നവകേരള സദസ്സിന്റെ തുടര്‍ച്ചയായി വയോജന സൗഹൃദ കേരളം നവകേരള കാഴ്ചപ്പാട് എന്ന ആശയം മുന്‍നിര്‍ത്തി വയോജനങ്ങളുമായും പെന്‍ഷനേഴ്‌സ് പ്രതിനിധികളുമായുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖാമുഖം ഫെബ്രുവരി 27ന് തിരുവനന്തപുരത്ത് നടക്കും.
വ്യത്യസ്ത മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച എല്ലാ ജില്ലകളില്‍ നിന്നുമുള്ള പ്രതിനിധികള്‍ നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ നടക്കുന്ന മുഖാമുഖത്തില്‍ പങ്കെടുക്കും. സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും ഉന്നതസ്ഥാനം വഹിച്ച് വിരമിച്ച ആളുകളെ പെന്‍ഷനേഴ്‌സ് പ്രതിനിധികളായും പങ്കെടുപ്പിക്കും. വൈകിട്ട് 3 മണിക്ക് ആരംഭിക്കുന്ന പരിപാടി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
മുഖ്യമന്ത്രിക്ക് പുറമേ മന്ത്രിമാരായ ഡോ. ആര്‍ ബിന്ദു, വി. ശിവന്‍കുട്ടി, ജി. ആര്‍ അനില്‍, ജില്ലയിലെ എംഎല്‍എമാര്‍, എന്നിവര്‍ മുഖാമുഖത്തില്‍ പങ്കെടുക്കും. 50 പേര്‍ക്ക് മുഖ്യമന്ത്രിയോട് നേരിട്ട് ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവസരമുണ്ടാകും. മറ്റുള്ളവര്‍ക്ക് ചോദ്യങ്ങള്‍ തത്സമയം എഴുതി നല്‍കാം. വിവിധ ജില്ലകളില്‍ നിന്നുള്ള ആയിരത്തോളം പേരെ മുഖ്യമന്ത്രിയുടെ പ്രത്യേക കത്തയച്ചാണ് ക്ഷണിക്കുന്നത്.
കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…
കേന്ദ്രസർക്കാരിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ…
തിരുവനന്തപുരം: ആറ്റിങ്ങലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. 170 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട്…
തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…
സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…
തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…