പുതിയ അധ്യയന വർഷത്തിൽ വിദ്യാർത്ഥികൾക്ക് സുരക്ഷിതയാത്ര ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ സ്കൂൾ ബസ് ഡ്രൈവർമാർക്കും അറ്റൻഡർമാർക്കും മോട്ടോർവാഹന വകുപ്പിന്റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കുന്നു. ബുധനാഴ്ച (മെയ് 31) ഉച്ചയ്ക്ക് രണ്ട് മണി മുതൽ മണക്കാട് ഗവൺമെന്റ് കാർത്തിക തിരുന്നാൾ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഹാളിൽ നടക്കുന്ന ക്ലാസിൽ, ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു മുഖ്യപ്രഭാഷകനാകും. പുതിയ അധ്യയന വർഷം ബോധവത്കരണ ക്ലാസുകളിൽ ഇതുവരെ പങ്കെടുക്കാത്ത മുഴുവൻ ഡ്രൈവർമാരും അറ്റൻഡർമാരും ബുധനാഴ്ച നടക്കുന്ന ക്ലാസിൽ പങ്കെടുക്കണം. ക്ലാസിൽ പങ്കെടുക്കാത്തവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും മലപ്പുറം എടപ്പാളുള്ള ഐ.ഡി.റ്റി.ആർ നടത്തുന്ന മൂന്ന് ദിവസത്തെ ഡ്രൈവർ പരിശീലന പരിപാടിയിൽ പങ്കെടുക്കണമെന്നും റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.
തിരുവനന്തപുരം: “ദൈവത്തിന്റെ സ്വന്തം നാട്” എന്ന വിശേഷണത്തിന് പൂര്‍ണമായി അര്‍ഹമായ സംസ്ഥാനമാണ് കേരളം. ഈ നാടിന്റെ പൈതൃകവും സംസ്കാരവും മതസൗഹാര്‍ദ്ദവും…
കാർഷിക മേഖലയിലെ സംരംഭകത്വവും തൊഴിൽ സാധ്യതകളും വർധിപ്പിക്കുന്നതിനായി കാർഷിക സർവകലാശാലയിലെ വെള്ളായണി കാർഷിക കോളേജിൽ പ്രവർത്തിക്കുന്ന സെൻറർ ഫോർ അഗ്രികൾച്ചറൽ…
വിഷ്യൽ മീഡിയാ രംഗത്ത് ഏറെക്കാലം വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുകയും, നാദബ്രഹ്മം, സൂര്യ ഗീതം, പച്ചക്കിളി(തമിഴ്)എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്ത…
കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് കൂടുതൽ കരുത്ത് പകർന്നുകൊണ്ട് പ്രമുഖ ബ്രാൻഡുകൾ പങ്കാളിത്തം പ്രഖ്യാപിച്ചു. നാലാം പതിപ്പിലും…
മലയാള സിനിമയിൽ പുതുമയുള്ളൊരു പ്രമേയം തികഞ്ഞ പ്ലാനിംങ്ങോട് കൂടി ചിത്രീകരിച്ച പ്ലാൻ എന്ന മലയാള സിനിമയുടെ ചിത്രീകരണം മൂന്നാർ, കൊച്ചി,…
ആറ്റിങ്ങൽ: റോഡരുകിൽ കൂറ്റൻ പെരുമ്പാമ്പിനെ കണ്ട് വാഹന യാത്രക്കാർ ഞെട്ടി കീഴാറ്റിങ്ങൽ മദർ ഇന്ത്യാ സ്കൂളിന് സമീപമാണ് കഴിഞ്ഞ ദിവസം…