വട്ടിയൂർക്കാവ് മണ്ഡലത്തിൽ ഓണം വൈബ്‌സ്

വട്ടിയൂർക്കാവ് മണ്ഡലത്തിലെ ഓണാഘോഷങ്ങൾക്ക് തുടക്കമായി. വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന വൈബ് ഓണം ഫെസ്റ്റ് ശാസ്തമംഗലത്ത് നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. ഒത്തുചേരലിന്റെ മഹത്വവും മനുഷ്യരെല്ലാവരും ഒന്നാണെന്ന ഓർമ്മപ്പെടുത്തലുമാണ് ഓണമെന്ന് സ്പീക്കർ പറഞ്ഞു. മികച്ച സഹകരണത്തോടെ വരും വർഷങ്ങളിലും ഇത്തരം കൂട്ടായ്മകൾ സംഘടിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഗസ്റ്റ് 28 വരെയാണ് ഫെസ്റ്റ് നടക്കുന്നത്.

ഉദ്ഘാടനദിവസം നിർധന കുടുംബങ്ങൾക്ക് സൗജന്യ ഓണക്കിറ്റ് വിതരണവും നടന്നു. വൈവിധ്യങ്ങളാർന്ന പരിപാടികളാണ് വൈബ് ഓണം ഫെസ്റ്റിനോടനുബന്ധിച്ച് നടക്കുന്നത്. ഓണം വിപണന മേള, പായസ മേള, ദീപാലങ്കാരം, വൈകുന്നേരങ്ങളിൽ വിവിധ കലാപരിപാടികൾ, തിരുവാതിരക്കളി മത്സരം, അത്തപ്പൂക്കളമത്സരം, കുട്ടികൾക്കും മുതിർന്നവർക്കും കലാ കായികമത്സരങ്ങൾ, 80 വയസ്‌കഴിഞ്ഞ അമ്മമാർക്ക് ഓണക്കോടി വിതരണം, കർഷകരെ ആദരിക്കൽ എന്നിവ അഞ്ച് ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റിൽ ഉണ്ടായിരിക്കും. ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ കക്ഷികൾ, റസിഡൻസ് അസോസിയേഷനുകൾ, ഫ്‌ളാറ്റ് അസോസിയേഷനുകൾ, വ്യാപാരി വ്യവസായി സംഘടനകൾ, തൊഴിലാളി സംഘടനകൾ, സന്നദ്ധ സംഘടനകൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവരുമായി സഹകരിച്ചാണ് ഓണം ഫെസ്റ്റ് നടക്കുന്നത്. സമാപന സമ്മേളനം ആഗസ്റ്റ് 28 വൈകിട്ട് 6ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.

വി.കെ പ്രശാന്ത് എം.എൽ.എ അധ്യക്ഷനായിരുന്ന ചടങ്ങിൽ ട്രിഡ ചെയർമാൻ കെ.സി വിക്രമൻ, അഡീഷണൽ അഡ്വക്കേറ്റ് ജനറൽ അഡ്വ.കെ.പി ജയന്ദ്രൻ, ചലച്ചിത്രതാരം മണിക്കുട്ടൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. തിരുവനന്തപുരം കോർപ്പറേഷൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഗായത്രി ബാബു, ശാസ്തമംഗലം വാർഡ് കൗൺസിലർ എസ്.മധുസൂദനൻ നായർ, വൈബ് ഓണം ഫെസ്റ്റ് ചെയർമാൻ ആർ.എസ് കിരൺദേവ്, സംഘാടകസമിതി അംഗങ്ങൾ എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

News Desk

Recent Posts

വിസ്മയങ്ങള്‍ വിരിയിച്ച് മാജിക് പ്ലാനറ്റില്‍ ദ ലെജന്റ് മിത്ത്‌സ് ആന്റ് മാജിക്കിന് അരങ്ങുണര്‍ന്നു

തിരുവനന്തപുരം:  വിസ്മയങ്ങളുടെ തോരാമഴ പെയ്യിച്ച് കഴക്കൂട്ടം മാജിക് പ്ലാനറ്റില്‍ ദ ലെജന്റ് മിത്ത്‌സ് ആന്റ് മാജിക് എന്ന സ്ഥിരം നാടകവേദിക്ക്…

2 hours ago

കാസർഗോഡ് നിന്നും മുൻ കെപിസിസി അധ്യക്ഷൻ ശ്രീ കെ മുരളീധരൻ നയിക്കുന്ന യാത്ര കാഞ്ഞങ്ങാട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം നിർവഹിച്ചു

ശബരിമലയിലെ ഭക്തർ സമർപ്പിച്ച സ്വർണ്ണം മോഷ്ടിച്ച് ഭക്തരോട് വിശ്വാസവഞ്ചന കാട്ടിയ പിണറായി വിജയൻറെ സർക്കാരിനും ദേവസ്വം ബോർഡിനും എതിരെ കെപിസിസിയുടെ…

2 hours ago

തൊഴിൽരംഗത്ത് സ്ത്രീപങ്കാളിത്ത നിരക്ക് ഉയർത്തുക കുടുംബശ്രീയുടെ ലക്ഷ്യം: മന്ത്രി എം ബി രാജേഷ്

കേരളത്തിലെ തൊഴിൽരംഗത്ത്‌ അടുത്ത അഞ്ചുമുതൽ പത്ത് വർഷം വരെയുളള കാലയളവിൽ സ്ത്രീകളുടെ പങ്കാളിത്ത നിരക്ക് ഇരുപതിൽ  നിന്നും അൻപത് ശതമാനമായി…

17 hours ago

ഒറ്റക്കൊമ്പൻ ലൊക്കേഷനിൽജിജോ പുന്നൂസ്.

പാലാ കുരിശു പള്ളി ജംഗ്ഷൻ കഴിഞ്ഞ ഒരാഴ്ച്ചയിലേറെയായി ഉറക്കമില്ലാ രാത്രിയിലൂടെയാണു കടന്നുപോകുന്നത്. റോഡു നീളെ കൊടിതോരണങ്ങൾ. വഴിയോര കച്ചവടക്കാർ,നേരം പുലരുവോളം…

17 hours ago

2031ല്‍ എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന സംസ്ഥാനമാക്കുകയാണ് ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ്

കൂടുതല്‍ പേര്‍ക്ക് ആരോഗ്യ പരിരക്ഷ ഉറപ്പാക്കാന്‍ പദ്ധതി ആവിഷ്‌ക്കരിക്കുംകേരളത്തെ ഹെല്‍ത്ത് ഹബ്ബാക്കി മാറ്റുക ലക്ഷ്യംവിഷന്‍ 2031- ആരോഗ്യ സെമിനാര്‍: 'കേരളത്തിന്റെ…

17 hours ago

കോക്കാകോളയും ഗൂഗിള്‍ ജെമിനിയും ചേര്‍ന്ന് ദീപാവലിയില്‍ അവതരിപ്പിക്കുന്നു ‘ഫെസ്റ്റികോണ്‍സ്’

കൊച്ചി: ദീപാവലി ആഘോഷങ്ങളെ കൂടുതല്‍ മനോഹരമാക്കാന്‍ കോക്കാകോള ഇന്ത്യയും ഗൂഗിള്‍ ജെമിനിയും ചേര്‍ന്ന് ''ഫെസ്റ്റികോണ്‍സ്'' എന്ന ക്യാമ്പയിന്‍ ഒരുക്കുന്നു. ഗൂഗിള്‍…

17 hours ago