തിരുവനന്തപുരം ജില്ലയില്‍ പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ടുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും, വീടിന് നാശനഷ്ടം സംഭവിച്ചവര്‍ക്ക് ദുരിതാശ്വാസ ധനസഹായം അനുവദിക്കുന്നതിനും, ക്യാമ്പുകളുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കും തഹസില്‍ദാര്‍മാര്‍ക്കും വില്ലേജ് ഓഫീസര്‍മാര്‍ക്കും തുക നേരത്തെ തന്നെ അനുവദിച്ചിരുന്നതായി ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു.
ഈ വര്‍ഷം ഏപ്രില്‍ 29ന് 54,65,200 രൂപയും ജൂണ്‍ 13ന് 46,16,900 രൂപയും ജില്ലയിലെ എല്ലാ തഹസില്‍ദാര്‍മാര്‍ക്കുമായി അനുവദിച്ചിട്ടുണ്ട്. പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട് അടിയന്തര ദുരിതാശ്വാസ ക്യാമ്പുകളുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കായി വില്ലേജ് ഓഫീസര്‍മാര്‍ക്ക് 2023 ജൂലൈ അഞ്ചിന് 26,00,000 രൂപയും അനുവദിച്ചിരുന്നു.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് തിരുവനന്തപുരം, ചിറയിന്‍കീഴ് താലൂക്കുകളിലെ ദുരിതാശ്വാസ ക്യാമ്പുകളുടെ സുഗമമായ നടത്തിപ്പിന് ഒക്ടോബര്‍ 17ന് എട്ട് ലക്ഷം രൂപ അധിക തുകയായി തിരുവനന്തപുരം, ചിറയിന്‍കീഴ് തഹസീല്ദാര്മാര്ക്കായി അനുവദിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
നോര്‍ക്ക റൂട്ട്സ്-നെയിം സ്കീമില്‍ എംപ്ലോയർ രജിസ്ട്രേഷന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് പുതുതായി ആരംഭിക്കുന്ന നോർക്കാ…
വർഗീയത ആളിക്കത്തിക്കുന്ന തരംതാണ പ്രവർത്തികൾ കൊണ്ട് സിപിഎമ്മിന് പാലക്കാട് ഒരു ചലനവും ഉണ്ടാക്കാൻ പറ്റില്ല - രമേശ് ചെന്നിത്തല. തിരുവനന്തപുരം:…
എല്ലാ ആശുപത്രികളേയും ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളാക്കും. ആന്റിബയോട്ടിക്കുകളുടെ അമിതവും അനാവശ്യവുമായ ഉപയോഗത്തിനെതിരെയുള്ള ബോധവത്ക്കരണം: സംസ്ഥാനതല ഉദ്ഘാടനം. വീട്ടില്‍ നേരിട്ടെത്തിയുള്ള ബോധവത്ക്കരണത്തില്‍…
കൊല്ലം : മനാറുൽ ഹുദാ ട്രസ്റ്റിന് കീഴിൽ കൊല്ലത്ത് പ്രവർത്തിക്കുന്ന ഒക്സ് ഫോർഡ് സ്കൂളിൽ നടന്നഓക്സ്ഫോ കെയർ സമാപിച്ചു. സിൽവർ…
പ്രതിരോധ സ്റ്റാൻഡിംഗ് കമ്മിറ്റി (SCoD) ഇന്ന് (നവംബർ 14) ദക്ഷിണ വ്യോമസേനാ ആസ്ഥാനം സന്ദർശിച്ചു. ലോക്സഭാംഗം ശ്രീ രാധാ മോഹൻ…
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2024 ഡിസംബര്‍ 13 മുതല്‍ 20 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 29ാമത് ഐ.എഫ്.എഫ്.കെയുടെ വിജയകരമായ…