കെൽട്രോൺ സ്ഥാപനങ്ങൾ എയ്റോ സ്പേസ് /പ്രതിരോധ മേഖലയിലടക്കം വിവിധ പദ്ധതികൾ വിജയകരമായി പൂർത്തിയാക്കി ഉയർച്ചയിലേക്ക് നീങ്ങുകയാണ്. ഉത്പാദന രംഗത്ത് ഊന്നൽ നൽകി കൊണ്ട് കെൽട്രോൺ സ്ഥാപനങ്ങളെ പഴയ പ്രതാപത്തിലേക്കു എത്തിക്കുന്നതിനുള്ള വലിയ പരിശ്രമം LDF സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നുണ്ട്.എന്നാൽ ഈ നേട്ടങ്ങളെ യാകെ ഇകഴ്ത്തി കാണിക്കാനും കെൽട്രോണിനെ തകർക്കാനുമുള്ള നീ ക്കങ്ങളാണ് കോൺഗ്രസ് നേതൃത്വത്തിൽ പ്രതിപക്ഷത്തിന്റെ ഭാഗത്തു നിന്നും നിരന്തരം ഉണ്ടാകുന്നത്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കെൽട്രോൺ ഒരു സ്‌ക്രൂവോ, നട്ടോ ഉണ്ടാക്കുന്നില്ല എന്ന പ്രതിഷേധാർഹമായ പരാമർശം തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ഭാഗത്തു നിന്ന് നിയമസഭയിൽ ഉണ്ടായത്.ഇതിൽ പ്രതിഷേധിച്ചു കെൽട്രോൺ എംപ്ലോയീസ് അസോസിയേഷൻ ഇന്ന് 13.09.23 ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരത്ത് പ്രതിഷേധ പ്രകടനവും,യോഗവും സംഘടിപ്പിക്കുകയും തിരുവഞ്ചൂർ രാധാകൃഷ്ണന്റെ കോലം കത്തി ക്കുകയും ചെയ്തു.സ. കടകംപള്ളി സുരേന്ദ്രൻ എം എൽ എ ഉദ്ഘടനം ചെയ് തു.പാളയം VJT ഹാളിന് സമീപത്തു നിന്ന് നിയമസഭ മന്ദിരത്തിലേക്കു നടന്ന പ്രകടനത്തിലും, യോഗത്തിലും 200 ഓളം ജീവനക്കാർ പങ്കെടുത്തു.വർക്കിംഗ് പ്രസിഡന്റ് ഡി മോഹനൻ അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി ആർ സുനിൽ സ്വാഗതം പറഞ്ഞു.ട്രെഷറെർ PN വേണുഗോപാലൻ,ജയചന്ദ്രൻ നായർ, എസ് എസ് വിനോദ് തുടങ്ങിയവർ സംസാരിച്ചു.
കേരളത്തിലെ തൊഴിൽരംഗത്ത് അടുത്ത അഞ്ചുമുതൽ പത്ത് വർഷം വരെയുളള കാലയളവിൽ സ്ത്രീകളുടെ പങ്കാളിത്ത നിരക്ക് ഇരുപതിൽ നിന്നും അൻപത് ശതമാനമായി…
പാലാ കുരിശു പള്ളി ജംഗ്ഷൻ കഴിഞ്ഞ ഒരാഴ്ച്ചയിലേറെയായി ഉറക്കമില്ലാ രാത്രിയിലൂടെയാണു കടന്നുപോകുന്നത്. റോഡു നീളെ കൊടിതോരണങ്ങൾ. വഴിയോര കച്ചവടക്കാർ,നേരം പുലരുവോളം…
കൂടുതല്‍ പേര്‍ക്ക് ആരോഗ്യ പരിരക്ഷ ഉറപ്പാക്കാന്‍ പദ്ധതി ആവിഷ്ക്കരിക്കുംകേരളത്തെ ഹെല്‍ത്ത് ഹബ്ബാക്കി മാറ്റുക ലക്ഷ്യംവിഷന്‍ 2031- ആരോഗ്യ സെമിനാര്‍: 'കേരളത്തിന്റെ…
കൊച്ചി: ദീപാവലി ആഘോഷങ്ങളെ കൂടുതല്‍ മനോഹരമാക്കാന്‍ കോക്കാകോള ഇന്ത്യയും ഗൂഗിള്‍ ജെമിനിയും ചേര്‍ന്ന് ''ഫെസ്റ്റികോണ്‍സ്'' എന്ന ക്യാമ്പയിന് ഒരുക്കുന്നു. ഗൂഗിള്‍…
തിരുവനന്തപുരം:- കേരള കൾച്ചറൽ ഫോറത്തിൻ്റെ 'സത്യൻ ചലച്ചിത്ര പുരസ്കാരം' നടി ഉർവശിക്ക്. കഴിഞ്ഞ 40 വർഷത്തിലേറെയായി ചലച്ചിത്ര അഭിനയ രംഗത്തുള്ള…
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. രണ്ട് കുട്ടികള്‍ക്ക് കൂടിയാണ് രോഗബാധ സ്ഥിരീകരിച്ചത്. കണ്ണൂര്‍ സ്വദേശിയായ മൂന്നരവയസുകാരനും…