ഭിന്നശേഷിക്കാരായ ലോട്ടറി ഏജന്റുമാർക്ക് അനുവദിച്ച പത്ത് ലക്ഷത്തി പതിനായിരം രൂപ ബാങ്ക് അക്കൗണ്ടുകളിലെത്തിച്ചതായി ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ ആർ ബിന്ദു പറഞ്ഞു.
ഭിന്നശേഷിക്കാരായ 202 ലോട്ടറി ഏജന്റുമാർക്കാണ് 5000 രൂപ വീതം ഈ തുക ബാങ്കുകളിലെത്തിച്ചത്.
ഭിന്നശേഷിക്കാരായ അംഗീകൃത ലോട്ടറി ഏജൻ്റുമാർക്കുള്ള ധനസഹായത്തിനായി ലഭിച്ച അപേക്ഷകരിൽ നിന്നും മാനദണ്‌ഡങ്ങളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന ഭിന്നശേഷി കോർപ്പറേഷൻ 2023-2024 സാമ്പത്തിക വർഷത്തിൽ 202 പേരെ ധനസഹായത്തിന് തിരഞ്ഞെടുന്നത്.
വർഷങ്ങളായി മുടങ്ങിക്കിടന്നിരുന്ന പദ്ധതി കഴിഞ്ഞ എൽഡിഎഫ് സർക്കാരാണ് പുനസ്ഥാപിച്ചത്. രണ്ടു ഗഡുക്കളായി 2500/- രൂപ നല്കിയിരുന്നത് ഒറ്റയടിക്ക് 5000/- രൂപ ഒറ്റ ഗഡുവായാണ് ഇപ്പോൾ നല്‌കിവരുന്നത്.
അർഹതപ്പെട്ട മുഴുവൻ പേർക്കും ധനസഹായം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് എത്തിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഗുണഭോക്താക്കളുടെ ലിസ്റ്റ് സഹിതം www.hpwc.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 0471-2347768/9497281896 നമ്പറുകളിൽ ബന്ധപ്പെടാം – മന്ത്രി ഡോ. ആർ ബിന്ദു വ്യക്തമാക്കി.
തിരുവനന്തപുരം: “ദൈവത്തിന്റെ സ്വന്തം നാട്” എന്ന വിശേഷണത്തിന് പൂര്‍ണമായി അര്‍ഹമായ സംസ്ഥാനമാണ് കേരളം. ഈ നാടിന്റെ പൈതൃകവും സംസ്കാരവും മതസൗഹാര്‍ദ്ദവും…
കാർഷിക മേഖലയിലെ സംരംഭകത്വവും തൊഴിൽ സാധ്യതകളും വർധിപ്പിക്കുന്നതിനായി കാർഷിക സർവകലാശാലയിലെ വെള്ളായണി കാർഷിക കോളേജിൽ പ്രവർത്തിക്കുന്ന സെൻറർ ഫോർ അഗ്രികൾച്ചറൽ…
വിഷ്യൽ മീഡിയാ രംഗത്ത് ഏറെക്കാലം വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുകയും, നാദബ്രഹ്മം, സൂര്യ ഗീതം, പച്ചക്കിളി(തമിഴ്)എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്ത…
കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് കൂടുതൽ കരുത്ത് പകർന്നുകൊണ്ട് പ്രമുഖ ബ്രാൻഡുകൾ പങ്കാളിത്തം പ്രഖ്യാപിച്ചു. നാലാം പതിപ്പിലും…
മലയാള സിനിമയിൽ പുതുമയുള്ളൊരു പ്രമേയം തികഞ്ഞ പ്ലാനിംങ്ങോട് കൂടി ചിത്രീകരിച്ച പ്ലാൻ എന്ന മലയാള സിനിമയുടെ ചിത്രീകരണം മൂന്നാർ, കൊച്ചി,…
ആറ്റിങ്ങൽ: റോഡരുകിൽ കൂറ്റൻ പെരുമ്പാമ്പിനെ കണ്ട് വാഹന യാത്രക്കാർ ഞെട്ടി കീഴാറ്റിങ്ങൽ മദർ ഇന്ത്യാ സ്കൂളിന് സമീപമാണ് കഴിഞ്ഞ ദിവസം…