പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാന സാക്ഷരതാമിഷന് വഴി നടത്തുന്ന നാലാംതരം, ഏഴാംതരം, പത്താംതരം, ഹയര് സെക്കന്ഡറി തുല്യതാ കോഴ്സുകളിലേയ്ക്കുള്ള രജിസ്ട്രേഷന് ആരംഭിച്ചു. പത്താംതരം തുല്യതാ കോഴ്സ് പാസാകുന്നവര്ക്ക് ഉന്നത പഠനത്തിനും, പ്രൊമോഷനും, പി.എസ്.സി നിയമനത്തിനും അര്ഹതയുണ്ട്. ഏഴാംതരം പാസായ 17 വയസ് പൂര്ത്തിയായവര്ക്കും, 2019 വരെ എസ്.എസ്.എല്.സി പരീക്ഷ എഴുതി തോറ്റവര്ക്കും പത്താംതരം തുല്യതയ്ക്ക് ചേരാവുന്നതാണ്. കോഴ്സ് നടത്തുന്നത് സംസ്ഥാന സാക്ഷരതാ മിഷനും പരീക്ഷ, മൂല്യനിര്ണയം, ഫലപ്രഖ്യാപനം, സര്ട്ടിഫിക്കറ്റ് വിതരണം എന്നിവ നടത്തുന്നത് സംസ്ഥാന പരീക്ഷാഭവനുമാണ്.
പത്താംതരം പാസായ 22 വയസ് പൂര്ത്തിയായവര്ക്കും പ്ലസ് ടു / പ്രീഡിഗ്രി തോറ്റവര്ക്കും, ഇടയ്ക്കുവെച്ച് പഠനം നിര്ത്തിയവര്ക്കും ഹയര് സെക്കന്ഡറി കോഴ്സില് ചേരാം. ഹ്യുമാനിറ്റീസ്, കൊമേഴ്സ് ഗ്രൂപ്പുകളാണ് ഉള്ളത്. ഔപചാരിക വിദ്യാഭ്യാസത്തിലെ ഹയര് സെക്കന്ഡറി കോഴ്സിന് സമാനമായ എല്ലാ വിഷയങ്ങളും ഹയര് സെക്കന്ഡറി തുല്യതാ കോഴ്സിലും ഉള്പ്പെടുത്തിയിട്ടുണ്ട്. വിജയിക്കുന്നവര്ക്ക് ഉപരിപഠനത്തിന് അര്ഹത ഉണ്ടായിരിക്കും.
പത്താംതരം തുല്യതയ്ക്ക് അപേക്ഷാഫീസും കോഴ്സ് ഫീസും ഉള്പ്പെടെ 1,950 രൂപയും, ഹയര് സെക്കന്ഡറി തുല്യതയ്ക്ക് അപേക്ഷാഫീസും രജിസ്ട്രേഷന് ഫീസും കോഴ്സ് ഫീസുമുള്പ്പെടെ 2,600 രൂപയുമാണ്. എസ്.സി/എസ്.ടി വിഭാഗത്തില്പ്പെട്ടവര്ക്ക് കോഴ്സ് ഫീസ് അടക്കേണ്ടതില്ല. അവര്ക്ക് രജിസ്ട്രേഷന് ഫീസിനത്തില് പത്താംതരത്തിന് 100 രൂപയും ഹയര് സെക്കന്ഡറിക്ക് 300 രൂപയും അടച്ചാല് മതിയാകും.
40% കൂടുതല് അംഗവൈകല്യമുള്ളവര്ക്ക് ഫീസ് അടയ്ക്കേണ്ടതില്ല. ട്രാന്സ്ജെന്ഡര് പഠിതാക്കള്ക്കും രജിസ്ട്രേഷന് ഫീസും കോഴ്സ് ഫീസും നല്കേണ്ടതില്ല. ട്രാന്സ് ജെന്ഡര് വിഭാഗത്തിലെ പഠിതാക്കള്ക്ക് പ്രതിമാസ സ്കോളര്ഷിപ്പായി പത്താം ക്ലാസ് തുല്യതയ്ക്ക് 1,000 രൂപാ വീതവും ഹയര് സെക്കന്ഡറി തുല്യതയ്ക്ക് 1,250 രൂപാ വീതവും പഠനകാലയളവില് ലഭിക്കും. നാലാംതരം, ഏഴാംതരം തുല്യതാ കോഴ്സുകളിലേക്ക് ഫീസ് അടയ്ക്കേണ്ടതില്ല.
വിശദ വിവരങ്ങള്ക്ക് ജില്ലാ പഞ്ചായത്ത് ഓഫീസില് പ്രവര്ത്തിക്കുന്ന ജില്ലാ സാക്ഷരതാ മിഷന് ഓഫീസുമായോ വിവിധ ഗ്രാമ / ബ്ലോക്ക് / നഗരസഭകളില് പ്രവര്ത്തിക്കുന്ന സാക്ഷരത തുടര്/ വികസന വിദ്യാകേന്ദ്രങ്ങളേയോ സമീപിക്കേണ്ടതാണെന്ന് ജില്ലാ കോ-ഓര്ഡിനേറ്റര് അറിയിച്ചു.
മാര്ച്ച് 15 വരെ ഫൈനില്ലാതെ അപേക്ഷിക്കാവുന്നതാണ്. http://www.literacymissionkerala.org എന്ന വെബ്സൈറ്റില് രജിസ്ട്രേഷന് വിവരങ്ങള് ലഭിക്കും. കൂടുതല് വിവരങ്ങള്ക്ക് 95264 13455, 9947528616 എന്നീ നമ്പരുകളില് ബന്ധപ്പെടണം.
ആര് എസ് ബാബുവിനെന്താ കൊമ്പുണ്ടോ?പത്രപ്രവര്ത്തക യൂണിയന് വേണ്ടാത്ത സുരേഷ് വെള്ളിമംഗലത്തെയും കിരണ്ബാബുവിനെയും തിരുകിക്കയറ്റിയത് ചട്ടവിരുദ്ധം കേരള മീഡിയ അക്കാദമിയുടെ ചെയര്മാനായി…
തിരുവനന്തപുരം: തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾചറൽ ഹെറിറ്റേജിന്റെ നേതൃത്വത്തിൽ രണ്ടാം പൈതൃക കോൺഗ്രസ് 2026 ജനുവരിയിൽ തിരുവനന്തപുരത്തു നടക്കും. സ്വാഗത…
ഗാന്ധിജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം മൺവിള ഭാരതീയ വിദ്യാഭവന് ഗാന്ധിസ്മരണകളുണര്ത്തി കൊണ്ടുള്ള വിവിധ പരിപാടികള് സംഘടിപ്പിച്ചു. ഗാന്ധി ചിത്രത്തില് അധ്യാപകരും…
കൊച്ചി: ആഗോള സ്പൈസ് എക്സ്ട്രാക്ട് വിപണിയിലെ മുൻനിര കമ്പനിയായ മാൻ കാൻകോറിന് നാല് ദേശീയ, അന്തർദേശീയ പുരസ്കാരങ്ങൾ. സസ്റ്റെയിനബിൾ സോഴ്സിങ്,…
സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ചടങ്ങ് പ്രിയ നടനോടുള്ള കേരള ജനതയുടെ സ്നേഹാദരവുകളാൽ അലംകൃതമായി മലയാള ചലച്ചിത്രലോകത്തിന്റെ അഭിമാനതാരം മോഹൻലാൽ രാജ്യത്തെ…
തിരുവനന്തപുരം: ഡീലിമിറ്റേഷന്റെ ഭാഗമായി തിരുവനന്തപുരം കോര്പറേഷനില് നടന്ന വാര്ഡ് വിഭജനം അസന്തുലിതവും വിവേചനപരവുമാണെന്നും അടിയന്തരമായി പുനപരിശോധന നടത്തി ആവശ്യമായ തിരുത്തല്…