Categories: FOODKERALANEWS

തനത് കേരള വിഭവങ്ങള്‍ തീന്‍മേശയിലെത്തിച്ച് ഗ്രാന്‍ഡ് ഹയാത്ത്

കൊച്ചി: കേരളത്തിന്റെ തനതായ വിഭവങ്ങള്‍ മെനുവില്‍ ഉള്‍പ്പെടുത്തി കൊച്ചി ബോള്‍ഗാട്ടിയിലെ ഗ്രാന്‍ഡ് ഹയാത്തിന്റെ മലബാര്‍ കഫെ. 14 കേരള വിഭവങ്ങളാണ് മലബാര്‍ കഫെ മെനുവില്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. ഗ്രാന്‍ഡ് ഹയാത്തിലെ ഷെഫുമാരായ ലതയും മാനവും ഫുഡ് വ്ളോഗര്‍ എബിന്‍ ജോസഫിനൊപ്പം കേരളത്തിലങ്ങോളമിങ്ങോളം നടത്തിയ യാത്രക്കൊടുവിലാണ് വിഭവങ്ങള്‍ മെനുവില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കന്യാകുമാരി മുതല്‍ മലബാര്‍ വരെയുള്ള തീരദേശങ്ങളിലൂടെയും പ്രധാന നഗരങ്ങളിലൂടെയും ഇടുക്കിയിലെ മലമ്പ്രദേശങ്ങളിലൂടെയും മലബാര്‍ കഫേയിലെ ഷെഫുമാര്‍ ആറ് ആഴ്ച നീണ്ട വഴിയോര യാത്രയാണ് നടത്തിയത്. ഓരോയിടങ്ങളിലും അതാത് പ്രദേശങ്ങളിലെ ജനപ്രിയ ഭക്ഷണങ്ങളെക്കുറിച്ച് അറിഞ്ഞും പ്രാദേശിക കുടുംബങ്ങളും ചെറുകിട ഭക്ഷണശാലകളിലും നടത്തിയ സന്ദര്‍ശനങ്ങളിലൂടെ അവയുടെ ചരിത്രവും ഉത്ഭവവും മനസ്സിലാക്കിയുമായിരുന്നു യാത്ര. കേരളത്തിന്റെ ഭക്ഷണ പാരമ്പര്യത്തെ അടയാളപ്പെടുത്തുന്ന വിധത്തില്‍ അപൂര്‍വ്വ പാചകക്കുറിപ്പുകളും പലരും മറന്ന പ്രത്യേക വിഭവങ്ങളും ശേഖരിച്ചുകൊണ്ടാണ് യാത്ര അവസാനിച്ചത്.

‘പാരിസ്ഥിതിക ചുറ്റുപാടുകളും പ്രാദേശിക ചേരുവകളും വിഭവങ്ങളുടെ കാര്യത്തില്‍ സുപ്രധാന പങ്കുവഹിക്കുന്നുണ്ട്. വ്യത്യസ്തമായ പാചകരീതികള്‍ ആഴത്തില്‍ മനസ്സിലാക്കിയതിലൂടെയും പ്രാദേശിക ചേരുവകള്‍ തെരഞ്ഞെടുത്തതിലൂടെയും ഞങ്ങളുടെ ഉപഭോക്താക്കാള്‍ക്ക് കേരളത്തിന്റെ പരമ്പരാഗതമായ ഭക്ഷണവും തനത് രുചിയും നല്‍കാനാകും. കേരളത്തിന്റെ തനത് വിഭവഭങ്ങള്‍ മെനുവില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ കേരളത്തിന്റെ അതിസാധാരണമായ പരമ്പരാഗത ഭക്ഷണ പാരമ്പര്യത്തെ ആദരിക്കുക കൂടിയാണ് ഞങ്ങള്‍ ചെയ്യുന്നത്.’

ഇടുക്കിയിലെ കുടിയേറ്റ കര്‍ഷകര്‍ക്കിടയില്‍ തലമുറകളായി കൈമാറ്റം ചെയ്തുവരുന്ന അമ്മച്ചി ബീഫ് ഫ്രൈ, ബാര്‍ബിക്യൂ ചിക്കന്റെ ഗോത്രവര്‍ഗ്ഗ പതിപ്പായ കോഴി ചുട്ടത്, അഞ്ച് വ്യത്യസ്ത പയര്‍ വര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് തിരുവിതാംകൂര്‍ പ്രദേശത്ത് പാചകം ചെയ്തിരുന്ന പഞ്ചരത്ന വട്ടം, കന്യാകുമാരി-കേരള അതിര്‍ത്തിയിലെ പ്രത്യേകിച്ചും തക്കല ഭാഗത്തുനിന്നും ഉത്ഭവിച്ച പച്ച തക്കാളി അവിയല്‍, തൃശൂരില്‍ നിന്നുള്ള വെള്ളരി മുരിങ്ങ ഉപ്പുമാങ്ങ കറി, ആലപ്പുഴയില്‍ നിന്നുള്ള മീന്‍ പച്ചമാങ്ങാ കാന്താരി കറി, മുസ്ലിം വീടുകളില്‍ ആഘോഷങ്ങളില്‍ വിളമ്പുന്ന കാസര്‍കോടന്‍ കുട്ടന്‍ പള്ളി കറി, വയനാടന്‍ ഗോത്ര വിഭവമായ കാളാഞ്ചി കല്ലില്‍ ചുട്ടത്, മലബാറില്‍ നിന്നുള്ള വിഭവമായ ആട്ടിറച്ചി കാക്കന്‍ വച്ചത്, ആട്ടിന്‍കാല്‍ ജീരക ചാറ്, കാട്ടുപന, തേങ്ങ, ശര്‍ക്കര, നെയ് എന്നിവ ചേര്‍ത്തുണ്ടാക്കുന്ന ഈന്ത് പായസം, കുറ്റിച്ചിറ കടുംബം സംരക്ഷിച്ചുവന്ന മലബാറിലെ മണ്‍മറഞ്ഞ വിഭവമായ ലോക്കോട്ടപ്പം, മീന്‍ ഉണക്ക നെല്ലിക്ക അരച്ച കറി, കോഴി പൊള്ളിച്ചത് എന്നിവയാണ് പുതുതായി മെനുവില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നവിഭവങ്ങള്‍.

News Desk

Recent Posts

ഐ പി ആർ ഡി  ജില്ലാ ഇൻഫർമേഷൻ ഓഫിസ്തിരുവനന്തപുരംവാർത്താക്കുറിപ്പ് 16 ഒക്ടോബർ 2025

അറിവ് പകരുക മാത്രമല്ല വഴികാട്ടി കൂടിയാവണം അദ്ധ്യപകർ: മന്ത്രി വി ശിവൻകുട്ടികേവലം അറിവ് പകർന്നു നൽകുന്ന ഒരാൾ മാത്രമല്ല മികച്ച…

1 hour ago

അമലിന്റെ ഹൃദയം ഇനിയും തുടിക്കും: കേരളത്തില്‍ വീണ്ടും ഹൃദയമാറ്റ ശസ്ത്രക്രിയ

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും ഹൃദയമാറ്റ ശസ്ത്രക്രിയ. മസ്തിഷ്ക മരണം സംഭവിച്ച മലയിൻകീഴ് സ്വദേശി അമൽ ബാബുവിന്റെ ഹൃദയമാണ് മറ്റൊരു രോഗിക്ക്…

1 hour ago

രണ്ടര കിലോയില്‍ അധികം കഞ്ചാവുമായി യുവാവ് പിടിയില

തിരുവനന്തപുരം: രണ്ടര കിലോയില്‍ അധികം കഞ്ചാവുമായി യുവാവ് പിടിയില്‍. പേയാട് സ്വദേശി വിഷ്ണുവാണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്.നെയ്യാറ്റിന്‍കര കുന്നത്തുകാലില്‍ ആണ്…

21 hours ago

ഐ പി ആര്‍ ഡി  ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്തിരുവനന്തപുരംവാര്‍ത്താക്കുറിപ്പ്15 ഒക്ടോബർ ‌2025

കുട്ടികളുടെ അവകാശങ്ങൾ നിഷേധിക്കാൻ അനുവദിക്കില്ല: മന്ത്രി വി. ശിവൻകുട്ടികുട്ടികളുടെ പഠനം, സമാധാനം, അവകാശങ്ങൾ എന്നിവ ഏത് സാഹചര്യത്തിലും നിഷേധിക്കാൻ അനുവദിക്കില്ലെന്ന്…

21 hours ago

സംസ്ഥാനത്ത് മാറ്റം കൊണ്ട് വരുന്നതിൽ ഗ്രാമപഞ്ചായത്തുകളുടെ പങ്ക് വലുതാണ്: മന്ത്രി കെ എൻ. ബാലഗോപാൽസംസ്ഥാനത്ത് സാധാരണ ജനങ്ങളുടെ ഇടയിൽ മാറ്റം…

21 hours ago

ഐ പി ആര്‍ ഡി  ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്തിരുവനന്തപുരംവാര്‍ത്താക്കുറിപ്പ് 15 ഒക്ടോബര്‍ 2025

ജനങ്ങളുടെ പങ്കാളിത്തമാണ് പൊതുവിദ്യാഭ്യാസത്തിന്റെ ശക്തി: മന്ത്രി വി. ശിവന്‍കുട്ടിജനങ്ങളുടെ പങ്കാളിത്തമാണ് പൊതുവിദ്യാഭ്യാസത്തിന്റെ ശക്തിയെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി.…

21 hours ago