ശരറാന്തല്‍ – പൂവച്ചൽ ഖാദര്‍ അനുസ്മരണം ജൂണ്‍ 22-ന്‌

മലയാള കവിതയിലും ചലച്ചിത്രഗാനശാഖയിലും കാല്പനികതയുടെ വസന്തം തീര്‍ത്ത പൂവച്ചലിന്റെ അഭിമാനമായ പ്രിയ കവി പൂവച്ചൽ ഖാദര്‍ വിട്ടു പിരിഞ്ഞിട്ട്‌ 2024 ജൂണ്‍ 22-ന്‌ മൂന്ന്‌ വര്‍ഷം തികയുകയാണ്‌. പ്രിയ കവിയുടെ സ്മരണ നിലനിര്‍ത്തുന്നതിന്‌ പൂവച്ചല്‍ ഗ്രാമ പഞ്ചായത്തും, പൂവച്ചല്‍ ഖാദര്‍ സാംസ്കാരിക സമിതിയും സംയുക്തമായി വിവിധങ്ങളായ പരിപാടികള്‍ സംഘടിപ്പിക്കുന്നു.

2024 ജൂൺ 22 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക്‌ പൂവച്ചല്‍ ഗവ. യുപിഎസ് ആഡിറ്റോറിയത്തില്‍ ‘ശരറാന്തല്‍’ എന്ന പേരിൽ അനുസ്മരണ സമ്മേളനം ബഹുമാനപ്പെട്ട സാംസ്കാരിക വകുപ്പ്‌ മന്ത്രി ശ്രീ. സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. അരുവിക്കര എം.എല്‍.എ. അഡ്വ. ജി. സ്ടീഫന്‍ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. പ്രശസ്ത കവിയും സാഹിത്യകാരനുമായ ശ്രീ. ശ്രീകുമാരന്‍ തമ്പി വിശിഷ്ടാതിഥിയായി പങ്കെടുക്കും. 2023 -ലെ സരസ്വതി സമ്മാന്‍ പുരസ്കാരം ലഭിച്ച പ്രശസ്ത കവിയും സാഹിത്യകാരനും പൂവച്ചല്‍ ഖാദര്‍ സാംസ്കാരിക സമിതിയുടെ രക്ഷാധികാരിയും കൂടിയായ ശ്രീ. പ്രഭാ വര്‍മ്മ, പൂവച്ചല്‍ ഖാദറിന്റെ ഗുരുനാഥന്‍ ശ്രീ. വിശ്വേശ്വരന്‍ നായര്‍ എന്നിവരെ ചടങ്ങിൽ ആദരിക്കും. പ്രശസ്ത കവിയും മലയാളം മിഷന്‍ ഡയറക്ടറുമായ ശ്രീ. മുരുകന്‍ കാട്ടാക്കട, പങ്കജകസ്തൂരി ഗ്രൂപ്പ്‌ എം.ഡി. പത്മശ്രീ. ഡോ. ജെ. ഹരീന്ദ്രന്‍ നായര്‍ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തും. സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും.

തുടര്‍ന്ന്‌, സുപ്രസിദ്ധ പിന്നണി ഗായകര്‍ അണിനിരക്കുന്ന, പൂവച്ചല്‍ ഖാദര്‍ രചിച്ച ചലച്ചിത്രഗാനങ്ങള്‍ കോര്‍ത്തിണക്കിയ ഗാനാഞ്ജലി ഉണ്ടായിരിക്കും. പൂവച്ചല്‍ ഖാദര്‍ രചിച്ച ചലച്ചിത്രഗാനങ്ങളുടെ ആലാപന മത്സരം അന്നേ ദിവസം രാവിലെ 10 മണി മുതല്‍ നടത്തുന്നതും വിജയികള്‍ക്ക്‌ അനുസ്മരണ ചടങ്ങില്‍ വച്ച്‌ സമ്മാനം നല്‍കുന്നതുമാണ്‌.

അനുസ്മരണത്തോടനുബന്ധിച്ച്‌, മലയാളകവിതാമേഖലയില്‍ പുതിയ പ്രതിഭകളെ കണ്ടെത്തുന്നതിനും ആദരിക്കുന്നതിനുമായി ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കായി എല്ലാ വര്‍ഷവും നടത്തുന്ന കവിത രചന മത്സരം ഇക്കുറിയും സംഘടിപ്പിച്ച. 16/06/2024-ന്‌ തിരുവനന്തപുരം ഗവ. സിറ്റി വിഎച്ച്എസ്എസ് -ല്‍ വച്ച്‌ നടത്തിയ മത്സരം കവിയും പ്രഭാഷകനുമായ ശ്രീ. സെയ്ദ്‌ സബര്‍മതി ഉദ്ഘാടനം ചെയ്തു. മത്സരവിജയികളുടെ പേരുകള്‍ അനുസ്മരണ ചടങ്ങില്‍ പ്രഖ്യാപിക്കുന്നതും വിജയികള്‍ക്കുളള അവാര്‍ഡ്‌ ബഹു. സാംസ്കാരിക വകുപ്പ്‌ മന്ത്രി നൽകുന്നതുമാണ്‌.

പൂവച്ചല്‍ ഖാദറിന്റെ സ്മരണയ്ക്കായി ജന്‍മനാടിന്റെ ആദരമായി പൂവച്ചല്‍ പഞ്ചായത്ത്‌ ‘മിനി നഗറില്‍’ പാര്‍ക്ക്‌ ഒരുക്കുന്നു. സാസ്കാരിക വകുപ്പിന്റെ സഹായത്തോടെയാണ്‌ മിനിനഗറിലെ കുളവും (നക്രാംചിറ) പരിസരവും പഞ്ചായത്തിലെ ‘മിനി ഡെസ്റ്റിനേഷന്‍ പോയിന്റ്‌’ ആക്കുന്നതിനുളള പദ്ധതിക്ക്‌ തുടക്കമിടുന്നത്‌.

കാട്ടാക്കട – നെടുമങ്ങാട്‌ റോഡരികില്‍ സ്ഥിതി ചെയ്യുന്ന ചിറയും പരിസരവും മനോഹരമായ പാര്‍ക്ക്‌ ആക്കി മാറ്റാന്‍ പഞ്ചായത്ത്‌ മുന്നോട്ട്‌ വച്ച 1.50 കോടി രൂപയുടെ പദ്ധതിയില്‍ 83 ലക്ഷത്തിന്റെ ആദ്യഘട്ടമാണ്‌ ഇപ്പോൾ തുടങ്ങുന്നത്‌. ഇതില്‍ സാംസ്കാരിക വകുപ്പിന്റെ 50 ലക്ഷം, പഞ്ചായത്ത്‌ തനത്‌ ഫണ്ട്‌ 20 ലക്ഷവും ശുചിത്വ മിഷന്റെ 13 ലക്ഷവുമാണുളളത്‌. കുളം നവീകരിച്ച്‌ ചുറ്റിലും പൂന്തോട്ടം, ഇരിപ്പിടങ്ങള്‍, ശയചാലയം, അലങ്കാര വിളക്കുകള്‍, പ്രഭാത സായാഹ്ന സവാരിക്കുളള സ൯കര്യങ്ങൾ എന്നിവയാണ്‌ ആദ്യ ഘട്ടത്തില്‍ ഒരുക്കുക. രണ്ടാം ഘട്ടത്തില്‍ കലാപരിപാടികള്‍ക്കുളള സ്റ്റേജ്‌, ചുറ്റുമതില്‍ എന്നിവ പണിയും. ചിറയ്ക്ക്‌ സമീപമുളള കുറച്ച്‌ ഭൂമി കൂടി ഏറ്റെടുത്ത്‌ പാര്‍ക്ക്‌ വിപുലീകരിക്കും. ചിറയോട്‌ ചേര്‍ന്ന്‌ പ്രവര്‍ത്തിക്കുന്ന, വര്‍ഷങ്ങള്‍ പഴക്കമുളള മിനിനഗര്‍ ഗ്രന്ഥശാലയ്ക്ക്‌ പുതിയ മന്ദിരം ഉള്‍പ്പടെ പണിത്‌ പാര്‍ക്കിനൊപ്പം ചേര്‍ക്കും. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ രണ്ടു പഞ്ചായത്തിലെ ജനങ്ങള്‍ക്കും ഇതുവഴിയുളള യാത്രക്കാര്‍ക്കും വിശ്രമിക്കാനും വിനോദത്തിനും ഒരു ഇടത്താവളമായി കേന്ദം മാറും. കാട്ടാക്കട, പൂവച്ചല്‍ ജംഗ്ഷനുകളില്‍ നിന്നും രണ്ടു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഈ പാര്‍ക്കില്‍ എത്താനാകും.

News Desk

Recent Posts

ടാങ്കര്‍ ലോറി തോട്ടിലേക്ക് മറിഞ്ഞു. അപകടത്തിൽ ഡ്രൈവർക്കും ക്ലീനർക്കും പരിക്ക്

ടാങ്കര്‍ ലോറി തോട്ടിലേക്ക് മറിഞ്ഞു. അപകടത്തിൽ ഡ്രൈവർക്കും ക്ലീനർക്കും പരിക്ക്. തിരുവനന്തപുരം കിളിമാനൂരിൽ ഇന്ധന ടാങ്കര്‍ തോട്ടിലേക്ക് മറിഞ്ഞു. കിളിമാനൂരിലെ…

4 hours ago

നെടുമങ്ങാട് സൗഹൃദ കൂട്ടായ്മയുടെ സ്നേഹാദരവ്

നെടുമങ്ങാട്: നെടുമങ്ങാട് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഡയറക്ടർ ജനറൽ 2024 പുരസ്കാരം നേടിയ സീനിയർ ഫയർ…

14 hours ago

ഐ.സി.ടി. അക്കാദമി ഓഫ് കേരളയുടെ പത്താം വാർഷികാഘോഷങ്ങൾക്ക് ജൂൺ 24-ന് തുടക്കം

ഐ.സി.ടി. അക്കാദമി ഓഫ് കേരളയുടെ പത്താം വാർഷികാഘോഷങ്ങൾക്ക് ജൂൺ 24-ന് തുടക്കം; ഉദ്ഘാടനം മന്ത്രി ഡോ. ആർ. ബിന്ദു നിർവ്വഹിക്കും…

14 hours ago

പൊതു വിദ്യാഭ്യാസത്തിൻ്റെ നിലവാരം വലിയതോതിൽ വർദ്ധിച്ചു: മന്ത്രി കെ രാജൻ

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയുടെ നിലവാരം വലിയതോതിൽ വർദ്ധിച്ചുവെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. പാറശാല നിയോജക മണ്ഡലത്തിൽ…

14 hours ago

ഒ ആർ കേളു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ഒ ആർ കേളു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം…

16 hours ago

കാത്ത് ലാബ് ടെക്‌നീഷ്യൻ അഭിമുഖം

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ കാസ്പിനു കീഴിൽ താൽക്കാലികാടിസ്ഥാനത്തിൽ കാത്ത് ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നു. പ്ലസ് ടു (സയൻസ്), അംഗീകൃത സർവകലാശാലകളിൽ…

16 hours ago