തൃത്താലയില്‍ ഫെബ്രുവരി 18, 19 തീയതികളില്‍ നടക്കുന്ന തദ്ദേശ ദിനാഘോഷത്തിന്‍റെ ലോഗോ തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പ്രകാശനം ചെയ്തു. തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി ഡോ. ഷര്‍മ്മിളാ മേരി ജോസഫ് ലോഗോ ഏറ്റുവാങ്ങി. തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിൻസിപ്പല്‍ ഡയറക്ടര്‍ എം ജി രാജമാണിക്യം ചടങ്ങില്‍ പങ്കെടുത്തു. മലപ്പുറം പൊന്മള ഗ്രാമപഞ്ചായത്തിലെ ക്ലര്‍ക്ക് മാട്ടി മുഹമ്മദാണ് ലോഗോ രൂപകല്‍പ്പന ചെയ്തത്. തദ്ദേശ ദിനാഘോഷത്തോടനുബന്ധിച്ച് മത്സരത്തിലൂടെ ക്ഷണിച്ച എൻട്രികളില്‍ നിന്നാണ് മികച്ച ലോഗോ തെരഞ്ഞെടുത്തത്. ലോഗോ ഡിസൈൻ ചെയ്തയാള്‍ക്കുള്ള പുരസ്കാരം ഫെബ്രുവരി 18ന് തദ്ദേശ ദിനാഘോഷത്തിന്‍റെ ഉദ്ഘാടനചടങ്ങില്‍ വിതരണം ചെയ്യും.
ഫെബ്രുവരി 18ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയനാണ് തദ്ദേശ ദിനാഘോഷം ഉദ്ഘാടനം ചെയ്യുന്നത്. തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അധ്യക്ഷത വഹിക്കും. ധനമന്ത്രി കെ എൻ ബാലഗോപാല്‍, വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. ഫെബ്രുവരി 19ന് പ്രതിനിധി സമ്മേളനം മന്ത്രി എം ബി രാജേഷും, ഓപ്പൺ ഫോറം പ്രതിപക്ഷനേതാവ് വി ഡി സതീശനും ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ മികച്ച പ്രകടനം കാഴ്ചവെച്ച തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള പുരസ്കാരം സമ്മേളനത്തില്‍ വിതരണം ചെയ്യും.അതിദാരിദ്ര നിര്‍മാര്‍ജനം, ശുചിത്വ കേരളം, തൊഴിലും സംരംഭങ്ങളും പ്രാദേശിക സാമ്പത്തിക വികസനവും, സേവനങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കല്‍, തനതു വിഭവ സമാഹരണം എന്നിവ സംബന്ധിച്ച് വിപുലമായ ചര്‍ച്ചകള്‍ക്ക് തദ്ദേശ ദിനാഘോഷം വേദിയാകും. ഫെബ്രുവരി 14 മുതല്‍ കലാപരിപാടികളും ഫെബ്രുവരി 16 മുതല്‍ വിപുലമായ എക്സിബിഷനും പരിപാടിയോട് അനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. ഏകീകൃത തദ്ദേശ സ്വയം ഭരണ വകുപ്പ് യാഥാര്‍ഥ്യമായ ശേഷമുള്ള ആദ്യത്തെ തദ്ദേശ ദിനാഘോഷത്തിനാണ് തൃത്താല വേദിയാകുന്നത്. സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും അധ്യക്ഷന്മാരും സെക്രട്ടറിമാരുമാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
കൊച്ചി, 04 ആഗസ്റ്റ് 2026: ലോക മുലയൂട്ടൽ വാരത്തോടനുബന്ധിച്ച് (ഓഗസ്റ്റ് 1–7) ആസ്റ്റർ മെഡ്‌സിറ്റിയിലെ 'സെന്റർ ഓഫ് എക്സലൻസ് ഇൻ…
വൈസ് ക്യാപ്റ്റന്‍ സിജോമോൻ ജോസഫ് തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിൽ ട്രിവാൻഡ്രം റോയൽസിനെ കൃഷ്ണപ്രസാദ് നയിക്കും. കഴിഞ്ഞ…
തിരുവനന്തപുരം, ഓഗസ്റ്റ് 03, 2026: തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ മാസം തികയാതെ പ്രസവിച്ച കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച സംഭവത്തിൽ ഞെട്ടൽ.…
വീടുകൾ വലുതാകുമ്പോൾ ബന്ധങ്ങൾ ചെറുതാകുന്നുണ്ടോ? — കേരളത്തിന്റെ സാമൂഹിക ജീവിതത്തെക്കുറിച്ച് ചർച്ചയാകുമ്പോൾ ഉയരുന്ന പ്രധാന ചോദ്യങ്ങളിലൊന്നാണിത്. വിദ്യാഭ്യാസത്തിലും ആരോഗ്യരംഗത്തും ജീവിത…
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയും വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണങ്ങൾ…
എൻ.സി.സി കേരള-ലക്ഷദ്വീപ് മേഖല ഇതാദ്യമായി പൂർവ കേഡറ്റുകളുടെ സംഗമം സംഘടിപ്പിച്ചു. തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിലെ കരിയപ്പ ഓഡിറ്റോറിയത്തിൽ നടന്ന…