തിരുവനന്തപുരം: തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകളായ കൈതമുക്ക്-പേട്ട(1.4 കി.മീ.), സെന്റ് സേവ്യേഴ്സ് ജംഗ്ഷന്‍-തൈവിളാകം-വലിയതുറ (1.1 കി.മീ.), ഗാന്ധി പാര്‍ക്കിനു ചുറ്റും (0.2 കി.മീ.), കല്‍പ്പാക്കടവ്-ചാക്ക-കാരാളി (1.855 കി.മീ.), ഈഞ്ചയ്ക്കല്‍-പുത്തന്‍റോഡ് ജംഗ്ഷന്‍-പൊന്നറപ്പാലം (1.62 കി.മീ.), സ്വീവേജ് ഫാം-വിദ്യാ ഗാര്‍ഡന്‍സ് (0.5 കി.മീ.), എയര്‍പോര്‍ട്ട്-ചീലാന്തിമുക്ക് (1.07 കി.മീ.), ഈഞ്ചയ്ക്കല്‍-കാഞ്ഞിരവിളാകം (1.7 കി.മീ.), കൈതമുക്ക് ടെമ്പിള്‍ ജംഗ്ഷന്‍-പടിഞ്ഞാറേക്കോട്ട (പുന്നപുരം കോളനി റോഡ്) (0.82 കി.മീ.), പാസ്.പോര്‍ട്ട് ഓഫീസ്-ഇരുമ്പുപാലം-തേങ്ങാപ്പുര-കവറടി റോഡ് (0.8 കി.മീ.), വള്ളക്കടവ്-ആറാട്ടുഗേറ്റ്..(0.35 കി.മീ.) എന്നിവ ഉന്നത നിലവാരത്തി-ലേക്കുയര്‍ത്തുന്നതിന് 15 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഗതാഗത വകുപ്പുമന്ത്രി ആന്റണി രാജു അറിയിച്ചു. ഇരുപത് വര്‍ഷത്തോളമായി സാധാരണ അറ്റകുറ്റപ്പണികള്‍ മാത്രം ചെയ്തിരുന്ന പ്രസ്തുത റോഡുകള്‍ BM & BC സാങ്കേതികവിദ്യയില്‍ പുനരുദ്ധരിക്കുന്നതിനാണ് അനുമതി ലഭിച്ചത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി പ്രവൃത്തി എത്രയും വേഗം ടെന്‍ഡര്‍ ചെയ്യുന്നതിന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു.
കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…
കേന്ദ്രസർക്കാരിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ…
തിരുവനന്തപുരം: ആറ്റിങ്ങലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. 170 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട്…
തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…
സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…
തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…