Categories: KERALANEWSTRIVANDRUM

ഓണക്കാലത്തെ വ്യാജമദ്യക്കടത്ത്: എക്‌സൈസ് പരിശോധന ശക്തമാക്കും

ജില്ലാതല ജനകീയ സമിതി കളക്ടറേറ്റിൽ യോഗം ചേർന്നു

ഓണത്തോടനുബന്ധിച്ച് ജില്ലയിൽ വ്യാജമദ്യത്തിന്റെ വിതരണം തടയുന്നതിന് എക്‌സൈസ് പരിശോധന ശക്തമാക്കും. വ്യാജമദ്യത്തിന്റെ ഉത്പാദനം, വിതരണം, കടത്ത് തടയുന്നതിനായി അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ജെ.അനിൽ ജോസിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന ജില്ലാ തല ജനകീയസമിതി യോഗത്തിന്റേതാണ് തീരുമാനം. ഓണാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ വ്യാജമദ്യ ഉത്പാദനം, വിതരണം, കടത്ത്, സ്പിരിറ്റ് കടത്ത് തുടങ്ങിയ അബ്കാരി കുറ്റകൃത്യങ്ങളും എൻഡിപിഎസ് കുറ്റകൃത്യങ്ങളും തടയുന്നതിന് ആഗസ്റ്റ് ആറ് മുതൽ തീവ്രയജ്ഞ എൻഫോഴ്‌സമെന്റ് പ്രവർത്തനങ്ങൾ നടത്തിവരുന്നതായി ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ യോഗത്തിൽ അറിയിച്ചു. സെപ്റ്റംബർ അഞ്ച് വരെ സ്‌പെഷ്യൽ ഡ്രൈവ് പ്രവർത്തനങ്ങൾ തുടരും. ഇതിന്റെ ഭാഗമായി എക്‌സൈസ് ജില്ലാ ആസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്. കൂടാതെ പരിശോധനകൾക്കായി രണ്ട് സ്‌ട്രൈക്കിങ് ഫോഴ്‌സ് യൂണിറ്റുകളും ഒരു അതിർത്തി പട്രോളിങ് യൂണിറ്റും പ്രവർത്തനനിരതമാണെന്നും ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ പറഞ്ഞു.

തീവ്രയജ്ഞ പരിശോധനകളുടെ ഭാഗമായി ജില്ലയിൽ 698 റെയ്ഡുകളാണ് എക്‌സൈസ് സംഘം നടത്തിയത്. 67 അബ്കാരി കേസുകളും 38 എൻഡിപിഎസ് കേസുകളും രജിസ്റ്റർ ചെയ്തു. അബ്കാരി കേസിൽ 62 പേരെയും എൻഡിപിഎസ് കേസിൽ 42 പേരെയും അറസ്റ്റ് ചെയ്തു. 504 ലിറ്റർ വ്യാജ മദ്യം പരിശോധനയിൽ പിടിച്ചെടുത്തു. 14 കിലോഗ്രാം കഞ്ചാവും 1227 കിലോയിലധികം നിരോധിത പുകയില ഉത്പന്നങ്ങളും പിടിച്ചെടുത്തു. 1,78,400 രൂപയാണ് പിഴയിനത്തിൽ ഈടാക്കിയത്.

അതിർത്തിമേഖലകളിൽ എക്‌സൈസ്-പോലീസ്-വനം വകുപ്പുകളുടെ സംയുക്ത പരിശോധന കർശനമാക്കുന്നതിനും നിരോധിത പുകയില ഉത്പന്നങ്ങൾ കുട്ടികളിലേക്കെത്തുന്നത് തടയുന്നതിന് പഞ്ചായത്തുകളുടെ സഹകരണത്തോടെ നടപടികൾ ശക്തമാക്കുന്നതിനും യോഗം തീരുമാനിച്ചു.

മിനികോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ തിരുവനന്തപുരം, നെയ്യാറ്റിൻകര, നെടുമങ്ങാട്, വർക്കല, ആറ്റിങ്ങൽ എക്‌സൈസ് സർക്കിൾ ഓഫീസ് ഉദ്യോഗസ്ഥരും വനം, ആരോഗ്യം, ഡ്രഗ്‌സ് കൺട്രോൾ ഉൾപ്പെടെയുള്ള വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.

News Desk

Recent Posts

453-മത് ടി.എ. മജിദ് സ്‌മാരക പുരസ്‌കാരം ശ്രീ.ആർ രാജഗോപാലിന്

കേരളത്തിലെ ആദ്യ കമ്മ്യൂണിസ്‌റ്റ് മന്ത്രിസഭയിലെ പൊതുമരാമത്ത് സാംസ്കാരിക തുറമുഖ വകുപ്പ് മന്ത്രിയും ാതന്ത്ര്യസമരസേനാനിയുമായിരുന്ന ശ്രീ.ടി.എ മജീദിൻ്റെ സ്‌മരണയ്ക്ക് ഏർപ്പെടുത്തിയ പുരസ്‌കാരത്തിന്…

17 hours ago

“ഒരു റൊണാള്‍ഡോ ചിത്രം” ടീസർ പുറത്തിറങ്ങി

അശ്വിന്‍ ജോസ്, ചൈതന്യ പ്രകാശ്, ഹന്നാ റെജി കോശി, ഇന്ദ്രന്‍സ്, ലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ റിനോയ് കല്ലൂര്‍…

2 days ago

കാർഷിക സർവകലാശാല ബിരുദ ദാന ചടങ്ങ് ജൂൺ 26ന്  തൃശ്ശൂരിൽ

കേരള കാർഷിക സർവകലാശാലയുടെ 2024 വർഷത്തെ ബിരുദ ദാന ചടങ്ങു ജൂൺ 26 വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് തൃശൂർ…

5 days ago

വിജയ് സേതുപതിയുടെ മകൻ സൂര്യ സേതുപതി നായകനാകുന്ന “ഫീനിക്സ്” ജൂലൈ 4ന് തിയേറ്ററുകളിലേക്ക്

തെന്നിന്ത്യൻ സൂപ്പർ താരം വിജയ് സേതുപതിയുടെ മകൻ സൂര്യ സേതുപതി ആദ്യമായി നായകനായെത്തുന്ന ചിത്രം ഫീനിക്സ് ജൂലൈ നാലിന് തിയേറ്ററുകളിലേക്കെത്തും.…

6 days ago

ഫെഡറൽ ബാങ്ക് കേരള ക്രിക്കറ്റ് ലീഗ് സീസണ്‍ 2 വരുന്നു

Uiതിരുവനന്തപുരം:  കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വീണ്ടും   ക്രിക്കറ്റ് ആരവം.       കേരള  ക്രിക്കറ്റിന്റെ   പുതുയുഗപ്പിറവിക്ക് സാക്ഷ്യം വഹിച്ച ‘കേരള ക്രിക്കറ്റ് ലീഗ്’   …

7 days ago

മരിയൻ എഡ്യൂസിറ്റിയിലേക്ക് കെഎസ്ആർടിസിയുടെ ബസ് സർവീസ്

കഴക്കൂട്ടം:  നെറ്റ് സീറോ കാർബൺ ക്യാമ്പസ് എന്ന ലക്ഷ്യത്തിന്റെ ഭാഗമായി മരിയൻ എഡ്യൂസിറ്റിയിലേക്ക് കെഎസ്ആർടിസിയുടെ പുതിയ ബസ് സർവീസ് ആരംഭിച്ചു.…

7 days ago