ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഫണ്ട് അനുവദിച്ചിരുന്നതായി ജില്ലാ കളക്ടർ

തിരുവനന്തപുരം ജില്ലയില്‍ പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ടുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും, വീടിന് നാശനഷ്ടം സംഭവിച്ചവര്‍ക്ക് ദുരിതാശ്വാസ ധനസഹായം അനുവദിക്കുന്നതിനും, ക്യാമ്പുകളുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കും തഹസില്‍ദാര്‍മാര്‍ക്കും വില്ലേജ് ഓഫീസര്‍മാര്‍ക്കും തുക നേരത്തെ തന്നെ അനുവദിച്ചിരുന്നതായി ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു.

ഈ വര്‍ഷം ഏപ്രില്‍ 29ന് 54,65,200 രൂപയും ജൂണ്‍ 13ന് 46,16,900 രൂപയും ജില്ലയിലെ എല്ലാ തഹസില്‍ദാര്‍മാര്‍ക്കുമായി അനുവദിച്ചിട്ടുണ്ട്. പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട് അടിയന്തര ദുരിതാശ്വാസ ക്യാമ്പുകളുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കായി വില്ലേജ് ഓഫീസര്‍മാര്‍ക്ക് 2023 ജൂലൈ അഞ്ചിന് 26,00,000 രൂപയും അനുവദിച്ചിരുന്നു.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് തിരുവനന്തപുരം, ചിറയിന്‍കീഴ് താലൂക്കുകളിലെ ദുരിതാശ്വാസ ക്യാമ്പുകളുടെ സുഗമമായ നടത്തിപ്പിന് ഒക്ടോബര്‍ 17ന് എട്ട് ലക്ഷം രൂപ അധിക തുകയായി തിരുവനന്തപുരം, ചിറയിന്‍കീഴ് തഹസീല്‍ദാര്‍മാര്‍ക്കായി അനുവദിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

error: Content is protected !!