നവകേരളം കർമ്മപദ്ധതിയിൽ ഇന്റേൺഷിപ്പിന് അവസരം

എൻവയോൺമെന്റൽ സയൻസ്, ജിയോളജി / എർത്ത് സയൻസ്, സോഷ്യോളജി, സോഷ്യൽ വർക്ക്, ബോട്ടണി, വികസന പഠനവും തദ്ദേശ വികസനവും എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദധാരികൾക്കും സിവിൽ എഞ്ചിനീയറിംഗ്, കൃഷി എന്നീ വിഷയങ്ങളിൽ ബിരുദധാരികൾക്കും ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ പി.ജി ഡിപ്ലോമ വിജയിച്ചവർക്കും നവകേരളം കർമ്മപദ്ധതിയിൽ ഇന്റേൺഷിപ്പ് പ്രോഗ്രാമിന് അപേക്ഷിക്കാം. 6 മാസമാണ് കാലാവധി. തിരഞ്ഞെടുക്കപ്പെടുന്നവർ 14 ജില്ലാ മിഷൻ ഓഫീസുമായും നവകേരളം കർമ്മപദ്ധതി സംസ്ഥാന ഓഫീസുമായും ബന്ധപ്പെട്ടാണ് പ്രവർത്തിക്കേണ്ടത്.

അപേക്ഷകരുടെ പ്രായപരിധി 27 വയസ്. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റും പ്രതിമാസം സർക്കാർ അംഗീകൃത സ്റ്റൈപൻഡും നൽകും. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. www.careers.haritham.kerala.gov.in മുഖേന ഫെബ്രുവരി 28 മുതൽ മാർച്ച് 10 വരെ അപേക്ഷ സമർപ്പിക്കാമെന്ന് ജില്ലാ കോ -ഓർഡിനേറ്റർ അറിയിച്ചു.

News Desk

Recent Posts

പ്രവാസികള്‍ക്ക് നാട്ടില്‍ ജോലി; 100 ദിന ശമ്പള വിഹിതം നോര്‍ക്ക നല്‍കും

നോര്‍ക്ക റൂട്ട്സ്-നെയിം സ്കീമില്‍ എംപ്ലോയർ രജിസ്ട്രേഷന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് പുതുതായി ആരംഭിക്കുന്ന നോർക്കാ…

2 days ago

വർഗീയത കൊണ്ട് സിപിഎമ്മിന് പാലക്കാട് ഒരു ചലനവും ഉണ്ടാക്കാൻ പറ്റില്ല – രമേശ് ചെന്നിത്തല

വർഗീയത ആളിക്കത്തിക്കുന്ന തരംതാണ പ്രവർത്തികൾ കൊണ്ട് സിപിഎമ്മിന് പാലക്കാട് ഒരു ചലനവും ഉണ്ടാക്കാൻ പറ്റില്ല - രമേശ് ചെന്നിത്തല. തിരുവനന്തപുരം:…

2 days ago

ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തില്‍ 20 മുതല്‍ 30 ശതമാനം വരെ കുറവ് വന്നു: മന്ത്രി വീണാ ജോര്‍ജ്

എല്ലാ ആശുപത്രികളേയും ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളാക്കും. ആന്റിബയോട്ടിക്കുകളുടെ അമിതവും അനാവശ്യവുമായ ഉപയോഗത്തിനെതിരെയുള്ള ബോധവത്ക്കരണം: സംസ്ഥാനതല ഉദ്ഘാടനം. വീട്ടില്‍ നേരിട്ടെത്തിയുള്ള ബോധവത്ക്കരണത്തില്‍…

2 days ago

ഓക്സ്ഫോ കെയർ- സൗജന്യ മെഡിക്കൽ ക്യാമ്പ് സമാപിച്ചു

കൊല്ലം : മനാറുൽ ഹുദാ ട്രസ്റ്റിന് കീഴിൽ കൊല്ലത്ത് പ്രവർത്തിക്കുന്ന ഒക്സ് ഫോർഡ് സ്കൂളിൽ നടന്നഓക്സ്ഫോ കെയർ സമാപിച്ചു. സിൽവർ…

4 days ago

പ്രതിരോധ സ്റ്റാൻഡിംഗ് കമ്മിറ്റി ദക്ഷിണ വ്യോമസേനാ ആസ്ഥാനം സന്ദർശിച്ചു

പ്രതിരോധ സ്റ്റാൻഡിംഗ് കമ്മിറ്റി (SCoD) ഇന്ന് (നവംബർ 14) ദക്ഷിണ വ്യോമസേനാ ആസ്ഥാനം സന്ദർശിച്ചു. ലോക്സഭാംഗം ശ്രീ രാധാ മോഹൻ…

1 week ago

29 ാമത് ഐ.എഫ്.എഫ്.കെ: സംഘാടക സമിതി രൂപീകരിച്ചു

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2024 ഡിസംബര്‍ 13 മുതല്‍ 20 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 29ാമത് ഐ.എഫ്.എഫ്.കെയുടെ വിജയകരമായ…

1 week ago