ജനാധിപത്യ കലാസാഹിത്യ വേദി സദ്ഭാവന ദിനമാചരിച്ചു

തിരുവനന്തപുരം : ജനാധിപത്യ കലാ സാഹിത്യ വേദി തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജൻമദിനമായ ഓഗസ്റ്റ് 20 ന് സദ്ഭാവന ദിനാചരണം നടത്തി. തിരുവനന്തപുരം ജനറലാശുപത്രിക്ക് സമീപമുള്ള ഐക്കഫ് സെന്ററിൽ വച്ച് നടന്ന സമ്മേളനം അഡ്വ റ്റി. ശരത് ശരത് ചന്ദ്രപ്രസാദ് Ex. MLA ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ കരിച്ചാറ നാദിർഷ അദ്ധ്യക്ഷനായ യോഗത്തിൽ സംസ്ഥാന ചെയർമാൻ കുന്നത്തൂർ ജെ. പ്രകാശ് മുഖ്യപ്രഭാഷണം നടത്തി. ഡോ. എം. ആർ തമ്പാൻ സദ് ഭാവന ദിന സന്ദേശം നൽകി. സംസ്ഥാന സെക്രട്ടറി സഹദേവൻ കോട്ടവിള ആശംസകളർപ്പിച്ചു.

കുന്നത്തൂർ ജെ പ്രകാശ് രചിച്ച് കെ.സി രമ സംഗീതവും ആലാപനവും നടത്തിയ ചലച്ചിത്ര ഗാനത്തിന്റെ ഓഡിയോ ലോഞ്ചിംഗ് നടത്തി. സമ്മേളനത്തിൽ അഡ്വ കാട്ടാക്കട അനിൽ , അജിൽ മണിമുത്ത് എന്നിവരെ ആദരിച്ചു. വിവിധ രംഗങ്ങളിൽ പ്രതിഭകളായ സി.ജെ മാത്യൂസ് ശങ്കരത്തിൽ, ഷിബു ഷൈൻ വി. സി . ഷെമീർ കണിയാപുരം, ടി. ഡി. ചന്ദ്രകുമാർ , എം. എച്ച് സുലൈമാൻ , ഡോ. എം. എസ്. ശ്രീലാ റാണി. രജനി അജനാസ് . വില്യം ശാമുവൽ എന്നിവർക്ക് സദ്ഭാവനാ പുരസ്ക്കാരം നൽകി. ബാല പ്രതിഭകളായ സഫിയ ഷാനവാസ്, അൽസഫ് സുലൈമാൻ, കാർത്തിക് എ എസ്, അഭിരാം എ എസ് എന്നിവരെ അനുമോദിച്ചു. സമ്മേളത്തിന് മുന്നോടിയായി സദാശിവൻ പൂവത്തൂരിന്റെ നേതൃത്വത്തിൽ കവിയരങ്ങ് നടന്നു. അനിൽ നെടുങ്ങോട്, നെടുമങ്ങാട് മോഹന ചന്ദ്രൻ, രവി മടവൂർ, ഡോ. എം. എസ്. ശ്രീലാ റാണി, വൈശാഖ്, സഫിയ ഷാനവാസ് എന്നിവർ കവിതകളവതരിപ്പിച്ചു. ജില്ലാ സെക്രട്ടറിമാരായ പ്രിയാ ജോൺ സ്വാഗതവും പി. കെ. ശ്രീദേവി നന്ദിയും പറഞ്ഞു.

News Desk

Recent Posts

കരുത്തിൻ്റെയും ഐക്യത്തിൻ്റെയും പ്രതീകമായി നീല; കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ജേഴ്സിയും വെബ്സൈറ്റും പ്രകാശനം ചെയ്തു

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന് (KCL) ആവേശം പകർന്ന് കൊച്ചി ബ്ലൂ ടൈഗേഴ്സ് ടീം ഔദ്യോഗിക ജേഴ്സിയും വെബ്സൈറ്റും പ്രകാശനം…

12 minutes ago

17ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെ : പൊതുതെരഞ്ഞെടുപ്പിന്റെ<br>നേര്‍ക്കാഴ്ചകളുമായി ‘ഇലക്ഷന്‍ ഡയറീസ് 2024’

2024ലെ ഇന്ത്യന്‍ പൊതു തെരഞ്ഞെടുപ്പിന്റെ വിവിധ വശങ്ങളെ ആഴത്തില്‍ വിശകലനം ചെയ്യുന്ന ആറ് ഡോക്യുമെന്ററികള്‍ 17ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെയില്‍ പ്രദര്‍ശിപ്പിക്കും. 'ഇലക്ഷന്‍…

14 minutes ago

ചോര തെറിക്കും ആക്ഷൻസുമായി അങ്കം അട്ടഹാസം ട്രയിലർ പുറത്തിറങ്ങി

കൊറെ കാലമായി ഈ സിറ്റി നിൻ്റെയൊക്കെ കയ്യിലല്ലേ? ഇനി കൊച്ച് പയിലള് വരട്ടെ. ചോര കണ്ട് അറപ്പ് മാറാത്ത തലസ്ഥാനത്തെ…

3 hours ago

കർഷക ദിനത്തിൽ മണ്ണറിഞ്ഞ്  മനമലിഞ്ഞ്

ആലംകോട് :   ആലംകോട് ഗവ.എൽപിഎസിലെ  വിദ്യാർത്ഥികൾ സ്കൂൾ എക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ  പിരപ്പമൺ പാടശേഖരം സന്ദർശിച്ചു. "നന്നായി ഉണ്ണാം"എന്ന പാഠഭാഗവുമായി…

8 hours ago

പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വനിതാ ബിരുദധാരികളുടെ ഓര്‍മ്മകള്‍ പകര്‍ത്തി 13 ചിത്രങ്ങള്‍

17ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെ: പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വനിതാ ബിരുദധാരികളുടെ ഓര്‍മ്മകള്‍ പകര്‍ത്തി 13 ചിത്രങ്ങള്‍കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2025…

23 hours ago

ശോഭാ ശേഖര്‍ മാധ്യമ പുരസ്‌കാരം രജനി വാര്യര്‍ക്കും ഫൗസിയ മുസ്തഫയ്ക്കും

തിരുവനന്തപുരം : ഏഷ്യാനെറ്റ് ന്യുസിലെ സീനിയര്‍ പ്രോഗ്രാം പ്രൊഡ്യൂസര്‍ ആയിരുന്ന ശോഭാ ശേഖറിന്റെ സ്മരണാര്‍ത്ഥം വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്കായി ശോഭാ…

1 day ago