നവംബർ ഒന്നു മുതൽ ഏഴുവരെ തിരുവനന്തപുരം നഗരത്തിൽ സംസ്ഥാനസർക്കാർ ഒരുക്കുന്ന കേരളീയം പരിപാടിയുടെ പ്രചാരണാർഥം കേരളീയം സംഘാടക സമിതി ഒരുക്കിയ ഡാൻസ് വൈബ്‌സ് ഇന്നലെ തിരുവനന്തപുരം നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ അരങ്ങേറി. പൂജപ്പുര എൽ.ബി.എസ് എൻജിനീയറിങ് കോളജ്, തമ്പാനൂർ ബസ് സ്റ്റാൻഡ്, കിഴക്കേകോട്ട ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലാണ് കേരളീയം ഡാൻസ് വൈബ്‌സ് എന്ന പേരിൽ ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചത്. പൂജപ്പുര എൽ.ബി.എസ് എൻജിനീയറിങ് കോളേജിലെ 17 അംഗ വിദ്യാർഥിനി സംഘത്തിന്റെ നേതൃത്വത്തിലാണ് ഫ്‌ളാഷ് മോബ് കേരളീയത്തിന്റെ പ്രചാരണത്തിനായി അവതരിപ്പിക്കുന്നത്.
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ സഹകരണത്തോടെയാണ് കേരളീയം സംഘാടക സമിതി നേതൃത്വത്തിൽ ഫ്ളാഷ്മോബ് സംഘടിപ്പിക്കുന്നത്. പ്രൊഫഷണൽ നർത്തകരായ ശരത് സുന്ദർ, ഗോകുൽ ജെ, ജോമോൻ എന്നിവരാണ് വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നത്.
തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…
സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…
തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…
ഔദ്യോഗിക ഡ്യൂട്ടി നിർവ്വഹിച്ചതിൻ്റെ പേരിൽ തിരുവനന്തപുരത്ത് പോലീസ് ഉദ്യോഗസ്ഥനെ പിന്തുടർന്ന് ആക്രമിച്ച സംഭവം ഞെട്ടിക്കുന്നതാണ്. നാട്ടിൽ അരാജകത്വം സൃഷ്ടിക്കാനുള്ള ഇത്തരം…
*തിരുവനന്തപുരത്തെ മാളിൽ പൊലീസുകാരനെ ആക്രമിച്ചത് എസ്എഫ്ഐക്കാർ; പൊലീസ് കേസ് രജിസ്റ്റർ ചെയ്തത് പൊലീസുകാരനും സഹോദരിക്കുമെതിരെ; ഒപ്പമുണ്ടായിരുന്ന യുവതി “അവനെ അടിച്ചു…
തിരുവനന്തപുരം : ഫെബ്രുവരി 6 മുതൽ 15 വരെ ദുബായ് ഫുജൈറയിൽ നടക്കുന്ന ലോക യൂത്ത് ലീഗ്…