കൊല്ലം: ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ സമാപനത്തോടനുബന്ധിച്ച് കേന്ദ്രസർക്കാർ സംഘടിപ്പിക്കുന്ന “മേരാ മാട്ടി മേരാ ദേശ് – അമൃത് കലശ് യാത്ര”യുടെ ഭാഗമായി ശൂരനാട് എസ്.എം.എച്ച്.എസ്.എസ് പതാരം സ്കൂളിൽ ഇന്ത്യൻ ബാങ്കിന്‍റെ നേതൃത്വത്തിൽ കലശ് യാത്ര സംഘടിപ്പിച്ചു. പഞ്ചപ്രാൺ പ്രതിജ്ഞ എടുത്തശേഷം കലശങ്ങളിൽ മണ്ണ് ശേഖരിച്ചാണ് യാത്ര ആരംഭിച്ചത്. ശൂര്യനാട് സൗത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്, എസ്.എം.എച്ച്.എസ് മാനേജർ എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികളായി. ബാങ്കിനെ പ്രതിനിധീകരിച്ച് റൂറൽ ബാങ്കിംഗ് ഡിവിഷൻ അസിസ്റ്റന്റ് ജനറൽ മാനേജർ എൻ.രാജേഷ്, കൊല്ലം ലീഡ് ഡിസ്ട്രിക്ട് മാനേജർ അരുണിമ.വി.ടി എന്നിവർ പങ്കെടുത്തു. രാജ്യത്തിനായി ജീവത്യാഗം ചെയ്ത ധീരരെ അനുസ്മരിക്കുന്നതിനോടൊപ്പം പൗരന്മാരിൽ ദേശീയവബോധം വളർത്താനും ലക്ഷ്യമിടുന്നതാണ് പദ്ധതി.ഇതിൻ്റെ ഭാഗമായി രാജ്യത്തെ എല്ലാ ഗ്രാമങ്ങളിൽ നിന്നും വാർഡുകളിൽ നിന്നും ശേഖരിക്കുന്ന മണ്ണ് ‘അമൃതകലശ’ങ്ങളിൽ ന്യൂഡൽഹിയിലേക്ക് കൊണ്ടുപോകുകയും പ്രധാനമന്ത്രി ‘അമൃത് വാടിക’യിൽ സ്ഥാപിക്കുകയും ചെയ്യും.
തിരുവനന്തപുരം: “ദൈവത്തിന്റെ സ്വന്തം നാട്” എന്ന വിശേഷണത്തിന് പൂര്‍ണമായി അര്‍ഹമായ സംസ്ഥാനമാണ് കേരളം. ഈ നാടിന്റെ പൈതൃകവും സംസ്കാരവും മതസൗഹാര്‍ദ്ദവും…
കാർഷിക മേഖലയിലെ സംരംഭകത്വവും തൊഴിൽ സാധ്യതകളും വർധിപ്പിക്കുന്നതിനായി കാർഷിക സർവകലാശാലയിലെ വെള്ളായണി കാർഷിക കോളേജിൽ പ്രവർത്തിക്കുന്ന സെൻറർ ഫോർ അഗ്രികൾച്ചറൽ…
വിഷ്യൽ മീഡിയാ രംഗത്ത് ഏറെക്കാലം വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുകയും, നാദബ്രഹ്മം, സൂര്യ ഗീതം, പച്ചക്കിളി(തമിഴ്)എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്ത…
കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് കൂടുതൽ കരുത്ത് പകർന്നുകൊണ്ട് പ്രമുഖ ബ്രാൻഡുകൾ പങ്കാളിത്തം പ്രഖ്യാപിച്ചു. നാലാം പതിപ്പിലും…
മലയാള സിനിമയിൽ പുതുമയുള്ളൊരു പ്രമേയം തികഞ്ഞ പ്ലാനിംങ്ങോട് കൂടി ചിത്രീകരിച്ച പ്ലാൻ എന്ന മലയാള സിനിമയുടെ ചിത്രീകരണം മൂന്നാർ, കൊച്ചി,…
ആറ്റിങ്ങൽ: റോഡരുകിൽ കൂറ്റൻ പെരുമ്പാമ്പിനെ കണ്ട് വാഹന യാത്രക്കാർ ഞെട്ടി കീഴാറ്റിങ്ങൽ മദർ ഇന്ത്യാ സ്കൂളിന് സമീപമാണ് കഴിഞ്ഞ ദിവസം…