കേരള രാഷ്ട്രീയത്തിലെ സൗമ്യവും ജനസൗഹാർദ്ദപരവുമായ ഒരധ്യായമാണ് ശ്രീ. ഉമ്മൻചാണ്ടിയുടെ വിയോഗത്തിലൂടെ അവസാനിച്ചിരിക്കുന്നത്. സജീവവും സദാ പ്രവർത്തനനിരതവും ആയിരുന്ന ഒരു രാഷ്ട്രീയകർമ്മകാണ്ഡത്തിനാണ് പൂർണ്ണവിരാമമായിരിക്കുന്നത്.
ജനപ്രതിനിധിയെന്ന നിലയിലും രാഷ്ട്രീയ പ്രവർത്തകനെന്ന നിലയിലും അരനൂറ്റാണ്ടു കാലം കൊണ്ടു നേടിയ സുസമ്മതി ഇക്കാലമത്രയും സൂക്ഷിച്ചതിനെ രാഷ്ട്രീയ എതിർചേരിയിൽ നിൽക്കുമ്പോഴും ബഹുമാനപൂർവ്വം അഭിവാദനം ചെയ്യുന്നു.
അർബുദബാധ തളർത്തിയ അവസാനനാളുകളിലും രാഷ്ട്രീയനേതാവെന്ന നിലയിൽ ജനാധിപത്യകേരളം അദ്ദേഹത്തിനു പറയാനുള്ളതെന്തെന്നതിൽ കൗതുകം പുലർത്തിയിരുന്നതും ഓർമ്മിക്കുന്നു.
ദുഃഖിതരായ കുടുംബാംഗങ്ങളെയും ശ്രീ. ഉമ്മൻചാണ്ടിയുടെ പ്രിയപ്പെട്ട പുതുപ്പള്ളി നിവാസികളെയും ദീർഘകാല സഹപ്രവർത്തകരും അനുയായികളുമായവരെയും എന്റെ ദുഃഖവും അനുശോചനവും അറിയിക്കുന്നു.
തിരുവനന്തപുരം: “ദൈവത്തിന്റെ സ്വന്തം നാട്” എന്ന വിശേഷണത്തിന് പൂര്ണമായി അര്ഹമായ സംസ്ഥാനമാണ് കേരളം. ഈ നാടിന്റെ പൈതൃകവും സംസ്കാരവും മതസൗഹാര്ദ്ദവും…
കാർഷിക മേഖലയിലെ സംരംഭകത്വവും തൊഴിൽ സാധ്യതകളും വർധിപ്പിക്കുന്നതിനായി കാർഷിക സർവകലാശാലയിലെ വെള്ളായണി കാർഷിക കോളേജിൽ പ്രവർത്തിക്കുന്ന സെൻറർ ഫോർ അഗ്രികൾച്ചറൽ…
വിഷ്യൽ മീഡിയാ രംഗത്ത് ഏറെക്കാലം വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുകയും, നാദബ്രഹ്മം, സൂര്യ ഗീതം, പച്ചക്കിളി(തമിഴ്)എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്ത…
കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് കൂടുതൽ കരുത്ത് പകർന്നുകൊണ്ട് പ്രമുഖ ബ്രാൻഡുകൾ പങ്കാളിത്തം പ്രഖ്യാപിച്ചു. നാലാം പതിപ്പിലും…
മലയാള സിനിമയിൽ പുതുമയുള്ളൊരു പ്രമേയം തികഞ്ഞ പ്ലാനിംങ്ങോട് കൂടി ചിത്രീകരിച്ച പ്ലാൻ എന്ന മലയാള സിനിമയുടെ ചിത്രീകരണം മൂന്നാർ, കൊച്ചി,…
ആറ്റിങ്ങൽ: റോഡരുകിൽ കൂറ്റൻ പെരുമ്പാമ്പിനെ കണ്ട് വാഹന യാത്രക്കാർ ഞെട്ടി കീഴാറ്റിങ്ങൽ മദർ ഇന്ത്യാ സ്കൂളിന് സമീപമാണ് കഴിഞ്ഞ ദിവസം…