ഓണം വാരാഘോഷത്തിന് പ്രൗഢഗംഭീര സമാപനം_
ചലചിത്ര താരങ്ങളായ ഷെയിന്‍ നിഗം,നീരജ് മാധവ്, ആന്റണി വര്‍ഗീസ് പെപ്പെ എന്നിവര്‍ വിശിഷ്ടാതിഥികളായി
ഒരാഴ്ചക്കാലം തലസ്ഥാന നഗരിയെ ഉത്സവ മേളത്തിലാക്കിയ വര്‍ണാഭമായ ഓണക്കാഴ്ചകള്‍ക്ക് കൊടിയിറങ്ങി.ഓണം വാരാഘോഷത്തിന്റെ സമാപന സമ്മേളനം വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.ഇത്തവണത്തെ ഓണം വാരാഘോഷം ജനകീയമാക്കിയത് മലയാളിയുടെ ഐക്യമാണെന്നും വാരാഘോഷത്തിന്റെ പ്രധാനവേദിയായ കനകക്കുന്ന് കേരളത്തിലെ മതസൗഹാര്‍ദത്തിന്റെ മുഖമാണെന്നും മന്ത്രി പറഞ്ഞു. കനകക്കുന്നില്‍ നൈറ്റ് ലൈഫ് ഉള്‍പ്പെടെയുള്ള വികസനത്തിന് ആറുകോടി രൂപ അനുവദിച്ചതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വി.കെ പ്രശാന്ത് എം.എല്‍.എ അധ്യക്ഷനായ ചടങ്ങില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്,ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍,ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.ചലച്ചിത്ര താരങ്ങളായ ഷെയിന്‍ നിഗം,നീരജ് മാധവ്,ആന്റണി വര്‍ഗീസ് എന്നിവര്‍ വിശിഷ്ടാതിഥികളായി.വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിച്ച ഓണം വാരാഘോഷത്തില്‍ അതിഥികളായി എത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് മൂന്നുപേരും അഭിപ്രായപ്പെട്ടു.എം.എല്‍.എമാരായ ഡി.കെ മുരളി,ഐ. ബി സതീഷ്,ജി.സ്റ്റീഫന്‍,കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ പി.കെ രാജു,ടൂറിസം ഡയറക്ടര്‍ പി.ബി നൂഹ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.
ഓണം വാരാഘോഷത്തോടനുബന്ധിച്ച് വിവിധ വേദികളില്‍ കലാപരിപാടികള്‍ സംഘടിപ്പിച്ച മാധ്യമ സ്ഥാപനങ്ങള്‍ക്കുള്ള പുരസ്‌കാരവും വേദിയില്‍ വിതരണം ചെയ്തു. സമാപനസമ്മേളനത്തിന് ശേഷം നിശാഗന്ധിയില്‍ പിന്നണി ഗായകന്‍ ഹരിശങ്കര്‍ നയിച്ച മ്യൂസിക്കല്‍ നൈറ്റോടെ ഇത്തവണത്തെ കലാപരിപാടികള്‍ക്കും തിരശീല വീണു. കനകക്കുന്ന് പ്രവേശനകവാടത്തില്‍ വനിതാ ശിങ്കാരിമേളവും സൂര്യകാന്തി ഗ്രൗണ്ടില്‍ അമ്മ ഓര്‍ക്കസ്ട്രയുടെ ഗാനമേളയും നിശാഗന്ധിയില്‍ പ്രിയ അക്കോട്ടിന്റെ ഭരതനാട്യവും അരങ്ങേറി. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ജോബ് കുര്യന്‍ ബാന്‍ഡും പൂജപ്പുര ഗ്രൗണ്ടില്‍ രാഗവല്ലീസ് ബാന്‍ഡും അവതരിപ്പിച്ച സംഗീതപരിപാടിയും ശ്രദ്ധേയമായി.
സ്റ്റീൽ കുപ്പിയും കുടയും കരുതണംശംഖുംമുഖത്ത് ഡിസംബർ 3ന് വൈകുന്നേരം 4.30 മണി മുതൽ ഇന്ത്യൻ നാവികസേന സംഘടിപ്പിക്കുന്ന നേവൽഡേ ഓപ്പറേഷൻ…
തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പിനുളള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ തയ്യാറായി. ആദ്യഘട്ട പരിശോധന കഴിഞ്ഞ് പ്രവർത്തന സജ്ജമായ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ …
അങ്കമാലി: അതിസങ്കീർണ്ണമായ നാല് മഹാധമനി ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി അങ്കമാലി അപ്പോളോ അഡ്‌ലക്സ് വൈദ്യശാസ്ത്ര രംഗത്ത് ശ്രദ്ധേയമായ നേട്ടം കൈവരിച്ചു.…
വാളുകൊണ്ട് ആക്രമിക്കാൻ ശ്രമം; തിരുവനന്തപുരത്ത് കാപ്പാ കേസ് പ്രതിക്കുനേരെ പൊലീസ് വെടിയുതിർത്തു.ആര്യങ്കോട് കാപ്പാ കേസ് പ്രതിക്കുനേരെ പൊലീസ് വെടിയുതിർത്തു. പ്രതിയായ…
സാബു കക്കട്ടിൽ സംവിധാനം ചെയ്യുന്ന പ്രകാശം പരത്തുന്ന പെൺകുട്ടി എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കോഴിക്കോട് പഴശ്ശിമ്യൂസിയം പ്രിവ്യൂ തീയേറ്ററിൽ…
സ്കോട്ട്ലാൻഡ്: 2026-ൽ നടക്കാനിരിക്കുന്ന സ്കോട്ട്‌ലൻഡ് പാർലമെൻ്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി എഡിൻമ്പ്രയിൽ നടന്ന ഭരണകക്ഷിയായ സ്കോട്ടിഷ് നാഷണൽ പാർട്ടിയുടെ (എസ് എൻ…