ഓണം വാരാഘോഷം: മാധ്യമ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

KERALA NEWS ONAM 2024 TOURISM TRIVANDRUM

ഓണം വാരാഘോഷത്തിന്റെ ഭാഗമായി മികച്ച കവറേജ് നല്‍കിയ മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമുള്ള പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.നിശാഗന്ധിയില്‍ നടന്ന സമാപന സമ്മേളനത്തിലാണ് ക്യാഷ് അവാര്‍ഡും മെമന്റോയും ഉള്‍പ്പെടുന്ന പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്.അച്ചടി മാധ്യമ വിഭാഗത്തില്‍ മികച്ച റിപ്പോര്‍ട്ടറായി ശ്യാമ രാജീവും (ജനയുഗം) മികച്ച രണ്ടാമത്തെ റിപ്പോര്‍ട്ടറായി സുനീഷ് ജോയും (ദേശാഭിമാനി ) തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ഫോട്ടോഗ്രാഫറായി വിന്‍സന്റ് പുളിക്കല്‍ (ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്), മികച്ച രണ്ടാമത്തെ ഫോട്ടോഗ്രാഫറായി രാജേഷ് രാജേന്ദ്രന്‍ (ജനയുഗം) എന്നിവരെയും തെരഞ്ഞെടുത്തു.അച്ചടി മാധ്യമ വിഭാഗത്തില്‍ സമഗ്ര കവറേജിനുള്ള പുരസ്‌കാരം ദേശാഭിമാനി സ്വന്തമാക്കി. ദൃശ്യമാധ്യമം വിഭാഗത്തില്‍ മികച്ച റിപ്പോര്‍ട്ടറായി ഷിജോ കുര്യന്‍ (മീഡിയ വണ്‍), മികച്ച രണ്ടാമത്തെ റിപ്പോര്‍ട്ടറായി സുലേഖ(കൈരളി ന്യൂസ്)എന്നിവരെ തെരഞ്ഞെടുത്തു. മികച്ച വീഡിയോഗ്രാഫറായി കണ്ണന്‍ എം.ജി (മീഡിയവണ്‍), മികച്ച രണ്ടാമത്തെ വീഡിയോഗ്രാഫറായി ബിജു മടവൂര്‍ (മീഡിയ വണ്‍) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. ദൃശ്യമാധ്യമ വിഭാഗത്തില്‍ സമഗ്ര കവറേജിനുള്ള പുരസ്‌കാരം കൈരളി ന്യൂസിന് ലഭിച്ചു. ഓണ്‍ലൈന്‍ മാധ്യമ വിഭാഗത്തില്‍ സമഗ്ര കവറേജിനുള്ള പുരസ്‌കാരം ദി ഫോര്‍ത്ത് നേടി.എഫ് എം റേഡിയോ വിഭാഗത്തില്‍ മികച്ച കവറേജിനുള്ള പുരസ്‌കാരം ബിഗ് എഫ് എം സ്വന്തമാക്കി.