ഓണം വാരാഘോഷത്തോടനുബന്ധിച്ച് വിനോദസഞ്ചാര വകുപ്പ് രൂപീകരിച്ച വൊളണ്ടിയർ കമ്മിറ്റിയുടെ ഭാഗമായ കോളേജ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ നടന്ന ഓറിയന്റേഷൻ പരിപാടി ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കോവിഡ് കാലത്തിന് ശേഷമുള്ള ഓണം ആത്മവിശ്വാസത്തോടെയാണ് ആഘോഷിക്കുന്നത്. ടൂറിസം ക്ലബിന്റെയും വൊളണ്ടിയർ കമ്മിറ്റിയുടെയും ഭാഗമായ പ്രവർത്തകർ മാതൃകാപരമായ പ്രവർത്തനങ്ങളാണ് മുൻവർഷങ്ങളിൽ കാഴ്ചവെച്ചതെന്ന് മന്ത്രി പറഞ്ഞു. ഓണത്തിനെ ലോകത്തിനാകെ പരിചയപ്പെടുത്തുകയും കേരളത്തിന്റെ മതനിരപേക്ഷത ലോകത്തെ അറിയിക്കുകയും ചെയ്യുന്നത് വഴി, കേരളത്തിലേക്ക് കൂടുതൽ വിനോദസഞ്ചാരികളെ എത്തിക്കുകയെന്ന ഉത്തരവാദിത്തം ടൂറിസം ക്ലബ് അംഗങ്ങൾക്കുണ്ടെന്നും മന്ത്രി പറഞ്ഞു. ഓണാഘോഷ പരിപാടികളിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കുന്ന തരത്തിൽ മാതൃകാപരമായ വൊളണ്ടിയർ പ്രവർത്തനം ക്ലബ് അംഗങ്ങൾ നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി കൂട്ടിച്ചേർത്തു. തിരുവനന്തപുരം ജില്ലയിലെ വിവിധ കോളേജുകളിൽ നിന്ന് തെരഞ്ഞെടുത്ത വിദ്യാർത്ഥികളാണ് പരിപാടിയിൽ പങ്കെടുത്തത്. ഓണാഘോഷത്തെ സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ പബ്ലിസിറ്റി നൽകുക, സ്റ്റേജ് മാനേജ്‌മെന്റ്, ഹോസ്പിറ്റാലിറ്റി എന്നിവയിലാണ് പരിശീലനം നൽകിയത്. തിരുവനന്തപുരം കോർപ്പറേഷൻ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഗായത്രിബാബു, ടൂറിസം വകുപ്പ് ഡയറക്ടർ പി.ബി നൂഹ്, ഡി.റ്റിപി.സി സെക്രട്ടറി ഷാരോൺ വീട്ടിൽ , കിറ്റ്‌സ് ഡയറക്ടർ ഡോ.ദിലീപ് എം.ആർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ശതാബ്ദി ലോഗോ രാഷ്ട്രപതി പ്രകാശനം ചെയ്യും. കൊച്ചി: കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ രംഗത്ത് ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യം കുറിച്ച എറണാകുളം സെന്റ്…
കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റണമെങ്കിൽ 7000 രൂപ വേണം; കൊച്ചി കോർപറേഷനിൽ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായി ഉദ്യോഗസ്ഥർ. കൊച്ചി: കൊച്ചി…
ഗുരുവായൂരിലെത്തുന്ന ഭക്തർക്ക് സുഗമമായ ക്ഷേത്രദർശനത്തിനായി ദേവസ്വം ഭരണസമിതിയാണ് ദർശന സമയം കൂട്ടിയത്. തുലാം ഒന്നാം തീയതിയായ ഒക്ടോബർ 18 ശനിയാഴ്ച…
കേവലം അറിവ് പകർന്നു നൽകുന്ന ഒരാൾ മാത്രമല്ല മികച്ച വഴികാട്ടി കൂടിയാവണം അദ്ധ്യാപകരെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി…
തിരുവനന്തപുരം: കേരളത്തിൽ വീണ്ടും ഹൃദയമാറ്റ ശസ്ത്രക്രിയ. മസ്തിഷ്ക മരണം സംഭവിച്ച മലയിൻകീഴ് സ്വദേശി അമൽ ബാബുവിന്റെ ഹൃദയമാണ് മറ്റൊരു രോഗിക്ക്…
തിരുവനന്തപുരം: രണ്ടര കിലോയില്‍ അധികം കഞ്ചാവുമായി യുവാവ് പിടിയില്‍. പേയാട് സ്വദേശി വിഷ്ണുവാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്.നെയ്യാറ്റിന്‍കര കുന്നത്തുകാലില്‍ ആണ്…