KERALA

എ കെ പി എ 38- മത് സംസ്ഥാന സമ്മേളനത്തിനോടനുബന്ധിച്ച് നടത്തിയ നറുക്കെടുപ്പിലെ ജേതാകളെ ആദരിച്ചു

എ കെ പി എ 38- മത് സംസ്ഥാന സമ്മേളനത്തിനോടനുബന്ധിച്ച് നടത്തിയ കൂപ്പൺ
നറുക്കെടുപ്പിൽ വിജയിച്ചവർക്കുള്ള സമ്മാനദാനവും സ്നേഹ വിരുന്നും തിരുവനന്തപുരം വൈഎംസിഎ ഹാളിൽ വച്ച് 10.02.2023 വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് നടന്നു.

ശ്രീ ഉണ്ണികൃഷ്ണൻ നായരുടെ ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ സ്വാഗത സംഘം ചെയർമാൻ ശ്രീ ഗിരീഷ് പട്ടാമ്പി അധ്യക്ഷതയും, സ്വാഗതസംഘം ജനറൽ കൺവീനർ
കെ എച്ച് അനിൽ കുമാർ സ്വാഗതവും നടത്തി.

സംസ്ഥാന പ്രസിഡന്റ് ശ്രീ സന്തോഷ് ഫോട്ടോ വേൾഡ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയും സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ എ സി ജോൺസൺ സംസ്ഥാന വൈസ് പ്രസിഡണ്ട് ശ്രീ ജനീഷ് പാമ്പൂർ മുൻ സംസ്ഥാന പ്രസിഡൻറ് ശ്രീ വിജയൻ മാറാഞ്ചേരി എന്നിവർ ആശംസകൾ അർപ്പിക്കുകയും ചെയ്തു.

സമ്മേളനത്തിൻ്റെ വിജയത്തിനായി സഹകരിച്ച സ്പോൺസർമാരായ ഫോട്ടോപാർക്ക് കളർ ലാബ് ഗ്രൂപ്പിൻ്റെ എം ഡി ശ്രീ സ്റ്റാൻലി, കഴക്കൂട്ടം അശ്വതി കളർ ലാബ് എം ഡി ശ്രീ അനിൽ, ചുങ്കത്ത് ജുവല്ലറി ജനറൽ മാനേജർ ശ്രീ ഷാനവാസ് എന്നിവരെ ആദരിക്കുകയും ചെയ്തു.

തുടർന്ന് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന ക്ലാസുകൾ നയിച്ച ശ്രീ സുഭാഷ് മണക്കാട്, ശ്രീ ശ്രീകുമാർ കാട്ടാക്കട, സമ്മേളന ദിവസത്തെ പ്രകടനത്തിന് മുന്നിലായി ബൈക്ക് കണ്ണുകെട്ടി ഓടിച്ച ശ്രീ സതീഷ് ഒയാസിസ് എന്നിവരെയും ആദരിച്ചു.

ഒന്നാം സമ്മാനമായ ആൾട്ടോ കാറിന്റെ താക്കോൽ സംസ്ഥാന പ്രസിഡണ്ട് ശ്രീ സന്തോഷ് ഫോട്ടോ വേൾഡ് കൈമാറി. രണ്ടാം സമ്മാനമായ ഇലക്ട്രിക് സ്കൂട്ടർ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ എസി ജോൺസൺ കൈമാറി. മൂന്നും നാലും അഞ്ചും സമ്മാനങ്ങൾ ആയ ലാപ്ടോപ്പ് മൊബൈൽ സൈക്കിൾ എന്നിവ യഥാക്രമം സംസ്ഥാന വൈസ് പ്രസിഡണ്ട് ശ്രീ ജെനീഷ് പാമ്പൂർ, മുൻ സംസ്ഥാന പ്രസിഡൻ്റ് ശ്രീ വിജയൻ മാറഞ്ചേരി, മുൻ സംസ്ഥാന പ്രസിഡൻറ് ശ്രീ ഗിരീഷ് പട്ടാമ്പി എന്നിവർ വിജയികൾക്ക് കൈമാറി. 5 സ്വർണ നാണയങ്ങൾ പ്രോത്സാഹന സമ്മാനം ലഭിച്ചവർക്ക് നൽകി.

ജില്ലാ പ്രസിഡൻ്റ് ശ്രീ എം എസ് അനിൽ കുമാർ ജില്ലാ സെക്രട്ടറി ശ്രീ ആർ വി മധു വനിതാ കോർഡിനേറ്റർ ശ്രീമതി ധന്യ എന്നിവർ ആശംസകൾ അർപ്പിക്കുകയും.

സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളന വേദിയിൽ തിരുവാതിര അവതരിപ്പിച്ച വനിതകൾക്കും, മറ്റു കലാ പരിപാടികൾ അവതരിപ്പിച്ചവർക്കും ഉപഹാരം നൽകി.

സംസ്ഥാന സമ്മേളനത്തിന്റെ ഫിനാൻസ് കൺവീനർ ശ്രീ സതീഷ് കവടിയാർ നന്ദി രേഖപ്പെടുത്തി. തുടർന്ന് നടന്ന സ്നേഹ വിരുന്നോടെ ചടങ്ങ് പൂർത്തിയായി.

News Desk

Recent Posts

അഗ്രി ബിസിനസ് സംരംഭം തുടങ്ങുവാൻ സൗജന്യ പരിശീലനം

കാർഷിക മേഖലയിലെ സംരംഭകത്വവും തൊഴിൽ സാധ്യതകളും വർധിപ്പിക്കുന്നതിനായി കാർഷിക സർവകലാശാലയിലെ വെള്ളായണി കാർഷിക കോളേജിൽ പ്രവർത്തിക്കുന്ന സെൻറർ ഫോർ അഗ്രികൾച്ചറൽ…

3 hours ago

മത്തി സിനിമ ചിത്രീകരണം ആരംഭം കുറിച്ചു

വിഷ്യൽ മീഡിയാ രംഗത്ത് ഏറെക്കാലം വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുകയും, നാദബ്രഹ്മം, സൂര്യ ഗീതം, പച്ചക്കിളി(തമിഴ്)എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്ത…

4 hours ago

ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന്റെ ഭാഗമായി പ്രമുഖ ബ്രാൻഡുകൾ

കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് കൂടുതൽ കരുത്ത് പകർന്നുകൊണ്ട് പ്രമുഖ ബ്രാൻഡുകൾ പങ്കാളിത്തം പ്രഖ്യാപിച്ചു. നാലാം പതിപ്പിലും…

4 hours ago

പ്ലാൻ ചിത്രീകരണം പൂർത്തിയായി.തീയേറ്ററിലേക്ക്

മലയാള സിനിമയിൽ പുതുമയുള്ളൊരു പ്രമേയം  തികഞ്ഞ പ്ലാനിംങ്ങോട് കൂടി ചിത്രീകരിച്ച പ്ലാൻ എന്ന മലയാള സിനിമയുടെ ചിത്രീകരണം മൂന്നാർ, കൊച്ചി,…

5 hours ago

റോഡരികിൽ കൂറ്റൻ പെരുമ്പാമ്പ്

ആറ്റിങ്ങൽ: റോഡരുകിൽ കൂറ്റൻ പെരുമ്പാമ്പിനെ കണ്ട് വാഹന യാത്രക്കാർ ഞെട്ടി കീഴാറ്റിങ്ങൽ മദർ ഇന്ത്യാ സ്കൂളിന് സമീപമാണ് കഴിഞ്ഞ ദിവസം…

22 hours ago

ആറ്റുകാൽ അംബാ പുരസ്‌കാരം ഇക്കുറി പദ്മഭൂഷൻ മോഹൻലാലിന്

ആറ്റുകാൽ പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രട്രസ്റ്റ് നൽകുന്ന ആറ്റുകാൽ അംബാ പുരസ്‌കാരം ഈ പ്രാവശ്യം പദ്മഭൂഷൻ മോഹൻലാലിന് സമ്മാനിയ്ക്കും.50,000 രൂപയും ആറ്റുകാൽ…

3 days ago