ലോക്സഭാ തിരഞ്ഞെടുപ്പിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച പൊതു നീരീക്ഷകരുടെയും ക്രമസമാധാന ചുമതലയുള്ള പോലീസ് നിരീക്ഷകന്റെയും ഓഫീസുകൾ പ്രവർത്തനം തുടങ്ങി. ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ രാജീവ് രഞ്ജനും തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ ആഷീഷ് ജോഷിയുമാണ് പൊതു നിരീക്ഷകർ. രാജീവ് സ്വരൂപാണ് തിരുവനന്തപുരം, ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലങ്ങളുടെ പോലീസ് നിരീക്ഷകൻ.
തൈക്കാട് ഗസ്റ്റ് ഹൗസിലെ 305ആം മുറിയിലാണ് ആറ്റിങ്ങൽ മണ്ഡലത്തിന്റെ പൊതു നിരീക്ഷകൻ രാജീവ് രഞ്ജന്റെ ഓഫീസ് പ്രവർത്തിക്കുന്നത്.
തിരുവനന്തപുരം കളക്ടറേറ്റ് എ ബ്ലോക്കിൽ എ-204 നമ്പർ മുറിയിലാണ് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ പൊതുനിരീക്ഷകൻ ആഷീഷ് ജോഷിയുടെ ഓഫീസ് പ്രവർത്തിക്കുന്നത്. രാവിലെ 10 മണി മുതൽ 11 വരെയാണ് സന്ദർശന സമയം.
തൈക്കാട് ഗസ്റ്റ് ഹൗസിലെ 303ആം മുറിയിലാണ് പോലീസ് നിരീക്ഷകൻ രാജീവ് സ്വരൂപിന്റെ ഓഫീസുള്ളത്.
നിരീക്ഷകരുടെ ഓഫീസുമായി ബന്ധപ്പെടേണ്ട നമ്പറുകളും ഇ-മെയിൽ വിലാസവും
ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലം പൊതുനിരീക്ഷകന്റെ ഓഫീസ് 9188925515, genobsatl2024@gmail.com
തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം പൊതുനിരീക്ഷകന്റെ ഓഫീസ് 9188925514, genobstvm2024@gmail.com
തിരുവനന്തപുരം, ആറ്റിങ്ങൽ മണ്ഡലങ്ങളുടെ പോലീസ് നിരീക്ഷകന്റെ ഓഫീസ് 9188925516, polobstvm2024@gmail.com
#1500 വിദ്യാർത്ഥികൾ വിവിധ ഇനങ്ങളിൽ മത്സരിക്കും#പട്ടികവർഗ വികസനവകുപ്പിന് കീഴിലുള്ള മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലെയും പ്രീമെട്രിക് പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിലെയും വിദ്യാർത്ഥികളുടെ…
സംസ്ഥാന സർക്കാർ അധികാരമേറ്റ് നാലുവർഷം തികഞ്ഞപ്പോൾ കേരളത്തിൽ 100 പാലങ്ങൾ യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി…
കോഴിക്കോട്: മലബാർ ദേവസ്വം ബോർഡിലെ തട്ടിപ്പിൽ ദേവസ്വം കമ്മീഷണറോട് ദേവസ്വം മന്ത്രി വി എൻ വാസവൻ റിപ്പോർട്ട് തേടി. ബോർഡിനു…
തിരുവനന്തപുരം: കെപിസിസി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിൽ അതൃപ്തി രൂക്ഷമാവുകയാണ്. കെ. മുരളീധരൻ എംപിയുടെ പിന്തുണയുള്ളവരെ പുനഃസംഘടനയിൽ…
ശതാബ്ദി ലോഗോ രാഷ്ട്രപതി പ്രകാശനം ചെയ്യും. കൊച്ചി: കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ രംഗത്ത് ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യം കുറിച്ച എറണാകുളം സെന്റ്…
കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റണമെങ്കിൽ 7000 രൂപ വേണം; കൊച്ചി കോർപറേഷനിൽ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായി ഉദ്യോഗസ്ഥർ. കൊച്ചി: കൊച്ചി…