അക്കാദമിക സംവാദങ്ങളുമായി സംസ്ഥാനത്തെങ്ങും ഏകദിന അധ്യാപക കൂട്ടായ്മകൾ

ഇക്കഴിഞ്ഞ ഒക്ടോബര്‍ 7ന് തിരുവനന്തപുരം കോട്ടൺ ഹിൽ സ്കൂളിൽ മന്ത്രി വി. ശിവൻകുട്ടി ഉദ്‌ഘാടനം നിർവഹിച്ചു.

തിരുവനന്തപുരം: അക്കാദമിക ചർച്ചകൾക്ക് തുടക്കം കുറിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ അധ്യാപക കൂട്ടായ്മകൾക്ക് തുടക്കമായി. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി തിരുവനന്തപുരം കോട്ടൺ ഹിൽ സ്കൂളിൽ സംസ്ഥാനതല ഉദ്‌ഘാടനം നിർവഹിച്ചു. അധ്യാപന രീതികൾ വിദ്യാർത്ഥി കേന്ദ്രീകൃതവും വ്യത്യസ്ത പഠന ശൈലികളും കഴിവുകളും നിറവേറ്റുന്നതാണെന്ന് ഉറപ്പാക്കി പഠനത്തോടുള്ള സ്നേഹം വളർത്തുകയും മികച്ച പ്രകടനം നടത്താൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്ന്‌ മന്ത്രി ഉദ്‌ഘാടനം നിർവഹിച്ചു കൊണ്ട് പറഞ്ഞു. പഠനത്തിന് അനുയോജ്യമായ ഒരു അന്തരീക്ഷം സൃഷ്ടിക്കേണ്ടത് അത്യാവശ്യമാണന്നും, ക്രിയാത്മകവും ഏവരേയും ഉൾക്കൊള്ളുന്നതുമായ ക്ലാസ് റൂം അന്തരീക്ഷത്തെയും കുട്ടികളുടെ സജീവമായ പങ്കാളിത്തത്തെയും ഇടപെടലിനെയും പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി നിർദ്ദേശിച്ചു.

നാഷണൽ അച്ചീവ്‌മെന്റ് സർവേ (NAS), വിവിധ ക്ലാസുകളിലും പ്രദേശങ്ങളിലുമുള്ള വിദ്യാർത്ഥികളുടെ പഠന ഫലങ്ങൾ വിലയിരുത്തുന്ന സർവേ ആയതിനാൽ കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ശക്തികളെക്കുറിച്ചും മെച്ചപ്പെടുത്തേണ്ട മേഖലകളെക്കുറിച്ചും വിലപ്പെട്ട ഉൾക്കാഴ്ചകൾ നൽകണമെന്നും അധ്യാപകരെ മന്ത്രി ഓർമിപ്പിച്ചു. നമ്മുടെ വിദ്യാർത്ഥികൾ NAS-ൽ മികവ് പുലർത്തുന്നുവെന്ന് ഉറപ്പാക്കാനും ഫലപ്രദമായ തന്ത്രങ്ങൾ നടപ്പിലാക്കാനും അധ്യാപകർക്ക് കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാർത്ഥികളിൽ വളർച്ചാ മനോഭാവം വളർത്തുകയും സമർപ്പണത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും ബുദ്ധിയും കഴിവുകളും വികസിപ്പിക്കാൻ കഴിയുന്നവരാക്കി മാറ്റാൻ അധ്യാപകർക്കേ കഴിയുകയുള്ളൂ എന്നും അധ്യാപക കൂട്ടായ്മകളിലൂടെ അതിന് പരിഹാരമുണ്ടാകട്ടെ എന്നും മന്ത്രി ആശംസിച്ചു .
സംസ്ഥാനത്തെ മുഴുവൻ എൽ പി , യു പി, എച്ച് എസ് വിഭാഗം അധ്യാപകരുടെയും പങ്കാളിത്തത്തോടെയാണ് ഏകദിന അധ്യാപക കൂട്ടായ്മകൾ സംഘടിപ്പിച്ചിരിക്കുന്നത്. അവധിക്കാല അധ്യാപക സംഗമത്തിൽ ചർച്ച ചെയ്ത വിഷയങ്ങളും ക്ലാസ് തലങ്ങളിൽ നടന്ന പ്രവർത്തനങ്ങളും ആദ്യപാദ മൂല്യനിർണയ വിശകലനത്തിലൂടെ ഉണ്ടായിട്ടുള്ള പ്രശ്നങ്ങളും അധ്യാപക കൂട്ടായ്മയിൽ മുഖ്യമായും ചർച്ച ചെയ്യപ്പെട്ടു.
എൽ.പി വിഭാഗത്തിൽ 96.04%, യു.പി വിഭാഗത്തിൽ 93%, ഹൈസ്ക്കൂൾ തലത്തിൽ 95 % അധ്യാപകരും ക്ലസ്റ്റർ യോഗങ്ങളിൽ പങ്കെടുത്തു. സംസ്ഥാന ശരാശരിയിൽ 95 ശതമാനം അധ്യാപകരും പങ്കാളികളായി.
കോട്ടൺ ഹിൽ സ്കൂളിൽ നടന്ന ചടങ്ങിൽ കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശരണ്യ എസ്.എസിന്റെ അധ്യക്ഷത വഹിച്ചു. എസ്എസ്കെ ഡയറക്ടർ ഡോ.സുപ്രിയ എ ആർ സ്വാഗതം പറഞ്ഞു. എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. ജയപ്രകാശ് ആർ കെ, ഡി.ഡി.ഇ തങ്കമണി ജെ, ഡി.ഇ.ഒ സുരേഷ് ബാബു ആർ, എ.ഇ.ഒ ആർ ഗോപകുമാർ,തിരു. സൗത്ത് യുആർസി ബി.പി.സി ആർ വിദ്യാവിനോദ്, സ്കൂൾ പ്രിൻസിപ്പൽ ഗ്രീഷ്മ വി, സ്കൂൾ ഹെഡ്‌മിസ്ട്രസ് ഗീത ജി തുടങ്ങിയവർ സന്നിഹിതരായിരുന്നു.

News Desk

Recent Posts

മുതിർന്ന പൗരരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽകരണ ദിനാചരണം : സംസ്ഥാനതല ഉദ്ഘാടനം ജൂൺ 15ന് മുഖ്യമന്ത്രി നിർവഹിക്കും

സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മുതിർന്ന പൗരരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽകരണ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ 15ന് രാവിലെ…

2 days ago

ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20) നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ജൂണ്‍ 20 വരെ അപേക്ഷിക്കാം

ജര്‍മ്മനിയില്‍ ഷെഫ് തസ്തികയിലെ 20 ഒഴിവുകളിലേയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് സംഘടിപ്പിക്കുന്ന റിക്രൂട്ട്മെന്റിലേയ്ക്ക് 2026 ജൂണ്‍ 20…

2 days ago

സിയാൽ എയറോപാർക്കിൽ പുതിയ റെസ്റ്റോറന്റ് ‘ഗ്രാനറി ബൈ സൽക്കാരം ഇടവഴി’ പ്രവർത്തനമാരംഭിച്ചു

സിഐഎഎൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് ഐ.എ.എസ് ഉദ്ഘാടനം ചെയ്തു നെടുമ്പാശ്ശേരി: സിയാൽ എയറോപാർക്കിലെ ബിസിനസ് സെന്ററിൽ അത്യാധുനിക സൗകര്യങ്ങളുള്ള…

2 days ago

ഇന്ത്യൻ അണ്ടർ-19 ടീമിൽ മലയാളി തിളക്കം; തിരുവനന്തപുരം സ്വദേശി മാനവ് കൃഷ്ണയ്ക്ക് ദേശീയ ടീമിലേക്ക് സെലക്ഷൻ

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അണ്ടർ 19 ക്യാപ്റ്റനും യുവ വിക്കറ്റ് കീപ്പർ-ബാറ്റ്സ്മാൻ മാനവ് കൃഷ്ണ ഇന്ത്യൻ അണ്ടർ-19 ക്രിക്കറ്റ് ടീമിലേക്ക്…

2 days ago

സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും

രാവിലെ 10 മണിമുതല്‍ പ്രവേശനം സാധ്യമാകും വിധമായിരിക്കും ഫലം പ്രസിദ്ധികരിക്കുക. ആദ്യ അലോട്ട്‌മെന്റ് പട്ടിക പ്രകാരമുള്ള വിദ്യാർത്ഥി പ്രവേശനം ജൂണ്‍…

2 days ago

മഴക്കെടുതി: മിന്നും വേഗത്തിൽ സഹായം എത്തിച്ച് രാജീവ് ചന്ദ്രശേഖർ MLA

തിരുവനന്തപുരം: വ്യാഴാഴ്ച ഉണ്ടായ ശക്തമായ മഴയിലും കാറ്റിലും നേമം മണ്ഡലത്തിലെ കാലടി, തളിയൽ, പനങ്ങോട്ട് കടവ് പ്രദേശങ്ങളിൽ നാശനഷ്ടങ്ങൾ നേരിട്ട…

2 days ago