാര്‍ഡും കുഴഞ്ഞ് വീണ് മരിച്ചു. പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് പോകവെയായിരുന്നു തീര്‍ത്ഥാടകന്‍ കുഴഞ്ഞു വീണു മരിച്ചത്.…
പോലീസ് മേധാവി സ്ഥാനത്തേക്ക് എഡിജിപി റാങ്കിലുളള എം.ആർ. അജിത് കുമാറിനെയും സുരേഷ് രാജ് പുരോഹിതിനെയും ഒഴിവാക്കി പട്ടിക നൽകാൻ കേന്ദ്ര…
പ്രതിപക്ഷനേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും.തിരുവനന്തപുരം (16/6/25) : ആശാവർക്കർമാരുടെ രാപകൽ സമര യാത്രയ്ക്ക് സമാപനം കുറിച്ച് സെക്രട്ടറിയേറ്റ്…
കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ മന്ത്രി ജയന്ത് ചൗധരിയുടെ അധ്യക്ഷതയിൽഹൈദരാബാദിൽ വിളിച്ചു ചേർത്ത ദക്ഷിണേന്ത്യൻ തൊഴിൽ മന്ത്രിമാരുടെ യോഗത്തിൽ മന്ത്രി…
പ്രതിസന്ധികളെ തരണം ചെയ്ത് ജീവിത വിജയം നേടിയ ഒരു പത്തു വയസ്സുകാരന്റെ ജീവിത കഥ അവതരിപ്പിക്കുകയാണ് "ഏട്ടൻ" എന്ന ചിത്രം.…
സർവ്വകലാശാലകളെ 'സേവ്' ചെയ്യാനെന്ന വ്യാജേന കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്തെയാകെ താറടിക്കുന്നവരുടെ നുണപ്രചാരണമാണ് എം സ്വരാജിൻ്റെ ഭാര്യയെച്ചൊല്ലി ഉയർത്തിയിരിക്കുന്ന വിവാദമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി…