ഓണം വാരാഘോഷത്തിന്റെ ഭാഗമായി മികച്ച കവറേജ് നല്‍കിയ മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമുള്ള പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.നിശാഗന്ധിയില്‍ നടന്ന സമാപന സമ്മേളനത്തിലാണ് ക്യാഷ് അവാര്‍ഡും മെമന്റോയും ഉള്‍പ്പെടുന്ന പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്.അച്ചടി മാധ്യമ വിഭാഗത്തില്‍ മികച്ച റിപ്പോര്‍ട്ടറായി ശ്യാമ രാജീവും (ജനയുഗം) മികച്ച രണ്ടാമത്തെ റിപ്പോര്‍ട്ടറായി സുനീഷ് ജോയും (ദേശാഭിമാനി ) തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ഫോട്ടോഗ്രാഫറായി വിന്‍സന്റ് പുളിക്കല്‍ (ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്), മികച്ച രണ്ടാമത്തെ ഫോട്ടോഗ്രാഫറായി രാജേഷ് രാജേന്ദ്രന്‍ (ജനയുഗം) എന്നിവരെയും തെരഞ്ഞെടുത്തു.അച്ചടി മാധ്യമ വിഭാഗത്തില്‍ സമഗ്ര കവറേജിനുള്ള പുരസ്‌കാരം ദേശാഭിമാനി സ്വന്തമാക്കി. ദൃശ്യമാധ്യമം വിഭാഗത്തില്‍ മികച്ച റിപ്പോര്‍ട്ടറായി ഷിജോ കുര്യന്‍ (മീഡിയ വണ്‍), മികച്ച രണ്ടാമത്തെ റിപ്പോര്‍ട്ടറായി സുലേഖ(കൈരളി ന്യൂസ്)എന്നിവരെ തെരഞ്ഞെടുത്തു. മികച്ച വീഡിയോഗ്രാഫറായി കണ്ണന്‍ എം.ജി (മീഡിയവണ്‍), മികച്ച രണ്ടാമത്തെ വീഡിയോഗ്രാഫറായി ബിജു മടവൂര്‍ (മീഡിയ വണ്‍) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. ദൃശ്യമാധ്യമ വിഭാഗത്തില്‍ സമഗ്ര കവറേജിനുള്ള പുരസ്‌കാരം കൈരളി ന്യൂസിന് ലഭിച്ചു. ഓണ്‍ലൈന്‍ മാധ്യമ വിഭാഗത്തില്‍ സമഗ്ര കവറേജിനുള്ള പുരസ്‌കാരം ദി ഫോര്‍ത്ത് നേടി.എഫ് എം റേഡിയോ വിഭാഗത്തില്‍ മികച്ച കവറേജിനുള്ള പുരസ്‌കാരം ബിഗ് എഫ് എം സ്വന്തമാക്കി.
കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…
കേന്ദ്രസർക്കാരിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ…
തിരുവനന്തപുരം: ആറ്റിങ്ങലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. 170 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട്…
തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…
സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…
തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…