കൊച്ചി: റോട്ടറി കൊച്ചി യുണൈറ്റഡിന്റെ ആഭിമുഖ്യത്തില്‍ ജനകീയ പ്രതിച്ഛായയും നേതൃത്വവും എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ക്ലബ്ബിന്റെ ബ്രേക്ക് ത്രൂ 2023 ന്റെ ഭാഗമായി ഗോകുലം കണ്വെന്ഷന് സെന്ററില്‍ നടന്ന സെമിനാറില്‍ വന്ദേഭാരത് എക്സ്പ്രസിന്റെ ബുദ്ധികേന്ദ്രമായ സുധാന്‍ഷു മണി മുഖ്യപ്രഭാഷണം നടത്തി. വന്ദേഭാരത് ട്രെയിനിന്റെ ആസൂത്രണം, നിര്‍മാണം, പദ്ധതി നടപ്പാക്കല്‍ വരെയുള്ള കാര്യങ്ങള്‍ അദ്ദേഹം വിശദീകരിച്ചു. ഒരു ബ്രാന്‍ഡ് അംബാസഡറെന്ന നിലയില്‍ ഒരു റൊട്ടേറിയന്‍ എന്ന വിഷയത്തില്‍ യുണീക് കണ്‍സള്‍ട്ടന്റ്സ് ട്രെയിനറും കണ്‍സള്‍ട്ടന്റുമായ വി. അശ്വത രാമയ്യ സംസാരിച്ചു.
റോട്ടറി ഡിസ്ട്രിക്ട് 3201, സ്മൈല്‍, മുത്തൂറ്റ് ഫിനാന്‍സ്, നെറ്റ്കോം സര്‍വ്വീസസ്, പെപ്സ് മാട്രസ് എന്നിവയുടെ സഹകരണത്തോടെയാണ് ബ്രേക് ത്രൂ 2023 നടക്കുന്നത്.
സാമൂഹ്യ സേവന രംഗത്ത് നല്കിയ സംഭാവനകള്‍ പരിഗണിച്ച് നല്കുന്ന സ്മൈല്‍ അവാര്‍ഡുകള്‍ ചടങ്ങില്‍ വിതരണം ചെയ്തു. പെരുമ്പളം ദ്വീപിനെ വെളിയിട വിസര്‍ജന വിമുക്തമാക്കുന്നതിന് പ്രവര്‍ത്തിച്ച കെ.കെ. രാജേന്ദ്രന്, വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍ പരിശീലനം നല്കുന്ന കോയമ്പത്തൂരിലെ ജി 18 ട്രസ്റ്റ്, കൊച്ചിയിലെ ഏഴ് സ്കൂളുകള്‍ക്ക് അടിസ്ഥാനസൗകര്യം ഒരുക്കുന്ന ആസ്പിന്‍ വാള് കമ്പനി, പ്രമുഖ ലൈഫ് സ്കില്‍ മെന്ററായ സാജിത റഷീദ്, ജീവന് ജ്യോതി പാലിയേറ്റീവ് ഹോം കെയര്‍, മുംബൈയിലെ എന്‍ജിഒ ദില്‍ സേ, ഓട്ടിസം ബാധിതരായ കുട്ടികള്‍ക്ക് മികച്ച ജീവിതം പ്രദാനം ചെയ്യുന്നതിന് പ്രവര്‍ത്തിക്കുന്ന ബിജീഷ് കണ്ണംകുളത്ത്, സാമൂഹ്യ പ്രവര്‍ത്തക ഉമ പ്രേമന്, എംഎസ് സ്വാമിനാഥന് ഫൗണ്ടേഷന്, അന്‍പോട് കൊച്ചി എന്നിവരാണ് ഈ വര്‍ഷത്തെ സ്മൈല്‍ അവാര്‍ഡിന് അര്‍ഹമായത്.
റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ ടി. ആര്. വിജയകുമാര്‍, ഡിസ്ട്രിക്റ്റ് ട്രെയിനര്‍ എ.വി. പതി, ക്ലബ്ബ് പ്രസിഡന്റ് നാഷിദ് നിനാര്‍, ക്ലബ്ബ് സെക്രട്ടറി ദീപ അലക്സ്, പബ്ലിക്ക് ഇമേജ് കമ്മിറ്റി ഡിസ്ട്രിക്ട് ചെയര്‍മാര്‍ എബ്രഹാം ജോര്‍ജ്ജ്, ഇവന്റ് ചെയര്‍പേഴ്സണ്‍ റോഷ്ന ഫിറോസ്, ഇവന്റ് കോ ചെയര്മാന് അരബിന്ദ് ചന്ദ്രശേഖര്‍ എന്നിവര്‍ചടങ്ങില്‍ പങ്കെടുത്തു
അശ്വിന് ജോസ്, ചൈതന്യ പ്രകാശ്, ഹന്നാ റെജി കോശി, ഇന്ദ്രന്‍സ്, ലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ റിനോയ് കല്ലൂര്‍…
കേരള കാർഷിക സർവകലാശാലയുടെ 2024 വർഷത്തെ ബിരുദ ദാന ചടങ്ങു ജൂൺ 26 വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് തൃശൂർ…
തെന്നിന്ത്യൻ സൂപ്പർ താരം വിജയ് സേതുപതിയുടെ മകൻ സൂര്യ സേതുപതി ആദ്യമായി നായകനായെത്തുന്ന ചിത്രം ഫീനിക്സ് ജൂലൈ നാലിന് തിയേറ്ററുകളിലേക്കെത്തും.…
Uiതിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വീണ്ടും ക്രിക്കറ്റ് ആരവം. കേരള ക്രിക്കറ്റിന്റെ പുതുയുഗപ്പിറവിക്ക് സാക്ഷ്യം വഹിച്ച ‘കേരള ക്രിക്കറ്റ് ലീഗ്’ …
കഴക്കൂട്ടം: നെറ്റ് സീറോ കാർബൺ ക്യാമ്പസ് എന്ന ലക്ഷ്യത്തിന്റെ ഭാഗമായി മരിയൻ എഡ്യൂസിറ്റിയിലേക്ക് കെഎസ്ആർടിസിയുടെ പുതിയ ബസ് സർവീസ് ആരംഭിച്ചു.…
കൊച്ചി:ആശുപത്രികള്‍ ചികിത്സാ നിരക്കു പ്രദര്‍ശിപ്പിക്കണം.കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് നിയമത്തിനും ചട്ടത്തിനും ഹൈക്കോടതി അംഗീകാരം പൊതുജനാരോഗ്യം സംരക്ഷിക്കാന്‍ നിശ്ചിത നിലവാരം ഓരോ…