കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് തിരുവനന്തപുരം ജില്ലയിലെ വില്ലേജ് സിറ്റിങുകൾ ഇന്ന് (ജനുവരി 18) മുതൽ ജനുവരി 29 വരെ വിവിധ സ്ഥലങ്ങളിൽ നടക്കും. 18 മുതൽ 55 വയസ്സ് വരെ പ്രായമുള്ളവർക്ക് പുതിയതായി അംഗത്വം എടുക്കാനും, അംഗങ്ങൾക്ക് അംശദായം അടയ്ക്കാനുമുള്ള അവസരം വില്ലേജ് സിറ്റിങിൽ ഉണ്ടാകും. രാവിലെ 10 മുതലാണ് സിറ്റിങ്.
ജനുവരി 18ന് വെള്ളറട, അമ്പൂരി വില്ലേജുകളിലെ സിറ്റിങ് വെള്ളറട ഗ്രാമപഞ്ചായത്ത് ഓഫീസിലും ജനുവരി 19ന് കാഞ്ഞിരംകുളം, കരിങ്കുളം, തിരുപുറം വില്ലേജുകളിലെ സിറ്റിങ് കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്ത് ഓഫീസിലും, ജനുവരി 20ന് തൊളിക്കോട്, വിതുര വില്ലേജുകളിലെ സിറ്റിങ് തൊളിക്കോട് ഗ്രാമപഞ്ചായത്ത് ഓഫീസിലും നടക്കും. ജനുവരി 22ന് ഇളമ്പ, മുദാക്കൽ വില്ലേജുകളിലെ സിറ്റിങ് മുദാക്കൽ ഗ്രാമപഞ്ചായത്ത് ഓഫീസിലും, ജനുവരി 23ന് കരകുളം, അരുവിക്കര വില്ലേജുകളിലെ സിറ്റിങ് കരകുളം ബാങ്ക് ഓഡിറ്റോറിയത്തിലും, ജനുവരി 24ന് അണ്ടൂർക്കോണം,അയിരൂർപ്പാറ, കീഴ്‌തോന്നയ്ക്കൽ വില്ലേജുകളിലെ സിറ്റിങ് പോത്തൻകോട് ഗ്രാമപഞ്ചായത്ത് ഓഫീസിലും നടക്കും. ജനുവരി 25ന് അഴൂർ, ശാർക്കര, കിഴുവിലം,ആറ്റിങ്ങൽ, കീഴാറ്റിങ്ങൽ, അവനവഞ്ചേരി, ചിറയിൻകീഴ്, അഞ്ചുതെങ്ങ്,കടയ്ക്കാവൂർ,വക്കം, മണമ്പൂർ, ഇടയ്‌ക്കോട് വില്ലേജുകളിലെ സിറ്റിങ് കിഴുവിലം ഗ്രാമപഞ്ചായത്ത് ഓഫീസിലും, ജനുവരി 27ന് വഞ്ചിയൂർ, കടകംപള്ളി, മുട്ടത്തറ, തൈക്കാട്, മണക്കാട്, പേട്ട വില്ലേജുകളിലെ സിറ്റിങ് കടകംപള്ളി സോണൽ ഓഫീസിലും ജനുവരി 29ന് നേമം , പള്ളിച്ചൽ വില്ലേജുകളിലെ സിറ്റിങ് പാപ്പനംകോട് ദർശന ഓഡിറ്റോറിയത്തിലും നടക്കും.
പുതുതായി അംഗത്വം എടുക്കുന്നവർ ആധാർ, റേഷൻ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് , രേഖകളിൽ മേൽവിലാസം വ്യത്യാസം ഉണ്ടെങ്കിൽ വൺ ആൻഡ് സെയിം സർട്ടിഫിക്കറ്റ്, യൂണിയൻ സർട്ടിഫിക്കറ്റ് , 2 പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം സിറ്റിങിൽ പങ്കെടുക്കണമെന്ന് ക്ഷേമനിധി ബോർഡ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471 2729175, 8075649049.
തിരുവനന്തപുരം: “ദൈവത്തിന്റെ സ്വന്തം നാട്” എന്ന വിശേഷണത്തിന് പൂര്‍ണമായി അര്‍ഹമായ സംസ്ഥാനമാണ് കേരളം. ഈ നാടിന്റെ പൈതൃകവും സംസ്കാരവും മതസൗഹാര്‍ദ്ദവും…
കാർഷിക മേഖലയിലെ സംരംഭകത്വവും തൊഴിൽ സാധ്യതകളും വർധിപ്പിക്കുന്നതിനായി കാർഷിക സർവകലാശാലയിലെ വെള്ളായണി കാർഷിക കോളേജിൽ പ്രവർത്തിക്കുന്ന സെൻറർ ഫോർ അഗ്രികൾച്ചറൽ…
വിഷ്യൽ മീഡിയാ രംഗത്ത് ഏറെക്കാലം വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുകയും, നാദബ്രഹ്മം, സൂര്യ ഗീതം, പച്ചക്കിളി(തമിഴ്)എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്ത…
കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് കൂടുതൽ കരുത്ത് പകർന്നുകൊണ്ട് പ്രമുഖ ബ്രാൻഡുകൾ പങ്കാളിത്തം പ്രഖ്യാപിച്ചു. നാലാം പതിപ്പിലും…
മലയാള സിനിമയിൽ പുതുമയുള്ളൊരു പ്രമേയം തികഞ്ഞ പ്ലാനിംങ്ങോട് കൂടി ചിത്രീകരിച്ച പ്ലാൻ എന്ന മലയാള സിനിമയുടെ ചിത്രീകരണം മൂന്നാർ, കൊച്ചി,…
ആറ്റിങ്ങൽ: റോഡരുകിൽ കൂറ്റൻ പെരുമ്പാമ്പിനെ കണ്ട് വാഹന യാത്രക്കാർ ഞെട്ടി കീഴാറ്റിങ്ങൽ മദർ ഇന്ത്യാ സ്കൂളിന് സമീപമാണ് കഴിഞ്ഞ ദിവസം…