ആം ആദ്മി പാർട്ടിയുടെ ആരാധ്യനായ ദേശീയ പ്രസിഡന്റും ഡൽഹി മുഖ്യമന്ത്രിയുമായ ശ്രീ. അരവിന്ദ് കെജ്രിവാളിനെ അന്യായമായി തിടുക്കപ്പെട്ട് സിബിഐ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചു.
ആം ആദ്മി പാർട്ടി തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം വള്ളക്കടവ് CBI ഓഫീസിലേയ്ക്ക് പ്രധിഷേധ മാർച്ച് നടത്തി. സിബിഐ ബിജെപിയുടെയും നരേന്ദ്രമോദിയുടെയും കയ്യിലെ കളിപ്പാവ ആയി മാറിയിരിക്കുകയാണ് എന്ന് ആം ആദ്മി പാർട്ടി തിരുവനന്തപുരം ജില്ലാ സെക്രട്ടറി ശ്രീ. ജയേഷ് നേമം പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസ്താവിച്ചു. കേന്ദ്ര അന്വേഷണ ഏജൻസികൾ ബിജെപിക്ക് വേണ്ടി വിടുപണി ചെയ്യുന്നത് നിറുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന ലീഗൽ വിംഗ് സെക്രട്ടറി ശ്രീ. മെൽവിൻ വിനോദ്, നേമം മണ്ഡലം പ്രസിഡന്റ് ശ്രീ. ശിവരാമൻ തിരുമല, തിരുവനന്തപുരം ജില്ലാ ട്രഷറർ ശ്രീ യുഹാസ് എന്നിവർ സംസാരിച്ചു.
കിളിമാനൂരിൽ റാപ്പർ വേടന്റെ പ്രോഗ്രാമിനായി എൽഇഡി ഡിസ്പ്ലേ സെറ്റ് ചെയ്യുന്നതിനിടെ ടെക്നീഷ്യൻ ഷോക്കേറ്റ് മരിച്ചു. ആറ്റിങ്ങൽ കോരാണി ഇടക്കോട് സ്വദേശി…
നെടുമങ്ങാട്: കെഎസ്ആർടിസി നെടുമങ്ങാട് ഡിപ്പോയിൽ നിന്ന് വർഷങ്ങളായി രാത്രി എട്ടുമണിക്ക് ഉണ്ടായിരുന്ന വേങ്കവിള- വേട്ടം പള്ളി - മൂഴി സർവീസും,…
തിരുവനന്തപുരം: ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇലക്ട്രിക് സ്കൂട്ടർ നിർമാതാക്കളായ റിവർ, കേരളത്തിലെ തങ്ങളുടെ രണ്ടാമത്തെ ഗ്രാൻറ് ലോഞ്ചിംഗ് തിരുവനന്തപുരത്ത് നടത്തി.…
ഇന്റൽ (Indel) ഓട്ടോമോറ്റീവ് എന്ന ഓട്ടോമൊബൈൽ കമ്പനിയുടെ റിവര്‍ ഇൻഡി( River Indie) എന്ന ഇലക്ട്രിക് സ്കൂട്ടര്‍ ഇനി തിരുവനന്തപുരത്തും.…
വിശ്വോത്തര ചിത്രകാരൻ രാജാ രവിവർമ്മയുടെ സ്മരണകൾക്ക് മുന്നിൽ പ്രണാമമർപ്പിച്ച് സൂര്യാംശു ക്രിയേഷൻസിൻ്റെ ബാനറിൽ വി കെ കൃഷ്ണകുമാർ നിർമ്മിച്ച് പ്രശസ്ത…
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യം അതീവ ജാഗ്രതയിലാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ നാളെ രാജ്യത്തുടനീളമുള്ള 244 ജില്ലകളില്‍ വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകള്‍…