നാടിന്റെ ഏറെ നാളത്തെ സ്വപ്നമായിരുന്ന പേട്ട-ആനയറ-ഒരു വാതിൽകോട്ട മാതൃകാ റോഡ് യാഥാർഥ്യമാകുന്നു. കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ പേട്ട -ആനയറ – ഒരു വാതിൽക്കോട്ട മാതൃക റോഡിന്റെ നിർമ്മാണ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിച്ചു. ഒരിക്കലും സാധ്യമല്ലെന്ന് പ്രചാരണം നടത്തിയ ഒരു റോഡാണ് ഇന്ന് മികച്ച നിലവാരത്തോടെ യാഥാർഥ്യമാകാൻ പോകുന്നതെന്ന് മന്ത്രി പറഞ്ഞു .പുതിയ റോഡുകളും റോഡ് നവീകരണവും നാടിന് അനിവാര്യമാണ്. പേട്ട -ആനയറ – ഒരു വാതിൽക്കോട്ട മാതൃക റോഡ് തിരുവനന്തപുരം നഗരത്തിലെ ഗതാഗതകുരുക്കിന് പരിഹാരമാർഗമായി മാറുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.
നഗരവത്ക്കരണം വേഗത്തിൽ നടക്കുന്ന സംസ്ഥാനമാണ് കേരളം. കഴക്കൂട്ടം മണ്ഡലത്തിൽ ആക്കുളത്തെ ഗ്ലാസ് ബ്രിഡ്ജ് ഉൾപ്പെടെ വിവിധങ്ങളായ വികസന പ്രവർത്തനങ്ങൾ കാലതാമസം കൂടാതെ ഉടൻ നടപ്പിലാക്കും. ശ്രീകാര്യം മേൽപ്പാലം കൂടി വരുന്നതോടെ നഗരത്തിലെ ഏറെ നാളത്തെ ഗതാഗതക്കുരുക്കിന് പരിഹാരമാകും. കഴക്കൂട്ടം റെയിൽവേ സ്റ്റേഷൻ മുതൽ ടെക്നോപാർക്ക്, സമീപപ്രദേശങ്ങൾ ഉൾപ്പെടെയുള്ളിടത്ത് മികച്ച നിലവാരത്തിലുള്ള റോഡുകൾ, ഫൂട്ട് പാത്ത്, ഡ്രെയിനേജ്, സോളാർ സ്ട്രീറ്റ് ലൈറ്റ് എന്നീ സൗകര്യങ്ങൾ ഉൾപ്പെടെ സ്മാർട്ട്സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി നാല് കോടി 97 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
സ്പെഷ്യൽ ചെക്കിങ് ടീം 45 ദിവസം കൂടുമ്പോൾ എല്ലാ ജില്ലകളിലൂടെയും സഞ്ചരിച്ച് റോഡുകൾ, പാലങ്ങൾ, ജംഗ്ഷൻ ഇമ്പ്രൂവ്മെന്റ്, റോഡ് പരിപാലനം, കെട്ടിട പരിപാലനം തുടങ്ങിയവ പരിശോധിക്കുന്ന സംവിധാനം സംസ്ഥാനത്ത് ഉടൻ നിലവിൽ വരുമെന്നും മന്ത്രി അറിയിച്ചു.
കടകംപള്ളി വില്ലേജിലെ പേട്ട -ആനയറ -ഒരു വാതിൽകോട്ട റോഡ് നവീകരണത്തിനായി കിഫ്‌ബി ഫണ്ടിൽ നിന്നും സ്ഥലമെടുപ്പിന് മാത്രം 98 കോടി രൂപയും നിർമാണം പ്രവർത്തനങ്ങൾക്ക് 45 കോടി രൂപയുമാണ് വിനിയോഗിച്ചിരിക്കുന്നത്. 14 മീറ്റർ വീതിയിൽ ഡ്രെയിനേജ്, സ്വിവറേജ്, സിറ്റി ഗ്യാസ്,കുടിവെള്ളവിതരണം, ബസ് ബേ എന്നീ സംവിധാനങ്ങൾ കോർത്തിണക്കി ആധുനികരീതിയിലുള്ള നിർമാണമാണ് വിഭാവനം ചെയ്തിരിക്കുന്നത്.
കടകംപള്ളി ജംഗ്ഷനിൽ സംഘടിപ്പിച്ച ഉദ്ഘാടന സമ്മേളനത്തിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. കടകംപള്ളി വാർഡ് കൗൺസിലർ പി. കെ ഗോപകുമാർ, മുൻ മേയർ കെ. ശ്രീകുമാർ, നഗരാസൂത്രണകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുജാ ദേവി,ത്രിതല പഞ്ചായത്ത് പ്രതിനിധികൾ എന്നിവരും ചടങ്ങിൽ സന്നിഹിതരായി.
തിരുവനന്തപുരം: രണ്ടര കിലോയില്‍ അധികം കഞ്ചാവുമായി യുവാവ് പിടിയില്‍. പേയാട് സ്വദേശി വിഷ്ണുവാണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്.നെയ്യാറ്റിന്‍കര കുന്നത്തുകാലില്‍ ആണ്…
കുട്ടികളുടെ അവകാശങ്ങൾ നിഷേധിക്കാൻ അനുവദിക്കില്ല: മന്ത്രി വി. ശിവൻകുട്ടികുട്ടികളുടെ പഠനം, സമാധാനം, അവകാശങ്ങൾ എന്നിവ ഏത് സാഹചര്യത്തിലും നിഷേധിക്കാൻ അനുവദിക്കില്ലെന്ന്…
സംസ്ഥാനത്ത് മാറ്റം കൊണ്ട് വരുന്നതിൽ ഗ്രാമപഞ്ചായത്തുകളുടെ പങ്ക് വലുതാണ്: മന്ത്രി കെ എൻ. ബാലഗോപാൽസംസ്ഥാനത്ത് സാധാരണ ജനങ്ങളുടെ ഇടയിൽ മാറ്റം…
ജനങ്ങളുടെ പങ്കാളിത്തമാണ് പൊതുവിദ്യാഭ്യാസത്തിന്റെ ശക്തി: മന്ത്രി വി. ശിവന്‍കുട്ടിജനങ്ങളുടെ പങ്കാളിത്തമാണ് പൊതുവിദ്യാഭ്യാസത്തിന്റെ ശക്തിയെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി.…
ബിജെപി സംസ്ഥാന സെൽ കൺവീനർ മീറ്റ്;പിണറായി സർക്കാരിനെ ജനം പുറത്താക്കും: രാജീവ് ചന്ദ്രശേഖർതിരുവനന്തപുരം: ശബരിമലയിലെ അയ്യപ്പസ്വാമിയുടെ നാലരക്കിലോ സ്വർണ്ണം കൊള്ളയടിച്ച…
തിരുവനന്തപുരം: ആഗോള കൈകഴുകൽ ദിനത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശാസ്ത്രീയവും ഫലപ്രദവുമായ കൈകഴുകലിന്റെ പ്രാധാന്യത്തെക്കുറിച്ചും കൈകഴുകലിന്റെ ആറു ഘട്ടങ്ങളെക്കുറിച്ചും ബോധവത്കരണ…