തിരുവനന്തപുരം മണ്ഡലത്തിലെ റോഡുകള്‍ പുനരുദ്ധരിക്കുവാന്‍ 15 കോടി അനുവദിച്ചു; മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകളായ കൈതമുക്ക്-പേട്ട(1.4 കി.മീ.), സെന്റ് സേവ്യേഴ്സ് ജംഗ്ഷന്‍-തൈവിളാകം-വലിയതുറ (1.1 കി.മീ.), ഗാന്ധി പാര്‍ക്കിനു ചുറ്റും (0.2 കി.മീ.), കല്‍പ്പാക്കടവ്-ചാക്ക-കാരാളി (1.855 കി.മീ.), ഈഞ്ചയ്ക്കല്‍-പുത്തന്‍റോഡ് ജംഗ്ഷന്‍-പൊന്നറപ്പാലം (1.62 കി.മീ.), സ്വീവേജ് ഫാം-വിദ്യാ ഗാര്‍ഡന്‍സ് (0.5 കി.മീ.), എയര്‍പോര്‍ട്ട്-ചീലാന്തിമുക്ക് (1.07 കി.മീ.), ഈഞ്ചയ്ക്കല്‍-കാഞ്ഞിരവിളാകം (1.7 കി.മീ.), കൈതമുക്ക് ടെമ്പിള്‍ ജംഗ്ഷന്‍-പടിഞ്ഞാറേക്കോട്ട (പുന്നപുരം കോളനി റോഡ്) (0.82 കി.മീ.), പാസ്.പോര്‍ട്ട് ഓഫീസ്-ഇരുമ്പുപാലം-തേങ്ങാപ്പുര-കവറടി റോഡ് (0.8 കി.മീ.), വള്ളക്കടവ്-ആറാട്ടുഗേറ്റ്..(0.35 കി.മീ.) എന്നിവ ഉന്നത നിലവാരത്തി-ലേക്കുയര്‍ത്തുന്നതിന് 15 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഗതാഗത വകുപ്പുമന്ത്രി ആന്റണി രാജു അറിയിച്ചു. ഇരുപത് വര്‍ഷത്തോളമായി സാധാരണ അറ്റകുറ്റപ്പണികള്‍ മാത്രം ചെയ്തിരുന്ന പ്രസ്തുത റോഡുകള്‍ BM & BC സാങ്കേതികവിദ്യയില്‍ പുനരുദ്ധരിക്കുന്നതിനാണ് അനുമതി ലഭിച്ചത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി പ്രവൃത്തി എത്രയും വേഗം ടെന്‍ഡര്‍ ചെയ്യുന്നതിന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു.

error: Content is protected !!