തിരുവനന്തപുരം:വിഴിഞ്ഞം വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരീ ദേവീ ക്ഷേത്രത്തിൽ പൗർണ്ണമിയായ ഞായറാഴ്ച നട തുറക്കും.ആദി ഗുരുവായ ശിവൻ സപ്തർഷികൾക്ക് യോഗ പകർന്നു കൊടുത്തതിന്റെ ഓർമ്മപ്പെടുത്തലായ ഗുരുപൂർണിമയും ഞായറാഴ്ച ആഘോഷിക്കും.
മലയാളിയും ശ്രീരാമകൃഷ്ണ ആശ്രമങ്ങളുടെ മഠാധിപതിയുമായിരുന്ന സ്വാമി സ്വപ്രഭാനന്ദ മഹാരാജാണ് പൗർണ്ണമിക്കാവിലെ ഗുരുപൂർണ്ണിമക്ക് കാർമ്മികത്വം വഹിക്കുന്നത്.നിരവധി മഠങ്ങളിലെ മഠാധിപതിമാരും ഗുരുപൂർണ്ണിമയിൽ പങ്കെടുക്കുന്നുണ്ട്. ഞായറാഴ്ച രാവിലെ മുതൽ കായംകുളം സനാതന ആദ്ധ്യാത്മിക പഠന കളരിയുടെ രാമായണ മാസ കലാപരിപാടികൾ അരങ്ങേറും.
11 മുതൽ 12 വരെ തിരുവനന്തപുരം ശിവദം ഗ്രൂപ്പിന്റെ തിരുവാതിര.12 മുതൽ 2 വരെ കുന്നമ്പുഴ തത്വമസി ഭജൻസിന്റെ ഭജനാമൃതം.2 മുതൽ 3 വരെ മംഗലത്തുകോണം ചിലമ്പ് അവതരിപ്പിക്കുന്ന തിരുവാതിര,3 മുതൽ 4 വരെ കല്ലിയൂർ ത്രയംബക നൃത്തസംഘത്തിന്റെ തിരുവാതിര,4.30 മുതൽ 6.15 വരെ കുവൈറ്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന തംബുരുവും പൗർണ്ണമിക്കാവ് ക്ഷേത്രവും ചേർന്ന് അമ്പതിൽപ്പരം വീണ കലാകാരൻമാരുടെ വൈണികാർച്ചന,6.15 മുതൽ 7.15 വരെ സ്വാതി തിരുനാൾ സംഗീത കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ലേഖാ തങ്കച്ചിയുടെ മോഹിനിയാട്ടം,7.15 മുതൽ 8.15 വരെ അരകത്ത് ദേവീ ക്ഷേത്രം മാതൃസമിതിയുടെ ഭജനാമൃതവും തിരുവാതിരയും,8.15 മുതൽ 9 വരെ തിരുവനന്തപുരം നാട്യദർപ്പണയുടെ നൃത്തനൃത്യങ്ങൾ.
ശനി ദോഷമുള്ളവർക്ക് ശനീശ്വരന്റെ നടയിൽ പൂജകൾ ചെയ്യാമെന്നും രാവിലെ 4 30 മുതൽ രാത്രി 10 മണി വരെ നട തുറന്നിരിക്കുമെന്നും ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.
കിഴക്കേകോട്ട ആറ്റുകാൽ ഷോപ്പിംഗ് കോംപ്ലക്സിൽ പാട്ടിന്റെ കൂട്ടുകാരുടെ ഓഫീസ് മേയർ അഡ്വ. വി. വി. രാജേഷ് ഉത്ഘാടനം ചെയ്യുന്നു. അനിതാമ്മ,…
വിളപ്പില്‍ശാല ആശുപത്രി മരണത്തിലെ യാഥാര്‍ത്ഥ്യങ്ങള്‍ പറഞ്ഞ് ഡോ. മനോജ് വെള്ളനാട് വിളപ്പില്‍ശാല സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ കിട്ടാതെ 37 വയസ്സുകാരനായ…
കണ്ണൂർ: റിപ്പബ്ലിക് ദിനാഘോഷത്തിനിടെ മന്ത്രികടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു.കണ്ണൂരിലാണ് സംഭവം. കലക്ടറേറ്റ് മൈതാനിയിൽ നടന്ന പരിപാടിക്ക്സല്യൂട്ട് സ്വീകരിക്കുകയും പരേഡ് വീക്ഷിക്കുകയും ചെയ്‌ത…
തിരുവനന്തപുരം : നാഷണൽ കമ്മീഷൻ ഫോർ അല്ലയഡ് ആൻഡ് ഹെൽത്ത് കെയർ പ്രൊഫഷൻസ് (NCAHP) നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പ്രകാരം ഫിസിയോതെറാപ്പിസ്റ്റുകൾക്കും…
തിരുവനന്തപുരം: പത്മ അവാർഡുകൾ കേരളത്തിനുള്ള അംഗീകാരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ്…
തിരുവനന്തപുരം: പുതിയ ലേബര്‍ കോഡുകളുടെ പശ്ചാത്തലത്തില്‍ ഡിഷ് ടിവി മേഖലയില്‍ ജോലി ചെയ്യുന്നവരുടെ തൊഴില്‍ സംരക്ഷണം ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍…