ആറ്റിങ്ങൽ ഗവൺമെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ പുതിയ സ്‌കൂൾ ബസ് ഒ.എസ് അംബിക എം.എൽ.എ ഫ്‌ളാഗ് ഓഫ് ചെയ്തു. എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ വിനിയോഗിച്ചാണ് സ്‌കൂളിന് പുതിയ ബസ് വാങ്ങിയത്. മികച്ച പഠന സൗകര്യങ്ങളാണ് പൊതുവിദ്യാലയങ്ങളിൽ സർക്കാർ ഒരുക്കുന്നതെന്ന് എം.എൽ.എ പറഞ്ഞു. വിദ്യാർത്ഥികൾ സാമൂഹിക പ്രതിബദ്ധതയുള്ളവരായി വളരണമെന്നും ചുറ്റുപാടുകളെ കുറിച്ച് ബോധവാന്മാരായിരിക്കണമെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.
ഭൂഗർഭജലവകുപ്പിന്റെ നേതൃത്വത്തിൽ പൂർത്തിയായ ഭൂജലാധിഷ്ഠിത കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനവും എം.എൽ.എ നിർവഹിച്ചു. സ്‌കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്‌സൺ എസ്.കുമാരി മുഖ്യാതിഥി ആയിരുന്നു. ആറ്റിങ്ങൽ നഗരസഭ വൈസ് ചെയർമാൻ തുളസീധരൻ പിള്ള, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എസ് ഗിരിജ, സ്‌കൂൾ പ്രിൻസിപ്പാൾ ഉദയകുമാരി.ഡി, മറ്റ് അധ്യാപകർ , വിദ്യാർത്ഥികൾ എന്നിവരും പങ്കെടുത്തു.
'കേരളം കണികണ്ടുണരുന്ന നന്മ' എന്ന മിൽമ ഒരു പുതിയ ഉൽപ്പന്നം കൂടി വിപണിയിൽ ഇറക്കുന്നു. സ്വകാര്യ കമ്പനികളുമായുള്ള മത്സരം മറികടന്ന്…
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന് (കെ.സി.എൽ) മുന്നോടിയായി അദാണി ട്രിവാൻഡ്രം റോയൽസ് ടീമിൻ്റെ ഔദ്യോഗിക ജേഴ്സി പ്രകാശനം ചെയ്തു. തിരുവനന്തപുരത്ത്…
തിരുവനന്തപുരം/കാട്ടാക്കട: ഉന്നത, സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് പുത്തൻ കയ്യൊപ്പ് ചാർത്താനൊരുങ്ങി കാട്ടാക്കട. വിളപ്പിൽശാലയിൽ സാങ്കേതിക വിദ്യാഭ്യാസവകുപ്പിൻ്റെ പുതിയ ഗവ. പോളിടെക്നിക്…
തിരുവനന്തപുരം: കുട്ടികളുടെ സുരക്ഷക്കും അവരുടെ ഉന്നതിക്കുമായി രൂപീകൃതമായയുണൈറ്റഡ് ചൈൽഡ് പ്രൊട്ടക്ഷൻ ടീം ഫൗണ്ടേഷന്റെ ലോഗോ പ്രകാശനവും ടോൾ ഫ്രീ ഹെൽപ്പ്‌ലൈൻ…
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിന്റെ അഞ്ചാമത് ഡയറക്ടറായി ഡോ. രജനീഷ് കുമാർ R ചുമതലയേറ്റു. ആർസിസിയിലെ ഹെഡ് ആൻഡ് നെക്ക്…
''നമ്മുടെ പ്രിയപ്പെട്ട മാതൃരാജ്യത്തിൻറെ 79-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ കേരളത്തിലെ എല്ലാ ജനങ്ങൾക്കും ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും എന്റെ ഹൃദയംഗമമായ സ്വാതന്ത്ര്യദിന…