മുന്‍ മന്ത്രി എം എ കുട്ടപ്പനെ അനുസ്മരിക്കാത്തതില്‍ പ്രതിഷേധം

നിയമസഭ ആരംഭിച്ച വേളയില്‍ മന്ത്രി എം എ കുട്ടപ്പനെ അനുസ്മരിക്കാതിരുന്നത് വിവേചനമാണെന്നും ഇതില്‍ അണ്ണാ ഡി എച്ച് ആര്‍ എം പാര്‍ട്ടി ശക്തമായി പ്രതിഷേധിക്കുന്നതായും സംസ്ഥാന പ്രസിഡന്റ് ഉഷാ കൊട്ടാരക്കര പറഞ്ഞു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും മുന്‍ സ്പീക്കര്‍ വക്കം പുരുഷോത്തമനേയും അനുസ്മരിച്ച നിയമസഭ പട്ടിക വിഭാഗക്കാരനായ എം എ കുട്ടപ്പനെ അനുസ്മരിക്കാതിരുന്നത് വിവേചനവും ആനാദരവുമാണ്.

4 തവണ നിയമസഭാഗമായും 2001 മുതല്‍ 2004 വരെ ആന്‌റണി മന്ത്രിസഭയില്‍ പിന്നോക്ക ക്ഷേമവകുപ്പ് മന്ത്രിയായും പത്താം കേരള നിയമസഭയില്‍ ചീഫ് വിപ്പുമായും പ്രവര്‍ത്തിച്ചിട്ടുള്ള ഡോ.എം.എ.കുട്ടപ്പനോട് കാട്ടിയ അനാദരവ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഈ വിഭാഗത്തോടുള്ള മനോഭാവം വ്യക്തമാക്കുന്നതാണ്. എക്കാലവും ദലിത് ജനതയോട് വിവേചനം കാട്ടിയിട്ടുള്ള ഇടത് മന്ത്രിസഭയില്‍ നിന്ന് ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നതില്‍ അര്‍ഥമില്ലെന്നും ഉഷ കൊട്ടാരക്കര പറഞ്ഞു.

error: Content is protected !!