സംസ്ഥാനത്തെ പാഠ്യപദ്ധതി പരിഷ്കരണങ്ങളുടെ ഭാഗമായി തയ്യാറാക്കിയ പാഠ്യപദ്ധതി ചട്ടക്കൂടുക (കരട്) ളുടെ പ്രകാശനം പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരത്ത് നിർവഹിച്ചു. മുൻ ചീഫ് സെക്രട്ടറി വി പി ജോയി ഐ എ എസിന് നൽകിക്കൊണ്ടാണ് മന്ത്രി പ്രകാശനം നിർവഹിച്ചത്. പ്രീസ്കൂള്‍ വിദ്യാഭ്യാസം, മുതിര്‍ന്നവരുടെ വിദ്യാഭ്യാസവും തുടര്‍ വിദ്യാഭ്യാസവും എന്നീ രണ്ട് മേഖലകളിൽ സംസ്ഥാനത്ത് ആദ്യമായാണ് പാഠ്യപദ്ധതി ചട്ടക്കൂടുകള്‍ വികസിപ്പിച്ചിരിക്കുന്നത്.അധ്യയനത്തിന്റെ സർവ്വ മേഖലകളിലും ഗുണനിലവാര പരിശോധന ഉണ്ടാകുന്നത് പൊതുവിദ്യാഭ്യാസ ധാരയുടെ കാര്യക്ഷമത വർധിപ്പിക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കുട്ടികളിൽ മാത്രം ഒതുക്കേണ്ട ഒന്നല്ല മൂല്യനിർണയം.വിദ്യാഭ്യാസ പ്രക്രിയയിൽ നിർണ്ണായക പങ്ക് വഹിക്കുന്നത് അധ്യാപക സമൂഹമാണ്. അവരുടെ സേവനപൂർവ്വ, സേവനകാല വിദ്യാഭ്യാസം ഏറെ പ്രാധാന്യത്തോടുകൂടിയാണ് പരിഗണിക്കുന്നത്. മാറുന്ന കാലത്തിനനുസരിച്ച് അധ്യാപക സമൂഹവും മാറേണ്ടത് അനിവാര്യമാണ്. അവരുടെ പരിശീലന പരിപാടികൾ കാലാനുസൃതമായി പരിഷ്‌കരിക്കും. ലോകമാകെതന്നെ സാങ്കേതികവിദ്യയുടെ വ്യാപനത്തോടുകൂടി അറിവിന്റെ സാധ്യതകൾ വർദ്ധിച്ചിരിക്കുകയാണ്. ഓരോ വ്യക്തിക്കും സ്വന്തം കഴിവിനും അഭിരുചിക്കുമനുസരിച്ച് കോഴ്‌സുകൾ തെരഞ്ഞെടുക്കാനും അത് സ്വന്തം സമയത്തിനനുസരിച്ച് പൂർത്തീകരിക്കാനുമുള്ള ഈ മേഖല തുറന്നു തരുന്നുണ്ട്. കേരളത്തിന്റെ സാമൂഹ്യ മുന്നേറ്റത്തിന് അടിത്തറ പാകിയ പദ്ധതികളിൽ പ്രധാനപ്പെട്ട ഒന്ന് സാക്ഷരതാപ്രസ്ഥാനമാണ്. സാക്ഷരതാമിഷന്റെ പ്രവർത്തനങ്ങളെ ജനകീയമാക്കാനും വൈവിധ്യവൽക്കരിക്കാനും കാലം ആവശ്യപ്പെടുന്നതിനനുസരിച്ചുള്ള കോഴ്‌സുകൾ ഡിസൈൻ ചെയ്യാനും ഇതുവഴി കഴിയും. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള പ്രധാന ഏജൻസിയായ സ്‌കോൾ കേരളയ്ക്കും ഈ മേഖലയിൽ വലിയ സംഭാവനകൾ നൽകാൻ കഴിയും. നാടിന്റെ വളർച്ചയ്ക്ക് എല്ലാ കാലത്തും സംഭാവനകൾ നൽകിയ വായനശാലകളെ ജനകീയ സർവ്വകലാശാലകളാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ഈ ഏജൻസികൾക്ക് കഴിയുമോ എന്ന് കൂടി പരിശോധിക്കുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ തുടർവിദ്യാഭ്യാസത്തിനുവേണ്ടി ഇടതുപക്ഷ മുന്നണി സർക്കാർ ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാല സ്ഥാപിക്കുകയുണ്ടായി. ഇതേ രീതിയിൽ അക്കാദമിക പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ സ്‌കോൾ കേരളയും സജ്ജമാകേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
ആര്‍ എസ് ബാബുവിനെന്താ കൊമ്പുണ്ടോ?പത്രപ്രവര്‍ത്തക യൂണിയന് വേണ്ടാത്ത സുരേഷ് വെള്ളിമംഗലത്തെയും കിരണ്‍ബാബുവിനെയും തിരുകിക്കയറ്റിയത് ചട്ടവിരുദ്ധം കേരള മീഡിയ അക്കാദമിയുടെ ചെയര്‍മാനായി…
തിരുവനന്തപുരം: തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾചറൽ ഹെറിറ്റേജിന്റെ നേതൃത്വത്തിൽ രണ്ടാം പൈതൃക കോൺഗ്രസ് 2026 ജനുവരിയിൽ തിരുവനന്തപുരത്തു നടക്കും. സ്വാഗത…
ഗാന്ധിജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം മൺവിള ഭാരതീയ വിദ്യാഭവന്‍ ഗാന്ധിസ്മരണകളുണര്‍ത്തി കൊണ്ടുള്ള വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ഗാന്ധി ചിത്രത്തില്‍ അധ്യാപകരും…
കൊച്ചി: ആഗോള സ്‌പൈസ് എക്‌സ്‌ട്രാക്ട് വിപണിയിലെ മുൻനിര കമ്പനിയായ മാൻ കാൻകോറിന് നാല് ദേശീയ, അന്തർദേശീയ പുരസ്കാരങ്ങൾ. സസ്റ്റെയിനബിൾ സോഴ്സിങ്,…
സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ചടങ്ങ് പ്രിയ നടനോടുള്ള കേരള ജനതയുടെ സ്‌നേഹാദരവുകളാൽ അലംകൃതമായി മലയാള ചലച്ചിത്രലോകത്തിന്റെ അഭിമാനതാരം മോഹൻലാൽ രാജ്യത്തെ…
തിരുവനന്തപുരം: ഡീലിമിറ്റേഷന്റെ ഭാഗമായി തിരുവനന്തപുരം കോര്‍പറേഷനില്‍ നടന്ന വാര്‍ഡ് വിഭജനം അസന്തുലിതവും വിവേചനപരവുമാണെന്നും അടിയന്തരമായി പുനപരിശോധന നടത്തി ആവശ്യമായ തിരുത്തല്‍…