സംസ്ഥാനതല ഉദ്ഘാടനം മന്ത്രി പി.പ്രസാദ് ജൂലൈ 25ന് നിര്വഹിക്കും
കാലാവസ്ഥ അതിജീവനശേഷിയും ഊര്ജ്ജ കാര്യക്ഷമതയും കാര്ഷിക മേഖലയില്’ എന്ന വിഷയത്തില് എനര്ജി മാനേജ്മെന്റ് സെന്റര് സംഘടിപ്പിക്കുന്ന ശില്പശാല ഇന്ന് (ജൂലൈ 25). കൃഷിവകുപ്പുമായി ചേര്ന്ന് പതിനാല് ജില്ലകളിലും നടത്തുന്ന ശില്പശാലയുടെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10.30ന് കൃഷിവകുപ്പ് മന്ത്രി പി.പ്രസാദ് നിര്വഹിക്കും. ഇ.എം.സിയില് നടക്കുന്ന ചടങ്ങില് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്കുട്ടി അധ്യക്ഷനാകും.
കാലാവസ്ഥാ വ്യതിയാനം ഏറ്റവും കൂടുതല് ബാധിക്കുന്നത് കര്ഷിക മേഖലയെയാണ്. കാര്ഷിക മേഖലയിലെ ഊര്ജ്ജകാര്യക്ഷമത മെച്ചപ്പെടുത്തിയാല്, ഹരിതഗൃഹവാതകങ്ങളുടെ ബഹിര്ഗമനം കുറയ്ക്കുന്നതിനും കാലാവസ്ഥാ വ്യതിയാനം പ്രതിരോധിക്കുന്നതിനും കഴിയും. കൃഷി, മൃഗ സംരക്ഷണ, മത്സ്യബന്ധന വകുപ്പ് ഉദ്യോഗസ്ഥര്, കാര്ഷിക മേഖലയിലെ എഞ്ചിനീയര്മാര്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്, കര്ഷക പ്രതിനിധികള്, പഞ്ചായത്ത് പ്രതിനിധികള്, മണ്ണ് പര്യവേഷണ-മണ്ണ് സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്, ജലസേചന വകുപ്പ് എഞ്ചിനീയര്മാര്, കാര്ഷിക സര്വകലാശാലയിലെ ശാസ്ത്രജ്ഞര്, കൃഷി വിജ്ഞാന് കേന്ദ്രത്തിലെ ഉദ്യോഗസ്ഥര് എന്നിവര് ശില്പശാലയില് പങ്കെടുക്കും. ഊര്ജ്ജ പരിവര്ത്തന മേഖലയില് പ്രവര്ത്തിക്കുന്ന അസര്, ഇക്വിനോക്ട് എന്നീ സംഘടനകളുമായി ചേര്ന്നാണ് ജില്ലാതല ശില്പശാലകള് സംഘടിപ്പിക്കുന്നത്.
ഉലകനായകൻ കമൽഹാസന്റെ ബർത്ത്ഡേ ദിവസമായ നവംബർ 7 ന്, കമൽഹാസന്റെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായ വേട്ടയാട് വിളയാട്, ബർത്ത്ഡേ…
രാജ്യത്ത് ആദ്യമായി സമ്പൂർണ ഡിജിറ്റലൈസേഷൻ നടപ്പിലാക്കുന്ന ട്രാൻസ്പോർട്ട് കോർപ്പറേഷനായി കെഎസ്ആർടിസി മാറിയതായി ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്…
സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (SIR 2025) ന്റെ ഭാഗമായി കളക്ടറേറ്റിൽ ആരംഭിച്ച ഹെൽപ്പ് ഡെസ്ക് ജില്ലാ കളക്ടർ അനു കുമാരി…
കേന്ദ്ര തൊഴിൽ മന്ത്രാലയം പുറത്തിറക്കിയ "ശ്രം ശക്തി നീതി 2025" എന്ന പുതിയ കരട് തൊഴിൽ നയം അങ്ങേയറ്റം തൊഴിലാളി…
മെസി എത്തില്ലെന്ന കാര്യം ഇപ്പോഴാണ് മനസിലായതെന്നും അദ്ദേഹം വ്യക്തമാക്കികലൂർ സ്റ്റേഡിയം മുഴുവൻ സ്പോൺസർക്ക് വിട്ടുകൊടുക്കില്ലെന്നും, സ്പോൺസർ എത്തിയതത് നവീകരണ പ്രവർത്തനങ്ങൾക്കായാണെന്നും…
മൊബൈൽ ആപ്പ് പുറത്തിറക്കികേരള സർക്കാരിന്റെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി - പ്രധാൻമന്ത്രി ജൻ ആരോഗ്യ…