Categories: KERALANEWSTRIVANDRUM

യുവാക്കള്‍ക്കിടയില്‍ രാഷ്ട്രീയത്തിന്റെ പ്രസക്തിയെന്ത്? മുഖ്യമന്ത്രി മറുപടി നല്‍കി

തിരുവനന്തപുരത്ത് നടന്ന യുവാക്കളുമായുള്ള മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയില്‍ ആദ്യ ചോദ്യവുമായെത്തിയത് നടനും സംവിധായകനുമായ ബേസില്‍ ജോസഫ്. പക്വതയുള്ള രാഷ്ട്രീയബോധം വെച്ചുപുലര്‍ത്തുന്ന യുവതലമുറയെ എങ്ങനെ സൃഷ്ടിക്കാനാവും എന്നായിരുന്നു ബേസിലിന്റെ ചോദ്യം.

കോളേജില്‍ ചേര്‍ന്നപ്പോള്‍ രക്ഷിതാക്കള്‍ ഉപദേശിച്ചത് ഒരു കാരണവശാലും രാഷ്ട്രീയത്തില്‍ ചേരരുത്, ചേര്‍ന്നാല്‍ വഴിപിഴച്ചുപോകും എന്നാണ്. എന്നാല്‍ രാഷ്ടീയത്തില്‍ ചേര്‍ന്ന താന്‍ കൂടുതല്‍ മെച്ചപ്പെട്ട വ്യക്തിയായി മാറുകയാണ് ചെയ്തതെന്നും ബേസില്‍ പറഞ്ഞു. ഈ ഒരു സാഹചര്യത്തില്‍ യുവാക്കളെ രാഷ്ട്രീയബോധമുള്ളവരാക്കേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റിയായിരുന്നു മുഖ്യമന്ത്രിയോടുള്ള അദ്ദേഹത്തിന്റെ ചോദ്യം. രാഷ്ട്രീയത്തിലൂടെയാണ് നല്ല യുവതയെ സമൂഹത്തിന് സംഭാവന ചെയ്യാന്‍ സാധിക്കുകയെന്ന് മുഖ്യമന്ത്രി മുറുപടി നല്‍കി. രാഷ്ട്രീയത്തിലും ജീര്‍ണതകള്‍ ബാധിച്ചവരുണ്ട്, അതിനാലാണ് രാഷ്ട്രീയമാകെ മോശമാണ് എന്ന ചിന്ത ആളുകളിലുണ്ടാവുന്നത്.

വിദ്യാര്‍ഥി രാഷ്ട്രീയമില്ലാത്ത കലാലയങ്ങളില്‍ പല ദൂഷ്യങ്ങളുമുണ്ടാകും. രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ നല്ല വ്യക്തികളാവാനാണ് എല്ലാവരും ശ്രമിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു

News Desk

Recent Posts

ആശമാർ ഒരുമ്പട്ടാൽ പിണറായ്ക്കും തടുക്കനാവില്ല: കെ മുരളീധരൻ

ആശമാർ ഒരുമ്പട്ടാൽ പിണറായി സർക്കാരിനും  തടുക്കനാവില്ലെന്ന് മുൻ മന്ത്രി കെ മുരളീധരൻ പറഞ്ഞു.ആശമാരുടെ രാപകൽ സമര യാത്രയ്ക്ക്കച്ചേരി ജംഗ്ഷനിൽ നൽകിയ…

3 hours ago

എയ്സ് കോളേജ് ഓഫ്‌ എൻജിനീയറിങ്ങിന്റെ ആഭിമുഖ്യത്തിൽ കരിയർ ഗൈഡൻസ് ശില്പശാല സംഘടിപ്പിച്ചു

തിരുവല്ലം : പുഞ്ചക്കരി വാർഡ് സംഘടിപ്പിച്ച വിജയോത്സവം 2025 ൽ എയ്സ് കോളേജ് ഓഫ്‌ എൻജിനീയറിങ്ങിന്റെ ആഭിമുഖ്യത്തിൽ പ്രദേശത്ത് എസ്…

3 hours ago

നിലമ്പൂർ  ഉപതിരഞ്ഞെടുപ്പ്  അടിച്ചേൽപ്പിക്കപ്പെട്ടത്, വർഗീയ വോട്ട് വേണ്ട’; വിമർശനവുമായി  മുഖ്യമന്ത്രി

പിവി അൻവറിനും പ്രതിപക്ഷത്തിനും കേന്ദ്രസർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരിൽ തിരഞ്ഞെടുപ്പ് കൺവൻഷനിലായിരുന്നു മുഖ്യമന്ത്രിയുടെ…

4 hours ago

ബ്ലാക്ക് ബോക്സ് വീണ്ടെടുത്തു, ഡാറ്റ ഡീകോഡ് ചെയ്താൽ ദുരന്ത കാരണം  വ്യക്തമാകും: കേന്ദ്ര വ്യോമയാന മന്ത്രി

അഹമ്മദാബാദ് ആകാശദുരന്തത്തിൽ തകർന്നു വീണ വിമാനത്തിന്റെ "ബ്ലാക്ക് ബോക്സ്" വീണ്ടെടുത്തു. ഇതിന്റെ ഡാറ്റ ഡീകോഡ് ചെയ്യുന്നതോടെ അപകടത്തിന്റെ കാരണം വ്യക്തമാകുമെന്ന്…

5 hours ago

കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സി.ഐ.എ.എസ്.എല്‍ അക്കാദമിയില്‍ വിദഗ്ധ പരിശീലനം

കൊച്ചി: രാജ്യത്തെ വിമാനത്താവളങ്ങളിലെ സുരക്ഷാ പരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് കൊച്ചി എയര്‍പോര്‍ട്ടിന്റെ ഉപസ്ഥാപനമായ സി.ഐ.എ.എസ്.എല്‍ അക്കാദമിയില്‍…

13 hours ago

സർട്ടിഫൈഡ് ബിം, ഹെൽത്ത് ഇൻഫർമേഷൻ ടെക്നോളജി  പ്രോഗ്രാമുകളുമായി ഐസിടാക്

മലബാര്‍ ക്യാന്‍സര്‍ സെന്ററുമായി സഹകരിച്ചാണ് ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി പ്രോഗ്രാം നടത്തുന്നത്.തിരുവനന്തപുരം: കേരള സര്‍ക്കാര്‍ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന ഐസിടാക് (ഐ.സി.ടി.…

13 hours ago