തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ നടപ്പിലാക്കുന്ന നാലുവര്‍ഷ ബിരുദ പദ്ധതിയോടനുബന്ധിച്ച് കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പും ഉന്നത വിദ്യാഭ്യാസ കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓറിയന്‍റേഷന്‍ പ്രോഗ്രാമിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ബഹുമാനപ്പെട്ട ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍.ബിന്ദു പട്ടം സെന്‍റ് മേരീസ് ഹയര്‍ സെക്കന്‍ററി സ്കൂളില്‍ നിര്‍വ്വഹിച്ചു.
വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അനന്തമായ സാധ്യതകള്‍ നല്‍കുന്ന ഒരു വിദ്യാഭ്യാസ പദ്ധതിയാണ് അന്തര്‍ദ്ദേശീയ തലത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള നാലുവര്‍ഷ ബിരുദ പദ്ധതി. വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ ബിരുദം തെരഞ്ഞെടുക്കുന്നതില്‍ വലിയ തോതിലുള്ള സ്വാതന്ത്ര്യവും അവസരങ്ങളും നല്‍കുന്ന ഒരു കരിക്കുലമാണ് നാലുവര്‍ഷ ബിരുദ പദ്ധതിയുടെ ഏറ്റവും പ്രധാന സവിശേഷത. മൂന്നു വര്‍ഷം കൊണ്ട് ബിരുദ പഠനം അവസാനിപ്പിക്കാനാഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സ്വാതന്ത്ര്യം നല്‍കുന്നതോടൊപ്പം താല്പര്യമുള്ളവര്‍ക്ക് നാലുവര്‍ഷ ഓണേഴ്സ് അല്ലെങ്കില്‍ ഓണേഴ്സ് വിത്ത് റിസേര്‍ച്ച് ബിരുദം നേടാനുള്ള അവസരവും പുതിയ പാഠ്യപദ്ധതിയിലുണ്ട്. പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഈ മാറ്റത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുകയെന്നത് അത്യാവശ്യമാണ്. ഈയൊരു ലക്ഷ്യം മുന്നില്‍ കണ്ടാണ് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കായി കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പും ഉന്നത വിദ്യാഭ്യാസ കൗണ്‍സിലും ചേര്‍ന്ന് ഈ ഓറിയന്‍റേഷന്‍ പരിപാടിയ്ക്ക് തുടക്കം കുറിച്ചത്. ചടങ്ങില്‍ കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ തയ്യാറാക്കിയ നാലുവര്‍ഷ ബിരുദ പ്രോഗ്രാം ലഘുലേഖ മന്ത്രി പ്രകാശനം ചെയ്തു.
ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറി ഡോ. രാജന്‍ വറുഗ്ഗീസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സെന്‍റ് മേരിസ് ഹയര്‍ സെക്കന്‍ററി സ്കൂള്‍ പ്രിന്‍സിപ്പല്‍ റവ. ഫാദര്‍. നെല്‍സണ്‍ വലിയവീട്ടില്‍, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ രജിസ്ട്രാര്‍ ശ്രീമതി. വനജ.പി.എസ്., പി.ടി.എ പ്രസിഡന്‍റ് ഡോ. സുനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന പരിശീലന ക്ലാസ് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ റിസര്‍ച്ച് ഓഫീസര്‍ ഡോ. സുധീന്ദ്രന്‍ കെ. നയിച്ചു.
ഇരുനൂറോളം വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അധ്യാപകരും ഓറിയന്‍റേഷന്‍ പ്രോഗ്രാമില്‍ പങ്കെടുത്തു.
അടിച്ചമർത്തപ്പെട്ട ശബ്ദങ്ങൾക്ക് സിനിമയിലൂടെ ഇടം നൽകുന്നതിലും സമകാലിക വിഷയങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നത്തിലും അന്തരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേള എക്കാലത്തും പ്രാധാന്യം നൽകിയിട്ടുണ്ട്.…
കൊല്ലം : കൊല്ലത്ത് എ ടി എം കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കൻ പിടിയിൽ.…
തിരുവനന്തപുരം: ഗോവയിലെ 13 അസോസിയേഷനു കൾ ചേർന്ന ഫെഡറേഷൻ ഓ ഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ…
തിരുവനന്തപുരം: കുറഞ്ഞ സമയത്തില്‍ ആശയം കാണികളിലേക്ക് എത്തിക്കാന്‍ ഹ്രസ്വചിത്രങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് യുവനടന്‍ മാത്യു തോമസ്. കേരള സംസ്ഥാന…
തിരുവനന്തപുരം: 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള സമീപകാലത്ത് വിട്ടുപിരിഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്കുള്ള ആദരമായി ഏഴ് ചിത്രങ്ങള്‍ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.സുലൈമാന്‍ സിസ്സെ,…
തിരുവനന്തപുരം - കെസിഎൽ രണ്ടാം സീസണിലെ രണ്ടാം മല്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ട്രിവാൺഡ്രം റോയൽസിനെ തോല്പിച്ചു. എട്ട് വിക്കറ്റിനായിരുന്നു…