Categories: KERALANEWSTRIVANDRUM

രാമക്ഷേത്രം – വെള്ളാപ്പള്ളിയുടെ നിലപാട് ഗുരുദർശനത്തിന് എതിര്

ആർഎസ്എസ് അധികാരികളുടെ മുൻപിൽ കൂപ്പുകൈകളോടെ നിൽക്കവേ, “അയോദ്ധ്യയിലെ ശ്രീരാമജന്മഭൂമിയിൽ ജനുവരി 22ന് നടക്കുന്ന പ്രാണപ്രതിഷ്ഠാ കർമ്മം ഓരോ ഭാരതീയൻറെയും അഭിമാനമുയർത്തുന്ന ആത്മീയ മുഹൂർത്തമാണ്” എന്നും “ജനുവരി 22ന് പ്രതിഷ്ഠാ മുഹൂർത്തത്തിൽ ജാതി, മത ഭേദമെന്യേ എല്ലാവരും സ്വഭവനങ്ങളിൽ ദീപം തെളിച്ച് ലോകനന്മയ്ക്കായി പ്രാത്ഥിക്കണം” എന്നുമുള്ള ശ്രീ. വെള്ളാപ്പള്ളി നടേശന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്, ശ്രീനാരായണ ധർമത്തിന് തികച്ചും എതിരാകായൽ, ഈ ഫെയ്സ്ബുക്ക് പോസ്റ്റ് ശ്രീനാരായണ മാനവധർമം ട്രസ്റ്റ് ശക്തമായി അപലപിക്കുന്നു.

അപരത്വത്തിനും മതദ്വേഷത്തിനുമെതിരെ എന്നും പോരാടിയ ശ്രീനാരായണഗുരു നമ്മളെ പഠിപ്പിച്ചത് “അവനവൻ ആത്മസുഖത്തിനായി ആചരിക്കുന്നവ അപരനും സുഖത്തിനായി വരേണം” എന്നാണ്. ബാബരിമസ്ജിദ്-രാമജന്മഭൂമി കേസിൽ 2019 നവംബർ 19ന് ഇന്ത്യൻ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി പോലും, ഏകകണ്ഠമായി അംഗീകരിക്കുന്നത് മറ്റൊരു മതത്തിന്റെ പുണ്യസ്ഥലത്തെ നിയമവിരുദ്ധവും ഹിംസാപരവുമായി തകർത്താണു രാമ ക്ഷേത്രം നിർമിക്കുന്നത് എന്നാണ്. സുപ്രീം കോടതിയുടെ ഏകകണ്ഠമായ ഈ വിധിയുടെ 798-ാം ഖണ്ഡിക അസന്ദിഗ്ധമായി പറയുന്നു: “.. മസ്ജിദിന്റെ മുഴുവൻ ഘടനയും തകർത്തു താഴെയിറക്കിയത് ഒരു പൊതു ആരാധനാലയത്തെ നശിപ്പിക്കുന്ന, ആസൂത്രിതമായ പ്രവൃത്തിയിലൂടെയാണ് . 450 വർഷങ്ങൾക്കു മുൻപു നിർമ്മിച്ച ഒരു പള്ളി, മുസ്ലീങ്ങൾക്ക് തെറ്റായി നിഷേധിക്കപ്പെട്ടു.” വിധിന്യായത്തിന്റെ 800-ാം ഖണ്ഡിക പറയുന്നു: “1949 ഡിസംബർ 22/23 ന് പള്ളി അപവിത്രമാക്കപ്പെട്ടതോടെ മുസ്ലിം ജനതക്കു് ബാബരി മസ്ജിദിന്റെ കൈവശാവകാശം നഷ്ട്ടപെട്ടു; ഒടുവിൽ 1992 ഡിസംബർ 6 ന് പള്ളി നശിപ്പിക്കപ്പെട്ടു. മുസ്ലീങ്ങൾ പള്ളി ഉപേക്ഷിച്ചിട്ടില്ല. നിയമവാഴ്ചയോടു പ്രതിബദ്ധതയുള്ള ഒരു മതേതര രാഷ്ട്രത്തിൽ, പ്രവർത്തിക്കാൻ പാടില്ലാത്ത മാർഗങ്ങളിലൂടെ, മുസ്ലീങ്ങൾക്കു് പള്ളിയുടെ ഘടന ഇല്ലാതാക്കി. എല്ലാ വിശ്വാസങ്ങളുടെയും തുല്യതയാണു ഭരണഘടന പ്രതിപാദിക്കുന്നത്. സഹിഷ്ണുതയും പരസ്പര സഹവർത്തിത്വവും നമ്മുടെ രാജ്യത്തിന്റെ മതേതര പ്രതിബദ്ധതയെ പരിപോഷിപ്പിക്കുന്നു.”*ബാബരി മസ്ജിദ് നിയമവിരുദ്ധമായി തകർത്തിട്ടു് അവിടെ ഒരു ക്ഷേത്രം പണിയുന്നത് നിയമത്തിന്റെ കണ്ണിൽ ശരിയാണെങ്കിലും (ഞങ്ങളുടെ അഭിപ്രായത്തിൽ തെറ്റാണ്) ഗുരുവീക്ഷണത്തിൽ തെറ്റാണു്, അധർമം ആണ്. കോടതിവിധിയുടെ സാങ്കേതികക്കപ്പുറത്ത് നീതിയുടെയും ന്യായത്തിന്റെയും ധാർമികതയുടെയും വിഷയം കൂടിയാണിത്. സുപ്രീം കോടതിയുടെ ഈ വിധി നിയമപരമായിത്തന്നെ തെറ്റാണെന്നു ഞങ്ങൾ വിശ്വസിക്കുന്നു. ഭാവിയിൽ സുപ്രീംകോടതി തന്നെ ഈ വിധിയെ തള്ളിക്കളയുമെന്നാണു ഞങ്ങൾ വിശ്വസിക്കുന്നത്. (എഡിഎം ജബൽപൂർ കേസ് പോലുള്ളവ ഉദാഹരണം).ഗുരു അരുളിയത്, “ഇനി ക്ഷേത്രനിർമാണത്തെ പ്രോത്സാഹിപ്പിക്കരുത്……ക്ഷേത്രം ജാതി വ്യത്യാസത്തെ അധികമാകുന്നു…. പ്രധാന ദേവാലയങ്ങൾ വിദ്യാലയമായിരിക്കണം…ഇനി ജനങൾക്കു വിദ്യാഭ്യാസം കൊടുക്കാൻ ശ്രമിക്കണം. അവർക്കു് അറിവ് ഉണ്ടാകട്ടെ. അതു തന്നെയാണ് അവരെ നന്നാക്കാനുള്ള മരുന്ന്”എന്നാണ്. ഈ രാമക്ഷേത്രത്തിന്റെ നിർമ്മാണച്ചെലവ് 18,000 കോടി രൂപ ആണ് എന്നാണു് ഇന്നത്തെ കണക്ക് — ഏകദേശം 18 വർഷത്തെ കേരളത്തിന്റെ പൊതുവിദ്യാഭ്യാസ ബഡ്ജറ്റിനു തുല്യമാണ് ഈ ചെലവ്. ഇത് ശ്രീ. നടേശൻ പൂർണമായി മറന്നു എന്നുള്ളത് ഖേദകരമാണ്.ഇന്ത്യയിലെ സവർണർക്ക് രാമക്ഷേത്രം അവരുടെ ദൈവത്തിനുള്ള മഹത്തായ ആദരാഞ്ജലിയാണ്. അവരുടെ ദൈവത്തെ ആഘോഷിക്കുന്നതിനെ ഞങ്ങൾ എതിർക്കുന്നില്ല. എന്നാൽ, രാമായണത്തിൽ, വർണ്ണാശ്രമ അധർമ്മത്തിനു കീഴിൽ മനുഷ്യരല്ലാത്തവരായി കണക്കാക്കുന്ന സമുദായങ്ങൾ, വർണാശ്രമ അധർമ്മത്തെ വാഴ്ത്തുന്ന ഈ ക്ഷേത്രം ഭയത്തോടെയാണു കാണുന്നത്. “ശ്രീരാമന്റെ കാലത്തുകൂടി ശൂദ്രാദികൾക്കു സന്ന്യസിപ്പാൻ പാടില്ലെന്നല്ലേ പറയുന്നത്. ഹിന്ദുക്കൾ സ്മൃതി നോക്കി ഭരിക്കുന്നവരല്ലേ?” എന്ന ഗുരുവാക്യം ഇവിടെ സ്മരണീയമാണ്.’ഹിന്ദുമതം എന്നൊരു മതമേയില്ലല്ലോ’ എന്നു സ്പഷ്ടമായ ഭാഷയിൽ പറഞ്ഞ ശ്രീനാരായണഗുരുവിന്റെ അനുയായികളെ സംബന്ധിച്ചിടത്തോളം എല്ലാ മതവിഭാഗങ്ങളോടുമുള്ള സമീപനം, സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സഹിഷ്ണുതയുടെയും ആദരവിന്റെയും സൌഹാർദത്തിന്റെയും അടിസ്ഥാനത്തിലുള്ള പാരസ്പര്യമാണ്.

അതുകൊണ്ടുതന്നെ ഒരു മതവിഭാഗത്തിന്റെയും വിശ്വാസത്തെയും ആരാധനാ സ്വാതന്ത്ര്യത്തെയും എതിർക്കാൻ ഗുരുവിന്റെ അനുയായികൾക്കു സാധിക്കില്ല. സംഘ്പരിവാർ അജണ്ട അനുസരിച്ച് ശ്രീനാരായണധർമ്മത്തെ വളച്ചൊടിക്കാനും സമുദായത്തെ വഴിതെറ്റിക്കാനുമുള്ള ശ്രീ.വെള്ളാപ്പള്ളി നടേശന്റെ ശ്രമത്തിനെതിരെ ഈഴവ-തിയ്യ സമുദായത്തിനകത്തുതന്നെ ശക്തമായ പ്രതിഷേധമുണ്ട്.ശ്രീ. വെള്ളാപ്പള്ളി നടേശന്റെ സന്ദേശം സൂചിപ്പിക്കുന്നത് അദ്ദേഹം, “ശ്രീ നാരായണ ധർമ്മ പരിപാലന യോഗത്തെ” “വർണാശ്രമ ധർമ്മ പരിപാലന യോഗം” ആക്കി മാറ്റി എന്നാണ്; എസ് എൻ ഡി പി യോഗത്തിന്റെ നിയന്ത്രണം നാഗ്പൂറിന് കൈമാറണമെന്നാണ് നടേശൻറെ ആഗ്രഹമെന്ന് ഈ പ്രവൃത്തിയിലൂടെ തെളിഞ്ഞിരിക്കുകയാണ്. ശ്രീനാരായണഗുരുവിന്റെ ദർശനങ്ങളെ സത്യസന്ധമായി പിൻപറ്റാൻ ആഗ്രഹിക്കുന്ന പൊതുസമൂഹവും വിശിഷ്യാ ഈഴവ – തിയ്യ സമുദായവും അത് അംഗീകരിച്ചു കൊടുക്കാൻ പോകുന്നില്ല.ബഹുഭൂരിപക്ഷം ശ്രീനാരായണീയരും ശ്രീ. നടേശന്റെ പ്രസ്താവനയെയും ആഹ്വാനത്തെയും അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുമെന്നതിൽ സംശയമില്ല. പ്രഫ.( ഡോ.) ജി മോഹൻ ഗോപാൽ, ചെയർമാൻ വി ആർ ജോഷി, വൈസ് ചെയർമാൻ സുദേഷ് എം രഘുജന.

News Desk

Recent Posts

എച്ച്പിബി ആന്‍ഡ് ജിഐ കാന്‍സര്‍ വര്‍ദ്ധിക്കുവാന്‍ കാരണം ജീവിത ശൈലിയിലുണ്ടായ മാറ്റം

@ ഏകലവ്യ 2025 പുരസ്കാരം ഡോ. സുജാത സായ്ക്ക്തിരുവനന്തപുരം:  ജീവിതശൈലിയുണ്ടായ അനാരോഗ്യകരമായ മാറ്റം ചെറുകുടല്‍, പാന്‍ക്രിയാസ്, ലിവര്‍ തുടങ്ങിയ അവയവങ്ങളെ…

6 hours ago

കെസിഎ പിങ്ക് ടൂർണ്ണമെൻ്റിൽ ആംബറിനും പേൾസിനും വിജയം

കെസിഎ സംഘടിപ്പിക്കുന്ന പിങ്ക് ടി 20 ചലഞ്ചേഴ്സ് വനിതാ ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ ആംബറിനും പേൾസിനും വിജയം. കരുത്തരായ സാഫയറിനെ ഏഴ്…

2 days ago

കിളിമാനൂരിൽ വേടൻ്റെ പ്രോഗ്രാമിനിടയിൽ അപകടം. എൽഇഡി ഡിസ്പ്ലേ സെറ്റ് ചെയ്യുന്നതിനിടെ ടെക്നീഷ്യൻ ഷോക്കേറ്റ് മരിച്ചു

കിളിമാനൂരിൽ റാപ്പർ വേടന്റെ പ്രോഗ്രാമിനായി എൽഇഡി ഡിസ്പ്ലേ സെറ്റ് ചെയ്യുന്നതിനിടെ ടെക്നീഷ്യൻ ഷോക്കേറ്റ് മരിച്ചു. ആറ്റിങ്ങൽ കോരാണി ഇടക്കോട് സ്വദേശി…

3 days ago

വേങ്കവിള-വേട്ടംപള്ളി-മൂഴി ബസ് സർവീസ്, പനവൂരിലേക്കുള്ള രാത്രി സർവീസ് എന്നിവ പുനരാരംഭിക്കണം

നെടുമങ്ങാട്: കെഎസ്ആർടിസി നെടുമങ്ങാട് ഡിപ്പോയിൽ നിന്ന് വർഷങ്ങളായി രാത്രി എട്ടുമണിക്ക്  ഉണ്ടായിരുന്ന വേങ്കവിള- വേട്ടം പള്ളി - മൂഴി സർവീസും,…

3 days ago

റിവർ ഇൻഡി  ഇലക്ട്രിക്  സ്കൂട്ടർ   തിരുവനന്തപുരത്ത് ഷോ റൂം തുറന്നു

തിരുവനന്തപുരം: ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇലക്ട്രിക് സ്കൂട്ടർ നിർമാതാക്കളായ  റിവർ, കേരളത്തിലെ തങ്ങളുടെ രണ്ടാമത്തെ  ഗ്രാൻറ് ലോഞ്ചിംഗ് തിരുവനന്തപുരത്ത് നടത്തി.…

3 days ago

റിവർ ഇൻഡി ഇലക്ട്രിക് സ്കൂട്ടര്‍ ഇനി  തിരുവനന്തപുരത്തും

ഇന്റൽ (Indel) ഓട്ടോമോറ്റീവ് എന്ന  ഓട്ടോമൊബൈൽ കമ്പനിയുടെ  റിവര്‍ ഇൻഡി( River Indie) എന്ന ഇലക്ട്രിക് സ്കൂട്ടര്‍  ഇനി  തിരുവനന്തപുരത്തും.…

4 days ago