നെടുമങ്ങാട് ഗവൺമെന്റ് എൽ.പി.എസിലെ പ്രീ പ്രൈമറി വിഭാഗത്തിനായുള്ള ശിശു സൗഹൃദ ക്ലാസ് മുറിയും ഹെൽത്തി കിഡ്‌സ് പദ്ധതിയുടെ ഭാഗമായുള്ള ഇൻഡോർ, ഔട്ട്‌ഡോർ ഗെയിം ഉപകരണങ്ങളുടെ ഉദ്ഘാടനവും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ നിർവഹിച്ചു.എ. ഡി1820 ൽ വിദ്യാലയം തുടങ്ങാൻ അനുവാദം നൽകിക്കൊണ്ടുള്ള രാജകീയ വിളംബരം ആലേഖനം ചെയ്ത ശിലാഫലകവും മന്ത്രി അനാച്ഛാദനം ചെയ്തു. എണ്ണൂറിലധികം കുരുന്നുകൾ പഠിക്കുന്ന നെടുമങ്ങാട് എൽ.പി.എസിന്റെ പൂർണ്ണ വികസനമാണ് തന്റെ ലക്ഷ്യമെന്ന് മന്ത്രി ജി.ആർ അനിൽ പറഞ്ഞു. ഹെൽത്തി കിഡ്‌സ് പദ്ധതി പ്രകാരം കുട്ടികളുടെ വ്യായാമത്തിനും കളികൾക്കുമായി ക്ലാസ് മുറികളിലും പാർക്കിലും നിരവധി കായികോപകരണങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. അടിസ്ഥാന ചലന നൈപുണികൾ, താളാത്മക ചലനങ്ങൾ, നാച്ചുറൽ പ്ലേ, കിഡ്സ് യോഗ, ശാരീരിക ഏകോപന ശേഷികൾ, സഹകരണ ശേഷികൾ, ട്രഷർ ഹണ്ട്, ഒബ്സ്റ്റക്കിൾ റേസ് തുടങ്ങിയ കായിക വിനോദങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഉപകരണങ്ങളാണ് കുട്ടികൾക്കായി ഒരുക്കിയിരിക്കുന്നത്. എം.എൽ.എ ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ ചെലവഴിച്ചാണ് ശിശു സൗഹൃദ ക്ലാസ് മുറി നിർമിച്ചത്. സ്‌കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ നെടുമങ്ങാട് നഗരസഭ ചെയർപേഴ്‌സൺ സി.എസ് ശ്രീജ അധ്യക്ഷത വഹിച്ചു.വൈസ് ചെയർമാൻ എസ്.രവീന്ദ്രൻ, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാർ, സ്‌പോർട്‌സ് കേരള ഫൗണ്ടേഷൻ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ഡോ.അജയകുമാർ കെ , ഹെൽത്തി കിഡ്‌സ് സ്റ്റേറ്റ് പ്രോജക്ട് ഹെഡ് ശ്രീഹരി പ്രഭാകരൻ, വിദ്യാർത്ഥികൾ രക്ഷിതാക്കൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
കൊച്ചി, 04 ആഗസ്റ്റ് 2026: ലോക മുലയൂട്ടൽ വാരത്തോടനുബന്ധിച്ച് (ഓഗസ്റ്റ് 1–7) ആസ്റ്റർ മെഡ്‌സിറ്റിയിലെ 'സെന്റർ ഓഫ് എക്സലൻസ് ഇൻ…
വൈസ് ക്യാപ്റ്റന്‍ സിജോമോൻ ജോസഫ് തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിൽ ട്രിവാൻഡ്രം റോയൽസിനെ കൃഷ്ണപ്രസാദ് നയിക്കും. കഴിഞ്ഞ…
തിരുവനന്തപുരം, ഓഗസ്റ്റ് 03, 2026: തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ മാസം തികയാതെ പ്രസവിച്ച കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച സംഭവത്തിൽ ഞെട്ടൽ.…
വീടുകൾ വലുതാകുമ്പോൾ ബന്ധങ്ങൾ ചെറുതാകുന്നുണ്ടോ? — കേരളത്തിന്റെ സാമൂഹിക ജീവിതത്തെക്കുറിച്ച് ചർച്ചയാകുമ്പോൾ ഉയരുന്ന പ്രധാന ചോദ്യങ്ങളിലൊന്നാണിത്. വിദ്യാഭ്യാസത്തിലും ആരോഗ്യരംഗത്തും ജീവിത…
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയും വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണങ്ങൾ…
എൻ.സി.സി കേരള-ലക്ഷദ്വീപ് മേഖല ഇതാദ്യമായി പൂർവ കേഡറ്റുകളുടെ സംഗമം സംഘടിപ്പിച്ചു. തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിലെ കരിയപ്പ ഓഡിറ്റോറിയത്തിൽ നടന്ന…