തിരുവനന്തപുരം: ഗണേശോത്സവ ട്രസ്റ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 16 ന് ആരംഭിച്ച ഗണേശോത്സവ ആഘോഷങ്ങള്‍ക്ക് സമാപനം കുറിച്ചു കൊണ്ടുള്ള ഗണേശ വിഗ്രഹ ഘോഷയാത്ര തലസ്ഥാന നഗരത്തെ ഭക്തിസാന്ദ്രമാക്കി.
ജില്ലയിലെ 208 കേന്ദ്രങ്ങളിലും നൂറുകണക്കിന് വീടുകളിലും പ്രതിഷ്ഠ നടത്തിയ ഗണേശ വിഗ്രഹങ്ങള്‍ ചെറുഘോഷയാത്രകളായി വൈകുന്നേരം മൂന്നു മണിയോടുകൂടി പഴവങ്ങാടി ഗണപതിക്ഷേത്ര സന്നിധിയില്‍ എത്തിച്ചേര്‍ന്നു. കിളിമാനൂരില്‍ നിന്നും ആരംഭിച്ച് വെഞ്ഞാറമൂട് വെമ്പായം വട്ടപ്പാറ വഴിയും വര്‍ക്കലയില്‍ നിന്നും ആരംഭിച്ച് ആറ്റിങ്ങല്‍ വഴി കഴക്കൂട്ടത്തെത്തി പോത്തന്‍കോട് നിന്ന് ആരംഭിച്ച് കഴക്കൂട്ടത്തെത്തിയ ഘോഷയാത്രയുമായി ചേര്‍ന്ന് ടെക്‌നോപാര്‍ക്ക് വഴിയും,പാറശ്ശാലയില്‍ നിന്ന് ആരംഭിച്ച് നെയ്യാറ്റിന്‍കര മേഖല ഘോഷയാത്രയുമായി ചേര്‍ന്ന് ബാലരാമപുരം വഴിയും, പാലോട് നിന്ന് ആരംഭിച്ച് നെടുമങ്ങാട് എത്തി നെടുമങ്ങാട് മേഖല ഘോഷയാത്രയുമായി ചേര്‍ന്ന് കരകുളം പേരൂര്‍ക്കട വഴിയും, കാട്ടാക്കടയില്‍ നിന്ന് ആരംഭിച്ച് മലയിന്‍കീഴ് പേയാട് വഴിയുമാണ് ഘോഷയാത്രകള്‍ പഴവങ്ങാടിയില്‍ എത്തിച്ചേര്‍ ന്നത്. കൂടാതെ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ നിന്നുമുള്ള ഘോഷയാത്രകളും പഴവങ്ങാടിയില്‍ സംഗമിച്ചൂ. പഴവങ്ങാടിയില്‍ നടന്ന സാംസ്‌കാരിക സമ്മേളനം മലങ്കര കത്തോലിക്കാസഭാ തിരുവനന്തപുരം ബിഷപ്പ് മാത്യൂസ് മാര്‍ പോളീകാര്‍പ്പസ് ഉദ്ഘാടനം ചെയ്തു.
പഴവങ്ങാടി ഗണപതി ക്ഷേത്രത്തില്‍ നിന്നും പകര്‍ന്ന നല്‍കിയ ദീപം ഗണേശ വിഗ്രഹത്തിന് മുന്നില്‍ മുന്‍ മന്ത്രി വി.എസ്.ശിവകുമാര്‍, തെളിയിച്ച് ഘോഷയാത്ര ഉദ്ഘാടനം നിര്‍വ്വഹിച്ചൂ. ട്രസ്റ്റ് കണ്‍വീനര്‍ ആറ്റുകാല്‍ ആര്‍. ഗോപിനാഥന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഉദയസമുദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ചെങ്കല്‍ രാജശേഖരന്‍ നായര്‍, ലാറ്റക്‌സ് മുന്‍ എം.ഡി ജി. രാജ്‌മോഹന്‍, ബി.ജെ.പി ദേശീയ സമിതിയംഗം കരമന ജയന്‍, ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്, ലോക് താന്ത്രിക് ജനതാദള്‍ ജില്ലാ പ്രസിഡന്റ് എന്‍.എം നായര്‍, നഗരസഭാ കൗണ്‍സിലര്‍ മാരായ ജോണ്‍സണ്‍ ജോസഫ്, ശ്രീകേണ്ടശ്വരം രാജേന്ദ്രന്‍, കരമന അജിത്ത്, കുര്യാത്തി മോഹനന്‍, ശിവസേന തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റ് അഡ്വ. ചിതറാള്‍ വി. രാജേഷ്, ഗണേശോത്സവ ട്രസ്റ്റ് ഭാരവാഹികളായ ശിവജി ജഗന്നാഥന്‍, രാധാകൃഷ്ണന്‍ ബ്ലൂസ്റ്റാര്‍, വട്ടിയൂര്‍ക്കാവ് മധുസൂദനന്‍ നായര്‍, പേരൂര്‍ക്കട ഹരികുമാര്‍ അഡ്വക്കേറ്റ്, ജി. ജയശേഖരന്‍ നായര്‍, കല്ലിയൂര്‍ ശശി, മണക്കാട് രാമചന്ദ്രന്‍, ശ്രീകുമാര്‍ ചന്ദ്രാപ്രസ്സ്, അഡ്വ. ഇരുമ്പില്‍ വിജയന്‍, വെണ്‍പകല്‍ രാമച്രന്ദ്രന്‍, ജോയിലാല്‍ തൊഴുവന്‍കോട്, സലിം മാറ്റപ്പള്ളി, ജയശ്രീ ഗോപാലകൃഷ്ണന്‍, അരുണ്‍ വേലായുധന്‍, ബാജി ഗോവിന്ദന്‍, കെ.ബാഹുലേയന്‍ നായര്‍, പ്രസാദ് ഇടപ്പഴിഞ്ഞി തുടങ്ങി ട്രസ്റ്റ് ആഘോഷകമ്മിറ്റി ഭാരവാഹികളും ചടങ്ങില്‍ സംസാരിച്ചു. ആറ്റുകാല്‍ സുനില്‍ സ്വഗാതവും, ഒറ്റശേഖരമംഗലം കൃഷ്ണന്‍കുട്ടി കൃതജ്ഞതയും പറഞ്ഞു.
5 മണിക്ക് ഗണേശവിഗ്രഹ ഘോഷയാത്ര ആരംഭിച്ചു. നെയ്യാണ്ടിമേളം, മലബാര്‍ തെയ്യം, പാണ്ടിമേളം, ചമയവിളക്ക്, പൂക്കാവടി തുടങ്ങി വാദ്യമേളങ്ങളും നാടന്‍ കലാരൂപങ്ങളും ഘോഷയാത്രയ്ക്ക് മിഴിവേകി. ഗണേശ ഭഗവാന്റെ 32 വിവിധ രൂപ ഭാവങ്ങളിലും എട്ട് അവതാര രൂപങ്ങളിലുമുള്ള വിഗ്രഹങ്ങള്‍ ഘോഷയാത്രയെ ഭക്തിസാന്ദ്രമാക്കി. ഗണേശോത്സവ ട്രസ്റ്റ് കമ്മിറ്റി കൂടാതെ വിവിധ പൗരസമിതികള്‍, വ്യാപാരി വ്യവസായി സംഘങ്ങള്‍, ക്ഷേത്രങ്ങള്‍, ആശ്രമങ്ങള്‍, സാംസ്‌കാരിക സംഘടനകള്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഗണേശവിഗ്രഹങ്ങളും ഭക്തരും ഘോഷയാത്രയില്‍ അണിനിരന്നു. കിഴക്കേകോട്ടയില്‍ നിന്നും ആരംഭിച്ച ഘോഷയാത്ര ഓവര്‍ബ്രിഡ്ജ്, ആയൂര്‍വേദ കോളേജ്, സ്റ്റാച്യൂ, പാളയം, എ.കെ.ജി. സെന്റര്‍, ജനറല്‍ ആശുപത്രി, പാറ്റൂര്‍, പേട്ട, ചാക്ക, ആള്‍സെയിന്റ്‌സ് വഴി ശംഖുമുഖം ആറാട്ടുകടവില്‍ എത്തിച്ചേര്‍ന്നു. പൂജകള്‍ക്കുശേഷം ഗണേശവിഗ്രഹങ്ങള്‍ ആറാട്ടു കടവില്‍ നിമജ്ജനം ചെയ്തൂ. പത്മനാഭ സ്വാമി ക്ഷേത്രത്തിന് മുന്നില്‍ നിന്നും ആരംഭിച്ച വാദ്യഘോഷമേളം പത്മനാഭസ്വാമി ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ രതീശന്‍ ഐ.എ.എസ് ഉത്ഘാടനം ചെയ്തു. തുടര്‍ന്ന് പഴവങ്ങാടി മഹാഗണപതിക്ഷേത്രത്തില്‍ നിന്ന് ക്ഷേത്രം മാനേജര്‍ എം. സുധാകരന്‍ എത്തിച്ച ദീപം വിശിഷ്ടാതിഥികള്‍ ഗണേശവിഗ്രഹത്തിനു മുന്നില്‍ തെളിയിച്ചതോടുകൂടി വര്‍ണ്ണാ’-മായ ഗണേശവിഗ്രഹ ഘോഷയാത്ര ആരംഭിച്ചു.
ഘോഷയാത്രയില്‍ നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാര്‍, പഞ്ചവാദ്യം, ചെണ്ടമേളം, നാസിക് ബാന്റ്, ബാന്റ്‌മേളം, ശിങ്കാരിമേളം, നെയ്യാണ്ടിമേളം, മലബാര്‍ തെയ്യം, ചമയവിളക്ക്, പൂക്കാവടി തുടങ്ങി വാദ്യമേളങ്ങളും നാടന്‍ കലാരൂപങ്ങളും അണിനിരന്നു. രണ്ടായിരത്തോളം കലാകാരന്മാര്‍ വാദ്യമേളങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഗണേശ ഭഗവാന്റെ 32 വിവിധ രൂപ ഭാവങ്ങളിലും എട്ട് അവതാര രൂപങ്ങളിലുമുള്ള വിഗ്രഹങ്ങള്‍ ഘോഷയാത്രയെ ‘ക്തിസാന്ദ്രമാക്കി.
കിഴക്കേകോട്ടയില്‍ നിന്നും ആരംഭിച്ച ഘോഷയാത്ര ഓവര്‍ബ്രിഡ്ജ്, ആയൂര്‍വേദ കോളേജ്, സ്റ്റാച്യൂ, പാളയം, എ.കെ.ജി. സെന്റര്‍, ജനറല്‍ ആശുപത്രി, പാറ്റൂര്‍, പേട്ട, ചാക്ക, ആള്‍സെയിന്റ്‌സ് വഴി ശംഖുമുഖം ആറാട്ടുകടവില്‍ എത്തിച്ചേര്‍ന്നു. ശംഖുമുഖത്ത് ഗണേശവിഗ്രഹ നിമജ്ജനത്തോടനുബന്ധിച്ച് നടന്ന സര്‍വ്വ വിഘ്‌ന നിവാരണ യജ്ഞം രാവിലെ 3.30 മുതല്‍ ആരംഭിച്ചു. യജ്ഞം 24 മണിക്കൂര്‍ നീണ്ടു നിന്നു. യജ്ഞാചാര്യന്‍ മധുസ്വാമി (ബാംഗ്‌ളൂര്‍) യുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടന്ന യജ്ഞത്തില്‍ മുകാംബിക ക്ഷേത്ര മേല്‍ശാന്തി ശ്രീധരന്‍ അഡിഗ, സൂര്യകാലടിമന സൂര്യന്‍ സുബ്രഹ്മണ്യന്‍ നമ്പൂതിരി , മിത്രന്‍ തമ്പൂതിരിപ്പാട്, തിരുവട്ടാര്‍ ആദികേശവ ക്ഷേത്രം തന്ത്രി സുബ്രഹ്മണ്യന്‍ പോറ്റി, പൗര്‍ണ്ണമിക്കാവ് മേല്‍ശാന്തി സജീവന്‍ ശാന്തി, ജ്യോതിഷ പണ്ഡിതന്‍ കണ്ണന്‍ നായര്‍ എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു. ഒരുലക്ഷത്തിയെട്ട് നാളികേരവും 41 ഹോമദ്രവ്യങ്ങളും യജ്ഞശാലയില്‍ ഹോമിച്ചു. നൂറുകണക്കിന് ‘ക്തജനങ്ങള്‍ പൂജാ ചടങ്ങുകളില്‍ പങ്കെടുത്തു. സൂര്യകാന്ത്. ജി നാഗമര്‍പ്പള്ളി യജ്ഞ സമര്‍പ്പണം നടത്തി. പൂജകള്‍ക്കുശേഷം ഗണേശവിഗ്രഹങ്ങള്‍ കടലില്‍ നിമജ്ജനം ചെയ്തു.
നോര്‍ക്ക റൂട്ട്സ്-നെയിം സ്കീമില്‍ എംപ്ലോയർ രജിസ്ട്രേഷന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് പുതുതായി ആരംഭിക്കുന്ന നോർക്കാ…
വർഗീയത ആളിക്കത്തിക്കുന്ന തരംതാണ പ്രവർത്തികൾ കൊണ്ട് സിപിഎമ്മിന് പാലക്കാട് ഒരു ചലനവും ഉണ്ടാക്കാൻ പറ്റില്ല - രമേശ് ചെന്നിത്തല. തിരുവനന്തപുരം:…
എല്ലാ ആശുപത്രികളേയും ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളാക്കും. ആന്റിബയോട്ടിക്കുകളുടെ അമിതവും അനാവശ്യവുമായ ഉപയോഗത്തിനെതിരെയുള്ള ബോധവത്ക്കരണം: സംസ്ഥാനതല ഉദ്ഘാടനം. വീട്ടില്‍ നേരിട്ടെത്തിയുള്ള ബോധവത്ക്കരണത്തില്‍…
കൊല്ലം : മനാറുൽ ഹുദാ ട്രസ്റ്റിന് കീഴിൽ കൊല്ലത്ത് പ്രവർത്തിക്കുന്ന ഒക്സ് ഫോർഡ് സ്കൂളിൽ നടന്നഓക്സ്ഫോ കെയർ സമാപിച്ചു. സിൽവർ…
പ്രതിരോധ സ്റ്റാൻഡിംഗ് കമ്മിറ്റി (SCoD) ഇന്ന് (നവംബർ 14) ദക്ഷിണ വ്യോമസേനാ ആസ്ഥാനം സന്ദർശിച്ചു. ലോക്സഭാംഗം ശ്രീ രാധാ മോഹൻ…
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2024 ഡിസംബര്‍ 13 മുതല്‍ 20 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 29ാമത് ഐ.എഫ്.എഫ്.കെയുടെ വിജയകരമായ…