പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശാനുസരണം 2023 – 24 അധ്യായാന വർഷത്തെ പഠന മികവ് പൊതുസമൂഹത്തിനു മുന്നിൽ എത്തിക്കുന്നതിന്റെ ഭാഗമായി വെള്ളയമ്പലം മാനവീയം വീഥിയിൽ പട്ടം സെന്റ് മേരിസ് ഹയർസെക്കന്ററി സ്കൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ച തെരുവുനാടകം അഡ്വ: വി. കെ. പ്രശാന്ത് എം എൽ എ കുട്ടികൾക്കൊപ്പം ചെണ്ട കൊട്ടി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ഫാ: നെൽസൺ വലിയവീട്ടിൽ, വൈസ് പ്രിൻസിപ്പൽ റാണി. എം. അലക്സ്, പി ടി എ പ്രസിഡന്റ് പ്രൊഫ: എൻ. കെ. സുനിൽ കുമാർ തുടങ്ങിയവർ സമീപം.
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം അനുസരിച്ച് 2023 -24 അധ്യയന വർഷത്തെ പഠന മികവ് പൊതുസമൂഹത്തിൽ എത്തിക്കുവാൻ, തെരുവ് നാടകം അവതരിപ്പിച്ചുകൊണ്ട് പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ ഏവരുടെയും ശ്രദ്ധ നേടി.
തിരുവനന്തപുരം നഗരത്തിൻ്റെ വിവിധ പ്രദേശങ്ങളായ പുലയനാർകോട്ട, രാജാജി നഗർ, കനകക്കുന്ന് കൊട്ടാരമുറ്റം, മാനവീയം വീഥി എന്നിവിടങ്ങളിലാണ് തെരുവ് നാടകത്തിലൂടെ പഠന മികവുകൾ അവതരിപ്പിച്ചത്.പ്രൈമറി വിഭാഗത്തിലെ കുട്ടികൾ നന്മയുടെയും സ്നേഹത്തിന്റെയും സന്ദേശം പരത്തുന്ന അർത്ഥപൂർണ്ണമായ തെരുവ് നാടകം പൊതുജനങ്ങളുടെ ശ്രദ്ധനേടി.
പഠനോത്സവത്തിൻ്റെ സമാപനം മാനവീയം വീഥിയിൽ എം.എൽ.എ. വി.കെ. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗൺസിലർമാർ, വിദ്യാഭ്യാസ വകുപ്പിലെ വിവിധ ഉദ്യോഗസ്ഥർ, സ്കൂൾ പ്രിൻസിപ്പൽ ഫാദർ നെൽസൺ വലിയവീട്ടിൽ, വൈസ് പ്രിൻസിപ്പൽ റാണി എം അലക്സ്, പി.ടി.എ പ്രസിഡൻ്റ് പ്രെഫ. എൻ. കെ.സുനിൽ കുമാർ, സീനിയർ അസിസ്റ്റൻ്റ് അനുകുര്യാക്കോസ്, സ്‌റ്റാഫ് സെക്രട്ടറിമാരായ റെജി ലൂക്കോസ്, സുബി ജോർജ്ജ്, ജോൺ ഷൈജു, അധ്യാപകർ, പിടിഎ അംഗങ്ങൾ എന്നിവർ കുട്ടികളോടൊപ്പം ഉണ്ടായിരുന്നു. കുട്ടികളുടെ കലാപ്രകടനത്തെ ഏവരും അഭിനന്ദിച്ചു.
കേരളത്തിലെ ആദ്യ കമ്മ്യൂണിസ്‌റ്റ് മന്ത്രിസഭയിലെ പൊതുമരാമത്ത് സാംസ്കാരിക തുറമുഖ വകുപ്പ് മന്ത്രിയും ാതന്ത്ര്യസമരസേനാനിയുമായിരുന്ന ശ്രീ.ടി.എ മജീദിൻ്റെ സ്‌മരണയ്ക്ക് ഏർപ്പെടുത്തിയ പുരസ്‌കാരത്തിന്…
അശ്വിന്‍ ജോസ്, ചൈതന്യ പ്രകാശ്, ഹന്നാ റെജി കോശി, ഇന്ദ്രന്‍സ്, ലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ റിനോയ് കല്ലൂര്‍…
കേരള കാർഷിക സർവകലാശാലയുടെ 2024 വർഷത്തെ ബിരുദ ദാന ചടങ്ങു ജൂൺ 26 വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് തൃശൂർ…
തെന്നിന്ത്യൻ സൂപ്പർ താരം വിജയ് സേതുപതിയുടെ മകൻ സൂര്യ സേതുപതി ആദ്യമായി നായകനായെത്തുന്ന ചിത്രം ഫീനിക്സ് ജൂലൈ നാലിന് തിയേറ്ററുകളിലേക്കെത്തും.…
Uiതിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വീണ്ടും ക്രിക്കറ്റ് ആരവം. കേരള ക്രിക്കറ്റിന്റെ പുതുയുഗപ്പിറവിക്ക് സാക്ഷ്യം വഹിച്ച ‘കേരള ക്രിക്കറ്റ് ലീഗ്’ …
കഴക്കൂട്ടം: നെറ്റ് സീറോ കാർബൺ ക്യാമ്പസ് എന്ന ലക്ഷ്യത്തിന്റെ ഭാഗമായി മരിയൻ എഡ്യൂസിറ്റിയിലേക്ക് കെഎസ്ആർടിസിയുടെ പുതിയ ബസ് സർവീസ് ആരംഭിച്ചു.…