മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് യുഡിഎഫ് സമര രംഗത്തേക്ക്
തിരുവനന്തപുരം: സിബിഐ റിപ്പോര്‍ട്ടില്‍ ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ വ്യക്തമായ ക്രിമിനല്‍ ഗുഢാലോചന നടന്നെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ റിപ്പോര്‍ട്ടിന്മേല്‍ സമഗ്രമായ അന്വേഷണം നടത്തി നടപടി സ്വീകരിച്ചില്ലെങ്കില്‍ നിയമപരമായ നടപടികളുമായി മുന്നോട്ടുപോകാന്‍ ഇന്നലെ ചേര്‍ന്ന യുഡിഎഫ് യോഗം തീരുമാനിച്ചു. മുഖ്യമന്ത്രിയും ഗണേഷ്‌കുമാറും ഉള്‍പ്പെടെയുള്ളവര്‍ ഗുഢാലോചനയില്‍ പങ്കാളികളാണെന്ന് വ്യക്തമായിരിക്കുന്നു. ഈ ക്രിമിനല്‍ ഗുഢാലോചനയ്‌ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം നിയമനടപടികള്‍ക്കൊപ്പം തെരുവില്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം നടത്തി എല്‍ഡിഎഫില്‍ ചേക്കേറിയ വഞ്ചകനാണ് ഗണേഷ്‌കുമാര്‍. ഗണേഷ്‌കുമാറിനെ യുഡിഎഫില്‍ എടുക്കില്ലെന്നും ഹസന്‍ വ്യക്തമാക്കി. പുതുപ്പള്ളി തിരഞ്ഞെടുപ്പിലെ ജനവിധിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ഹസന്‍ ആവശ്യപ്പെട്ടു. യുഡിഎഫ് സര്‍ക്കാരിനെതിരെ ഉന്നയിച്ച അഴിമതിയാരോപണങ്ങള്‍ ശരിയാണെന്ന് പുതുപ്പള്ളി ജനവിധി വ്യക്തമാക്കുന്നു. പുതുപ്പള്ളി ജനവിധിയുടെ ഊര്‍ജ്ജം ഉള്‍ക്കൊണ്ട് മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ ശക്തമായ സമരപരിപാടികള്‍ യുഡിഎഫ് നടത്തും. ഇതിന്റെ ഭാഗമായി ഒക്‌ടോബര്‍ പത്തു മുതല്‍ പതിനഞ്ചുവരെ എല്ലാ പഞ്ചായത്തുകളിലും മുഖ്യമന്ത്രിയുടെ രാജി, വിലക്കയറ്റം, അഴിമതി ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളില്‍ പരിഹാരം തേടിക്കൊണ്ട് യുഡിഎഫ് പ്രവര്‍ത്തകര്‍ ഓരോ പഞ്ചായത്തിലും തിരഞ്ഞെടുക്കപ്പെട്ട 12 വോളണ്ടിയര്‍മാര്‍ അതത് പഞ്ചായത്തുകളില്‍ ഈ ദിവസങ്ങളില്‍ പദയാത്ര നടത്തും. ഒക്‌ടോബര്‍ 18ന് യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ അമ്പതിനായിരം പേരെ ഉള്‍പ്പെടുത്തി സെക്രട്ടേറിയറ്റ് മാര്‍ച്ചും ഉപരോധവും സംഘടിപ്പിക്കുമെന്നും ഹസന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…
കേന്ദ്രസർക്കാരിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ…
തിരുവനന്തപുരം: ആറ്റിങ്ങലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. 170 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട്…
തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…
സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…
തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…