Categories: KERALANEWSTRIVANDRUM

യുവജനങ്ങളുമായി മുഖ്യമന്ത്രിയുടെ മുഖാമുഖം ഫെബ്രുവരി 20 ന്

യുവജനങ്ങളുമായി മുഖ്യമന്ത്രി നേരിട്ട് സംവദിക്കുന്ന മുഖാമുഖം പരിപാടി ഫെബ്രുവരി 20 ന് തിരുവനന്തപുരം കവടിയാർ ഉദയ് പാലസ് കണ്‍വെന്‍ഷൻ സെന്ററില്‍ നടക്കും. രാവിലെ 9.30 മുതല്‍ ഉച്ചക്ക് ഒരുമണി വരെയാണ് പരിപാടി. അക്കാദമിക്, പ്രഫഷണല്‍, കല, കായിക, സാംസ്ക്കാരിക, സിനിമ, വ്യവസായ, വാണിജ്യ, കാര്‍ഷിക മേഖലകളില്‍ നിന്നുള്ള രണ്ടായിരത്തോളം യുവജനങ്ങള്‍ പരിപാടിയില്‍ പങ്കെടുക്കും.

യുവജനക്ഷേമ വകുപ്പ് മന്ത്രി, ജില്ലയിലെ മന്ത്രിമാര്‍, മറ്റു ജനപ്രതിനിധികള്‍, യുവജന മേഖലയില്‍ നിന്നുള്ള വിദഗ്ധര്‍ തുടങ്ങിയവരും പരിപാടിയിൽ പങ്കാളികളാകും. നവകേരള സദസ്സിന്റെ തുടര്‍ച്ചയായി ഫെബ്രുവരി 18 മുതല്‍ മാര്‍ച്ച് 3 വരെ വിവിധ ജില്ലകളില്‍ സംഘടിപ്പിക്കുന്ന മുഖാമുഖം പരിപാടിയില്‍ വിദ്യാര്‍ഥികള്‍, യുവജനങ്ങള്‍, ഭിന്നശേഷിക്കാര്‍, മഹിളകള്‍, ആദിവാസി-ദളിത് വിഭാഗങ്ങള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, വയോജനങ്ങള്‍, കാര്‍ഷിക മേഖലയിലുള്ളവര്‍, തൊഴില്‍ മേഖലയിലുള്ളവര്‍, റസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധികള്‍ തുടങ്ങി സമൂഹത്തിലെ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ മുഖ്യമന്ത്രിയുമായി സംവദിക്കും.

News Desk

Recent Posts

പ്രവാസികള്‍ക്ക് നാട്ടില്‍ ജോലി; 100 ദിന ശമ്പള വിഹിതം നോര്‍ക്ക നല്‍കും

നോര്‍ക്ക റൂട്ട്സ്-നെയിം സ്കീമില്‍ എംപ്ലോയർ രജിസ്ട്രേഷന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് പുതുതായി ആരംഭിക്കുന്ന നോർക്കാ…

1 day ago

വർഗീയത കൊണ്ട് സിപിഎമ്മിന് പാലക്കാട് ഒരു ചലനവും ഉണ്ടാക്കാൻ പറ്റില്ല – രമേശ് ചെന്നിത്തല

വർഗീയത ആളിക്കത്തിക്കുന്ന തരംതാണ പ്രവർത്തികൾ കൊണ്ട് സിപിഎമ്മിന് പാലക്കാട് ഒരു ചലനവും ഉണ്ടാക്കാൻ പറ്റില്ല - രമേശ് ചെന്നിത്തല. തിരുവനന്തപുരം:…

1 day ago

ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തില്‍ 20 മുതല്‍ 30 ശതമാനം വരെ കുറവ് വന്നു: മന്ത്രി വീണാ ജോര്‍ജ്

എല്ലാ ആശുപത്രികളേയും ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളാക്കും. ആന്റിബയോട്ടിക്കുകളുടെ അമിതവും അനാവശ്യവുമായ ഉപയോഗത്തിനെതിരെയുള്ള ബോധവത്ക്കരണം: സംസ്ഥാനതല ഉദ്ഘാടനം. വീട്ടില്‍ നേരിട്ടെത്തിയുള്ള ബോധവത്ക്കരണത്തില്‍…

1 day ago

ഓക്സ്ഫോ കെയർ- സൗജന്യ മെഡിക്കൽ ക്യാമ്പ് സമാപിച്ചു

കൊല്ലം : മനാറുൽ ഹുദാ ട്രസ്റ്റിന് കീഴിൽ കൊല്ലത്ത് പ്രവർത്തിക്കുന്ന ഒക്സ് ഫോർഡ് സ്കൂളിൽ നടന്നഓക്സ്ഫോ കെയർ സമാപിച്ചു. സിൽവർ…

3 days ago

പ്രതിരോധ സ്റ്റാൻഡിംഗ് കമ്മിറ്റി ദക്ഷിണ വ്യോമസേനാ ആസ്ഥാനം സന്ദർശിച്ചു

പ്രതിരോധ സ്റ്റാൻഡിംഗ് കമ്മിറ്റി (SCoD) ഇന്ന് (നവംബർ 14) ദക്ഷിണ വ്യോമസേനാ ആസ്ഥാനം സന്ദർശിച്ചു. ലോക്സഭാംഗം ശ്രീ രാധാ മോഹൻ…

1 week ago

29 ാമത് ഐ.എഫ്.എഫ്.കെ: സംഘാടക സമിതി രൂപീകരിച്ചു

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2024 ഡിസംബര്‍ 13 മുതല്‍ 20 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 29ാമത് ഐ.എഫ്.എഫ്.കെയുടെ വിജയകരമായ…

1 week ago