വെമ്പായം, പനവൂര്‍, പുല്ലമ്പാറ പഞ്ചായത്തുകള്‍ക്കുള്ള സമഗ്ര കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യത്തിലേക്ക്
സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ 18 ലക്ഷം ശുദ്ധജല കണക്ഷനുകള്‍ നല്‍കാന്‍ സാധിച്ചെന്ന് ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിന്‍. ജലജീവന്‍ മിഷന്റെ വെമ്പായം, പനവൂര്‍, പുല്ലമ്പാറ പഞ്ചായത്തുകള്‍ക്ക് വേണ്ടിയുള്ള സമഗ്ര ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ എല്ലാ വീടുകളിലും ശുദ്ധജലം എത്തിക്കുകയെന്ന വലിയ കര്‍മ്മ പദ്ധതിക്കാണ് സര്‍ക്കാര്‍ നേതൃത്വം വഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഭക്ഷ്യ, പൊതുവിതരണ വകുപ്പു മന്ത്രി ജി.ആര്‍. അനില്‍ ചടങ്ങിന് അധ്യക്ഷത വഹിച്ചു.
69.21 കോടി രൂപയുടെ പദ്ധതി വഴി വെമ്പായം ഗ്രാമപഞ്ചായത്തിലെ ചീരാണിക്കര വാര്‍ഡില്‍ ജലശുദ്ധീകരണശാലയും കൊടിതൂക്കിക്കുന്നില്‍ 15 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ഉപരിതല ജലസംഭരണിയും ദേവി നഗറില്‍ രണ്ട് ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ഉപരിതല ജലസംഭരണിയും നിര്‍മ്മിക്കും. നിലവിലുള്ള കുടിവെള്ള കണക്ഷനുകള്‍ കൂടാതെ വെമ്പായം ഗ്രാമപഞ്ചായത്തില്‍ 5,644 കുടിവെള്ള കണക്ഷനുകളും പനവൂര്‍ ഗ്രാമപഞ്ചായത്തില്‍ 3,013 കുടിവെള്ള കണക്ഷനും പുല്ലമ്പാറ ഗ്രാമപഞ്ചായത്തില്‍ 2,838 കുടിവെള്ള കണക്ഷനുകളും നല്‍കി മുഴുവന്‍ പ്രദേശങ്ങളിലും കുടിവെള്ളമെത്തിക്കാനാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്. ശുദ്ധീകരണശാലയുടെ നിര്‍മ്മാണത്തിനായി ഒരേക്കര്‍ 15 സെന്റ് സ്ഥലം പഞ്ചായത്തുകള്‍ സംയുക്തമായി വാങ്ങി നല്‍കിയിട്ടുണ്ട്. 18 മാസം കൊണ്ട് പദ്ധതി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഡി.കെ.മുരളി എം.എല്‍.എ, നെടുമങ്ങാട് ബ്ലോക്ക് പ്രസിഡന്റ് വി. അമ്പിളി, വാമനപുരം ബ്ലോക്ക് പ്രസിഡന്റ് ജി. കോമളം, വിവിധ ഗ്രാമ പഞ്ചായത്ത് അധ്യക്ഷന്മാര്‍ ബ്ലോക്ക് -ഗ്രാമ പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരായി.
കിളിമാനൂരിൽ റാപ്പർ വേടന്റെ പ്രോഗ്രാമിനായി എൽഇഡി ഡിസ്പ്ലേ സെറ്റ് ചെയ്യുന്നതിനിടെ ടെക്നീഷ്യൻ ഷോക്കേറ്റ് മരിച്ചു. ആറ്റിങ്ങൽ കോരാണി ഇടക്കോട് സ്വദേശി…
നെടുമങ്ങാട്: കെഎസ്ആർടിസി നെടുമങ്ങാട് ഡിപ്പോയിൽ നിന്ന് വർഷങ്ങളായി രാത്രി എട്ടുമണിക്ക് ഉണ്ടായിരുന്ന വേങ്കവിള- വേട്ടം പള്ളി - മൂഴി സർവീസും,…
തിരുവനന്തപുരം: ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇലക്ട്രിക് സ്കൂട്ടർ നിർമാതാക്കളായ റിവർ, കേരളത്തിലെ തങ്ങളുടെ രണ്ടാമത്തെ ഗ്രാൻറ് ലോഞ്ചിംഗ് തിരുവനന്തപുരത്ത് നടത്തി.…
ഇന്റൽ (Indel) ഓട്ടോമോറ്റീവ് എന്ന ഓട്ടോമൊബൈൽ കമ്പനിയുടെ റിവര്‍ ഇൻഡി( River Indie) എന്ന ഇലക്ട്രിക് സ്കൂട്ടര്‍ ഇനി തിരുവനന്തപുരത്തും.…
വിശ്വോത്തര ചിത്രകാരൻ രാജാ രവിവർമ്മയുടെ സ്മരണകൾക്ക് മുന്നിൽ പ്രണാമമർപ്പിച്ച് സൂര്യാംശു ക്രിയേഷൻസിൻ്റെ ബാനറിൽ വി കെ കൃഷ്ണകുമാർ നിർമ്മിച്ച് പ്രശസ്ത…
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യം അതീവ ജാഗ്രതയിലാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ നാളെ രാജ്യത്തുടനീളമുള്ള 244 ജില്ലകളില്‍ വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകള്‍…