ആലപ്പുഴയിലെ കുത്തിയതോട് ഗ്രാമത്തിലാണ് പദ്ധതി നടപ്പാക്കിയത്
കൊച്ചി, നവംബർ 9, 2023: പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്‌ഫോമേഷന്‍ സൊലൂഷന്‍സ് കമ്പനിയായ യു.എസ്.ടി പാവപ്പെട്ട പത്ത് കുടുംബങ്ങള്‍ക്ക് കക്കൂസും കുളിമുറിയും അടങ്ങുന്ന ശുചിമുറികള്‍ നിര്‍മിച്ച് കൊടുത്തു. ആലപ്പുഴ ജില്ലയിലെ കുത്തിയതോട് പഞ്ചായത്തിലാണ് അഡോപ്റ്റ് എ വില്ലേജ് പദ്ധതി പ്രകാരം ഈ സൗകര്യങ്ങള്‍ ചെയ്തുകൊടുത്തത്. കുത്തിയതോട് നടന്ന ചടങ്ങില്‍ യു.എസ്.ടിയുടെ സി.എസ്.ആര്‍ അംബാസഡര്‍ പ്രശാന്ത് സുബ്രഹ്മണ്യന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. യു.എസ്.ടി പ്രതിനിധികളായ ഷൈന്‍ വര്‍ഗീസ്, ദീപ ചന്ദ്രന്‍, പ്രീതി മരിയ, ദീപേഷ് ചന്ദ്രന്‍, മനോജ് മുരളീധരന്‍, സന്നദ്ധ സംഘടനയായ നിളയുടെ സെക്രട്ടറി ശശികുമാര്‍, വോളന്റിയര്‍ ഹേമന്ത്, സാമൂഹ്യപ്രവര്‍ത്തകനായ രാജേഷ് വി.കെ, ഗുണഭോക്താക്കളായ കുടുംബാംഗങ്ങള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി (സി.എസ്.ആര്‍) സംരംഭങ്ങളുടെ ഭാഗമായാണ് യു.എസ്.ടി ഗ്രാമം അഡോപ്റ്റ് എ വില്ലേജ് പദ്ധതി നടത്തുന്നത്. കുത്തിയതോട് പ്രദേശത്ത് 25ലധികം വീടുകളില്‍ ശൗചാലയങ്ങളില്ല. അതില്‍ നിന്നുള്ള 10 വീടുകള്‍ക്കാണ് കക്കൂസും കുളിമുറിയും അടങ്ങുന്ന ശുചിമുറി ഒരുക്കിക്കൊടുത്തത്.
“ആലപ്പുഴ കുത്തിയതോട് ഗ്രാമത്തിലെ നിര്‍ധനരായ പത്ത് കുടുംബങ്ങൾ താമസിക്കുന്ന വീടുകളില്‍ കക്കൂസും കുളിമുറിയും അടങ്ങുന്ന ശുചിമുറികൾ നിര്‍മിച്ച് കൈമാറുന്നത് കമ്പനി പിന്തുടരുന്ന ‘ജീവിത പരിവർത്തനം’ എന്ന ലക്ഷ്യത്തോടെയുള്ള തുടര്‍ച്ചയായ നടപടികളുടെ ഭാഗമാണെന്ന് യു.എസ്.ടിയുടെ സി.എസ്.ആര്‍ അംബാസഡര്‍ പ്രശാന്ത് സുബ്രഹ്മണ്യന്‍ പറഞ്ഞു. ഗ്രാമീണ ജനതയ്ക്ക് ആവശ്യമായ സഹായം നല്‍കുകയാണ് സിഎസ്ആര്‍ സംരംഭങ്ങളുടെ അവിഭാജ്യ ഘടകമായ ‘അഡോപ്റ്റ് എ വില്ലേജ്’ പരിപാടി ലക്ഷ്യമിടുന്നത്,” അദ്ദേഹം വ്യക്തമാക്കി.
യുഎസ് ടി കുത്തിയതോട് ഗ്രാമത്തിൽ നടപ്പിലാക്കിയ സംരംഭം പ്രദേശത്തെ ജനങ്ങളുടെ, പ്രത്യേകിച്ച് സ്ത്രീകളുടെയിടയിൽ നിന്ന് ഏറെ പ്രശംസ നേടി. ”യുഎസ് ടി ഞങ്ങള്‍ക്ക് നല്‍കിയ സഹായം ഏറെ ഉപകാരപ്രദമാണ്. നിര്‍ദ്ധനരായ 10 കുടുംബങ്ങള്‍ക്ക് ശുചിമുറികളൊരുക്കി തന്ന കമ്പനിയോടുള്ള നന്ദിയും കടപ്പാടും ഞങ്ങളുടെ പ്രാര്‍ത്ഥനകളില്‍ എപ്പോഴുമുണ്ടാകും,” പ്രദേശവാസികളായ രേണുക, യമുന സാലി, ഷീബ സതീശന്‍ എന്നിവര്‍ പ്രതികരിച്ചു.
ശുചിമുറികള്‍ കൈമാറുന്നതിനു പുറമെ, കുത്തിയതോടുള്ള 10 വിദ്യാര്‍ത്ഥികള്‍ക്ക് ബാഗുകളും ബുക്കുകളും മറ്റ് പഠനോപകരണങ്ങളും നല്‍കി യു എസ് ടി സഹായിച്ചിട്ടുണ്ട്. ഈ ഗ്രാമവാസികളുടെ വിദ്യാഭ്യാസം ആരോഗ്യ സംരക്ഷണം എന്നിവയ്ക്ക് കൂടുതല്‍ സഹായം നല്‍കാനും യു.എസ്.ടി ലക്ഷ്യമിടുന്നു.
സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ച് സാമൂഹ്യസേവനം നടത്തുകയും അതുവഴി സമൂഹത്തിന്റെ പരുരോഗതി ലക്ഷ്യം വയ്ക്കുകയും ചെയ്യുക എന്നത് യു.എസ്.ടിയുടെ സംസ്‌കാരത്തിന്റെ ഭാഗമായിട്ട് ഏറെക്കാലമായി. ചീഫ് വാല്യൂ ഓഫീസറായ സുനിൽ ബാലകൃഷ്ണന്റെ നേതൃത്വത്തിലാണ് ഇത്തരം പദ്ധതികളും പരിപാടികളും നടപ്പാക്കുന്നത്. വിദ്യാഭ്യാസം, ഉപജീവനം, ആരോഗ്യം, പരിസ്ഥിതി എന്നീ മേഖലകളില്‍ ശാശ്വതവും ഉത്തരവാദിത്തവുമുള്ള കര്‍മപരിപാടികളാണ് നടത്തുന്നത്. അഡോപ്റ്റ് എ വില്ലേജ് പരിപാടിയും സി.എസ്.ആര്‍ പദ്ധതിയുടെ ഭാഗമാണ്. ഉള്‍നാടന്‍ ഗ്രാമങ്ങളിലുള്ളവരുടെ ജീവിത്തതിന് കൈത്താങ്ങായി അവരുടെ സാമൂഹ്യസാഹചര്യങ്ങളില്‍ മാറ്റം വരുത്തുകയാണ് ഇതിന്റെ ലക്ഷ്യം.
കേരളത്തിലെ ആദ്യ കമ്മ്യൂണിസ്‌റ്റ് മന്ത്രിസഭയിലെ പൊതുമരാമത്ത് സാംസ്കാരിക തുറമുഖ വകുപ്പ് മന്ത്രിയും ാതന്ത്ര്യസമരസേനാനിയുമായിരുന്ന ശ്രീ.ടി.എ മജീദിൻ്റെ സ്‌മരണയ്ക്ക് ഏർപ്പെടുത്തിയ പുരസ്‌കാരത്തിന്…
അശ്വിന്‍ ജോസ്, ചൈതന്യ പ്രകാശ്, ഹന്നാ റെജി കോശി, ഇന്ദ്രന്‍സ്, ലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ റിനോയ് കല്ലൂര്‍…
കേരള കാർഷിക സർവകലാശാലയുടെ 2024 വർഷത്തെ ബിരുദ ദാന ചടങ്ങു ജൂൺ 26 വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് തൃശൂർ…
തെന്നിന്ത്യൻ സൂപ്പർ താരം വിജയ് സേതുപതിയുടെ മകൻ സൂര്യ സേതുപതി ആദ്യമായി നായകനായെത്തുന്ന ചിത്രം ഫീനിക്സ് ജൂലൈ നാലിന് തിയേറ്ററുകളിലേക്കെത്തും.…
Uiതിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വീണ്ടും ക്രിക്കറ്റ് ആരവം. കേരള ക്രിക്കറ്റിന്റെ പുതുയുഗപ്പിറവിക്ക് സാക്ഷ്യം വഹിച്ച ‘കേരള ക്രിക്കറ്റ് ലീഗ്’ …
കഴക്കൂട്ടം: നെറ്റ് സീറോ കാർബൺ ക്യാമ്പസ് എന്ന ലക്ഷ്യത്തിന്റെ ഭാഗമായി മരിയൻ എഡ്യൂസിറ്റിയിലേക്ക് കെഎസ്ആർടിസിയുടെ പുതിയ ബസ് സർവീസ് ആരംഭിച്ചു.…